Today`s Gold Rate: കുതിച്ചുകയറി സ്വർണവില, ഒറ്റയടിക്ക് വൻ വർധന; മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ
ഇന്ന് ഒരു ഗ്രാമിന് 105 രൂപയാണ് കൂടിയത്. ഇതോടെ ഗ്രാമിന് വില 6,670 രൂപയായി.
കഴിഞ്ഞ മാസം 17 ന് സ്വര്‍ണവില 55,000 ത്തിൽ തൊട്ടിരുന്നുവെങ്കിലും കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ ഇടിവ് ഉണ്ടായി.
ഇതിനിടയിൽ ഓഗസ്റ്റ് 7ന് 50,800 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തിലേക്ക് എത്തിയിരുന്നു. പിന്നീട് വീണ്ടും കൂടിയും കുറഞ്ഞുമിരുന്ന സ്വർണവിലയിൽ ഇന്ന് വലിയ വർധനവുണ്ടായിരിക്കുകയാണ്.
ബജറ്റിന് ശേഷം ആദ്യമായി സ്വർണ വില 52000 കടക്കുന്നത് ഓഗസ്റ്റ് 13നാണ്.
ഓഗസ്റ്റിലെ സ്വർണവില - ഓഗസ്റ്റ് 1 - ഒരു പവന് 400 രൂപ ഉയർന്നു. വിപണി വില 51,600 രൂപ, ഓഗസ്റ്റ് 2 - ഒരു പവന് 240 രൂപ ഉയർന്നു. വിപണി വില 51,840 രൂപ, ഓഗസ്റ്റ് 3 - ഒരു പവന് 80 രൂപ കുറഞ്ഞു. വിപണി വില 51,760 രൂപ, ഓഗസ്റ്റ് 4 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 51,760 രൂപ, ഓഗസ്റ്റ് 5 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 51,760 രൂപ, ഓഗസ്റ്റ് 6 - ഒരു പവന് 640 രൂപ കുറഞ്ഞു. വിപണി വില 51,120 രൂപ, ഓഗസ്റ്റ് 7 - ഒരു പവന് 320 രൂപ കുറഞ്ഞു. വിപണി വില 50,800 രൂപ, ഓഗസ്റ്റ് 8 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 50,800 രൂപ, ഓഗസ്റ്റ് 9 - ഒരു പവന് 600 രൂപ ഉയർന്നു. വിപണി വില 51,400 രൂപ, ഓഗസ്റ്റ് 10 - ഒരു പവന് 160 രൂപ ഉയർന്നു. വിപണി വില 51,560 രൂപ, ഓഗസ്റ്റ് 11 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 51,560 രൂപ, ഓഗസ്റ്റ് 12 - ഒരു പവന് 200 രൂപ ഉയർന്നു. വിപണി വില 51,760 രൂപ, ഓഗസ്റ്റ് 13 - ഒരു പവന് 760 രൂപ ഉയർന്ന് 52,520 രൂപയായി, ഓഗസ്റ്റ് 14 - ഒരു പവന് 80 രൂപ കുറഞ്ഞ്, ഓഗസ്റ്റ് 15 - സ്വർണവിലയിൽ മാറ്റമില്ല, ഓഗസ്റ്റ് 16 - ഒരു പവന് 80 രൂപ കൂടി വീണ്ടും 52,520 രൂപയായി, ഓഗസ്റ്റ് 17 - ഒരു പവന് 840 രൂപ കൂടി 53,360 രൂപയായി.