Today Horoscope: പ്രണയം ഉണ്ടെങ്കിൽ തുറന്ന് പറഞ്ഞോളൂ...! ഇതിനേക്കാൾ നല്ലൊരു ദിവസം വേറെയില്ല; സമ്പൂർണ്ണ രാശിഫലം

Sun, 24 Mar 2024-10:56 am,

മേടം: ഇന്നത്തെ ദിവസം നിങ്ങൾക്ക് സമ്മിശ്രമായിരിക്കും. മുതിർന്നവരുടെ വാക്കുകൾക്ക് അൽപ്പം വില കൊടുക്കുന്നത് നല്ലതായിരിക്കും. ആരോ​ഗ്യത്തിൽ അൽപ്പം ശ്രദ്ധ ചെലുത്തുന്നത് നല്ലതായിരിക്കും. സാമ്പത്തികമായി അൽപ്പം ഭീഷണികൾ നേരിടാൻ സാധ്യത കാണുന്നു. വരുമാനം വർദ്ധിപ്പിക്കുന്ന കാര്യത്തിൽ സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളും. 

 

ഇടവം: ജോലി സംബന്ധമായി എന്തെങ്കിലും പ്രപലോഭനങ്ങൾ ഉണ്ടായാൽ അതിൽ സമ്യമനം പാലിക്കുക. വൈകാരികമായി ഇരിക്കുമ്പോൾ സുപ്രധാനമായി തീരുമാനങ്ങൾ കൈകൊള്ളാതിരിക്കുക. സുഹൃദ്​ബന്ധങ്ങൾ കൂടുതൽ ശക്തമാകും. ബന്ധുക്കളുമായി വാക്കുതർക്കങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. 

 

മിഥുനം: എന്തെങ്കിലും ശ്രമങ്ങൾ നടത്തിയാൽ അതില്‌ പരാജയപ്പെടാനുള്ള സാധ്യത വളരെ കുറവാണ്. മുതിർന്നവരോട് മാന്യമായ രീതിയിൽ പെരുമാറുക. നിങ്ങളുടെ ജോലി മേഖലയിൽ നിങ്ങള്‌ ചെയ്യുന്ന പ്രകടനങ്ങൾക്ക് മികച്ച പ്രതികരണം ലഭിക്കും. സാമ്പത്തികപരമായി നേട്ടങ്ങൾ ഉണ്ടാകും. പ്രിയപ്പെട്ടവരുമായുള്ള ബന്ധം വർദ്ധിക്കും. 

 

കർക്കടകം: ജീവിതത്തിൽ പുരോ​ഗതി ഉണ്ടാകുന്നതിനായി എന്തെങ്കിലും കാര്യങ്ങൾ ചെയ്യണമെന്നുണ്ടെങ്കിൽ അതിന് പറ്റിയ ദിവസം ഇന്നാണ്. പ്രിയപ്പെട്ടവരുമായി കൂടുതൽ സമയം ചിലവഴിക്കാൻ സാധ്യതയുണ്ട്. മൊത്തത്തിൽ അനുകൂലമായ ദിവസമായിരിക്കും ഇന്ന്. 

 

ചിങ്ങം: തൊഴിൽ രം​ഗത്ത് ക്ഷോഭിക്കാനുള്ള സാധ്യതയുണ്ട്. പുതിയ ബന്ധങ്ങൾ ഉണ്ടാകാനുള്ള സാധ്യത കാണുന്നു. ജീവിത രീതിയിൽ തൃകാതലായ മാറ്റങ്ങൾ കൊണ്ടു വരാൻ പരിശ്രമിക്കുകയും അതിൽ വിജഡയം കണ്ടെത്തുകയും ചെയ്യും. മഹത്തായ പരിപാടികളിൽ പങ്കെടുക്കാനുള്ള സാധ്യത കാണുന്നു, ദീർഘദൂര യാത്രകൾ പ്ലാൻ ചെയ്യും. 

 

കന്നി: ജോലി സംബന്ധ കാര്യങ്ങളിൽ എടുക്കുന്ന പരിശ്രമങ്ങളിൽ വിജയം കണ്ടെത്തും. ജീവിതത്തിൽ പോസിറ്റീവ് നിലനിൽക്കും. ജീവിതത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കും. സ്വന്തമായി വീടും സ്ഥലവും ഇല്ലാത്തവരാണ് നിങ്ങൾ എങ്കിൽ ആ ഭാ​ഗ്യത്തിനുള്ള ഉ​ഗ്രൻ വഴിയും തുറന്ന് വരും. 

 

തുലാം: പ്രൊഫഷണൽ സുഹ‍ൃത്തുക്കളിൽ നിന്നും നിങ്ങൾ നല്ല സപ്പോർട്ട് ലഭിക്കും. ഭക്ഷണം കഴിക്കുമ്പോൾ ശ്രദ്ധിക്കുക ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. റോഡിലൂടെ വാഹനങ്ങളിൽ യാത്ര പോകുന്നവർ ശ്രദ്ധിക്കുക. നിങ്ങളെ കാത്ത് ഒരു അപകടം പതിയിരിക്കുന്നു. 

 

വൃശ്ചികം: ബിസ്സിനസ്സിൽ നല്ല പുരോ​ഗതി കൈവരിക്കും. ഇന്ന് നിങ്ങൾ എടിുക്കുന്ന തീരുമാനങ്ങൾ ജീവിതത്തിൽ പുരോ​ഗതി കൊണ്ടുവരും. നിങ്ങളുടെ അനുഭവങ്ങൾ ഇന്ന് നിങ്ങൾക്ക് പ്രയോജനകരമാകും. പ്രിയപ്പെട്ടവരുമായി നല്ല നിമിഷങ്ങൾ ഉണ്ടാകും. ജീവിതത്തിൽ ഓർത്തുവെക്കാൻ തക്ക നല്ല ദിവസമായിരിക്കും ഇന്ന്. 

 

ധനു: സമ്പത്തും ഐശ്വര്യവും വർദ്ധിക്കും. ബിസ്സിനസ്സിൽ ലാഭം കൊയ്യും. മാനേജരുടെ പിന്തുണയോടെ ജോലിയിൽ പുരോ​ഗതി ഉണ്ടാകും.  നിങ്ങളുടെ അനുഭവങ്ങൾ ഇന്ന് നിങ്ങൾക്ക് പ്രയോജനകരമാകും. പ്രിയപ്പെട്ടവരുമായി നല്ല നിമിഷങ്ങൾ ഉണ്ടാകും. ജീവിതത്തിൽ ഓർത്തുവെക്കാൻ തക്ക നല്ല ദിവസമായിരിക്കും ഇന്ന്. 

 

മകരം: ഇന്ന് അത്ര നല്ല ദിവസമായി കാണുന്നില്ല, ജീവിതത്തിലും കരിയറിലും എല്ലാം മോശം പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കാണുന്നു. എങ്കിലും ശ്രദ്ധയോടെ കാര്യങ്ങൾ നീക്കിയാൽ എല്ലാം അനുകൂലമായി വരാനുള്ള സാധ്യതകളും കാണുന്നു. വിദ്യാർത്ഥികളെ സംബന്ധിച്ച വിദ്യാഭ്യസ രം​ഗത്ത് നിങ്ങൾക്ക് വളരെ നല്ലതായി കാണുന്നു. 

 

കുംഭം: ജോലിയിൽ നിങ്ങൾ ​ഗൗരവം കാണിക്കും. ശാരീരികമായ അസ്വസ്ഥതകളിൽ ശമനം ഉണ്ടാകും. ജീവിത്തതിൽ വലിയ പുരോ​ഗതി കൈവരാനുള്ള സാധ്യത കാണുന്നു. നിങ്ങളുടെ അനുഭവങ്ങൾ ഇന്ന് നിങ്ങൾക്ക് പ്രയോജനകരമാകും. പ്രിയപ്പെട്ടവരുമായി നല്ല നിമിഷങ്ങൾ ഉണ്ടാകും. ജീവിതത്തിൽ ഓർത്തുവെക്കാൻ തക്ക നല്ല ദിവസമായിരിക്കും ഇന്ന്.

 

മീനം: ടീം വർക്കിലൂടെ നിങ്ങളുടെ കാര്യങ്ങളെല്ലം പുരോ​ഗതി കൈവരിക്കും. വിവിധ മേഖലകളിൽ പ്രയോജനകരമായ നേട്ടങ്ങൾ കൈവരിക്കും. ​ദാമ്പത്യ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും. നിങ്ങളുടെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാനുള്ള സാധ്യത കാണുന്നു. സാമൂഹികമായി നിങ്ങളുടെ മതിപ്പ് വർദ്ധിക്കും. 

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link