Todays Horoscope: ഇന്ന് മേട രാശിക്കാർക്ക് അനുകൂല ദിനം, കന്നി രാശിക്കാർ സൂക്ഷിക്കുക, അറിയാം ഇന്നത്തെ രാശിഫലം!

Mon, 02 Sep 2024-6:48 am,

Horoscope Today 02 September 2024: ഇന്ന് മേട രാശിക്കാർക്ക് അനുകൂല ദിനം, ഇടവ രാശിക്കാർക്ക് ധനനേട്ടം, മിഥുന രാശിക്കാർ സൂക്ഷിക്കുക. മറ്റു രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെ അറിയാം... 

മേടം (Aries): ഇന്നിവർക്ക് ആനന്ദപൂർണ്ണമായ ദിനം, ചില വിപരീത പരിസ്ഥിതിയിൽ ധൈര്യം വിടാതെ ഇരിക്കുക, ലഭനേട്ടം ഉണ്ടാകും, ഒരു യാത്ര പോകാൻ യോഗം, കുടുംബത്തിലെ ഒരു അംഗത്തിന്റെ വിവാഹം ഉറപ്പിക്കാം, പുതിയ ഒരു സംരംഭം തുടങ്ങാൻ യോഗം.

ഇടവം (Taurus): ഇവർക്കിന്ന് വസ്തു സംബന്ധമായ ലാഭമുണ്ടാകും, ഒരു ഡീൽ ഇന്ന് ഉറപ്പിക്കും,  ജോലിയിൽ മികച്ച ദിനം, ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കുന്നതിന് മുൻപ് ആരോടെങ്കിലും അഭിപ്രായം ചോദിക്കുന്നത് നന്ന്. 

മിഥുനം (Gemini):  ഇന്നിവർ സൂക്ഷിക്കുക, കുടുംബവുമായി ഷോപ്പിംഗിന് പോകാൻ സാധ്യത, കുടുംബവുമായി സന്തോഷപൂർണ്ണമായ സമയം ചിലവഴിക്കും, ബിസിനസിലെ ചില തീരുമാനങ്ങൾ നിങ്ങൾക്ക് നഷ്ടമുണ്ടാക്കും.

കര്‍ക്കിടകം (Cancer):  ഇന്നിവർക്ക് സമ്മിശ്രദിനം, കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ സമയമെടുക്കും,   സാമ്പത്തിക നേട്ടം ലഭിക്കും, ജോലിയിൽ പ്രമോഷൻ ലഭിക്കും, കുടുംബത്തിൽ സമാധാനം, ആരോഗ്യം ശ്രദ്ധിക്കുക, ആത്മവിശ്വാസം വർധിക്കും.

ചിങ്ങം (Leo):  ഇന്നിവർക്ക് വളെരെ നല്ല ദിനമായിരിക്കും, വരുമാനത്തിൽ വർധവ് ഉണ്ടാകും, അതുപോലെ ചിലവുകൾ ചുരുക്കുക, സന്താനങ്ങളുമായി ചില കാര്യങ്ങളിൽ നിങ്ങൾ മുഷിയും, അപ്രതീക്ഷിത മാറ്റങ്ങളും വൻ നേട്ടങ്ങൾ നൽകും. 

കന്നി (Virgo):  ഇന്നിവർ സൂക്ഷിച്ചു നീങ്ങുക, കർമ്മങ്ങൾ ശ്രദ്ധിച്ചു ചെയ്യുക, അമ്മയ്ക്ക് കാലുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്‍നങ്ങൾ നടക്കുന്നുണ്ടെങ്കിൽ ആശുപത്രിയിൽ കൊണ്ടുപോകുക, കഠിനാധ്വാനത്തിൽ വിശ്വസിക്കുക, ആരോഗ്യം ശ്രദ്ധിക്കുക.

തുലാം (Libra):  ഇന്നിവർക്ക് ഭാഗ്യദിനം, ഇന്ന് ചെയ്യുന്ന എല്ലാ പണികളിലും വിജയം ഉറപ്പ്, മറ്റൊരാളുമായി ഒരു ബിസിനസ് തുടങ്ങാൻ സാധ്യത, സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും, അപ്രതീക്ഷിത സമ്മാനങ്ങൾ ലഭിക്കും, ദാമ്പത്യ ജീവിതം അടിപൊളിയായിരിക്കും.

വൃശ്ചികം (Scorpio): ഇന്നിവർക്ക് വലിയ നേട്ടങ്ങൾ ഉണ്ടാകും, കുടുംബത്തിൽ നിന്നും നിങ്ങൾക്ക് ധനനേട്ടങ്ങൾ ഉണ്ടാകും, ഉത്തരവാദിത്തങ്ങൾ സമയത്ത് പൂർത്തിയാക്കുക, ശത്രുക്കളെ നിഷ്പ്രയാസം തോൽപിക്കും. 

ധനു (Sagittarius):  ഇന്നിവർക്ക് അത്ര നല്ല ദിനമല്ല.  ധനനേട്ടം ഉണ്ടാകും, മുതിർന്നവരുടെ അനുഗ്രഹത്താൽ നിങ്ങളുടെ പൂർത്തിയാകാത്ത പണികൾ പൂർത്തിയാകും, ആരും പറയുന്നത് കേട്ട് വിശ്വസിക്കരുത്, ജോലിസ്ഥലത്ത് സഹപ്രവർത്തകരുമായി കൂടുതൽ അടുപ്പം വേണ്ട. 

മകരം (Capricorn):  ഇന്നിവർക്ക് നേട്ടങ്ങളുടെ ദിനം, വരുമാന മാർഗത്തിൽ ഉണ്ടായിരുന്ന തടസം മാറിക്കിട്ടും, ധനനേട്ടം ഉണ്ടാകും, ആരോഗ്യം ശ്രദ്ധിക്കുക.

കുംഭം (Aquarius):  ഇന്നിവർക്ക് വലിയ സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും, ഒരു വസ്തു വാങ്ങാൻ യോഗം, ആരോഗ്യം ശ്രദ്ധിക്കുക, കുടുംബ കാര്യങ്ങൾ അനുകൂലമായിരിക്കും.

മീനം (Pisces): ഇന്നിവർക്ക് സന്തോഷപൂർണ്ണ ദിനം, വിവാഹ ജീവിതം ആനന്ദപൂർണ്ണമായിരിക്കും, സാമൂഹിക കാര്യങ്ങളിൽ പങ്കെടുക്കും, ആരോഗ്യം ശ്രദ്ധിക്കുക.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link