Todays Horoscope: ഇന്ന് മേടം കർക്കടകം രാശിക്കാർക്ക് അനുകൂല ദിനം, ഇടവ രാശിക്കാർ സൂക്ഷിക്കുക, അറിയാം ഇന്നത്തെ രാശിഫലം!

Tue, 03 Sep 2024-6:52 am,

Horoscope Today 03 September 2024: ഇന്ന് മേടം കർക്കടകം രാശിക്കാർക്ക് അനുകൂല ദിനം, ഇടവ രാശിക്കാർ സൂക്ഷിക്കുക, ചിങ്ങ രാശിക്കാർ ഓരോ കാര്യങ്ങളും ആലോചിച്ചു ചെയ്യുക. മറ്റു രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെ അറിയാം...

മേടം (Aries): ഇന്നിവർക്ക് അനുകൂല ദിനം, ഏതെങ്കിലും മംഗള കാര്യങ്ങളിൽ പങ്കെടുക്കാൻ യോഗം, വിദ്യാർത്ഥികൾക്കും ഇന്ന് നല്ല ദിനം, ബിസിനസിൽ ലഭനേട്ടങ്ങൾ ഉണ്ടാകാം എങ്കിലും ശ്രദ്ധിക്കുക. 

ഇടവം (Taurus): ഇന്നിവർ സൂക്ഷിക്കുക സമ്മിശ്ര ദിനമായിരിക്കും, ആർക്കെങ്കിലും വേണ്ടി ഇന്ന് അധിക ചെലവ് നടത്തും, വരുമാനം അനുസരിച്ചു ചെലവ് നടത്തുക, ബിസിനസിൽ ഒന്നും എടുപിടി എന്നുപറഞ്ഞു തീരുമാനിക്കരുത്, ജോലിസ്ഥലത്ത് പുരസ്ക്കാരം ലഭിക്കും.  

മിഥുനം (Gemini):  ഇന്നിവർ ബുദ്ധിയും വിവേകവും ഉപയോഗിച്ചുവേണം എന്തും ചെയ്യാൻ. എന്തെങ്കിലും പുതിയ കാര്യം ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ ആരോടെങ്കിലും ഉപദേശം ചോദിച്ചശേഷം ചെയ്യുന്നത് ഉത്തമം, മാതാപിതാക്കൾക്കായി കുറച്ചു സമയം മാറ്റിവയ്ക്കുക. 

കര്‍ക്കിടകം (Cancer):  ഇന്നിവരും സൂക്ഷിക്കുക, അനാവശ്യ ചെലവുകൾ ശ്രദ്ധിക്കുക, എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉള്ളത് മാറും, പ്രണയ ജോഡിയുടെ വാക്കുകൾ നിങ്ങളെ വിഷമിപ്പിച്ചേക്കാം, ചെലവുകൾ കൂടും. 

ചിങ്ങം (Leo):  ഇന്നിവർ എന്തും ആലോചിച്ചു മാത്രം ചെയ്യുക, വളെരെ നല്ല ദിനമായിരിക്കും, സഹോദരങ്ങളുമായുള്ള പ്രശനങ്ങൾ മാറും, കിട്ടാതിരുന്ന പണം കിട്ടും, അപ്രതീക്ഷിത മാറ്റങ്ങൾ വൻ നേട്ടങ്ങൾ നൽകും. 

കന്നി (Virgo):  ഇന്നിവർക്ക് ഇടത്തരം ഫലങ്ങൾ ആയിരിക്കും ലഭിക്കുക,  ആവശ്യമില്ലാത്ത ചെലവുകൾ ചുരുക്കുക,  ആരോഗ്യം ശ്രദ്ധിക്കുക.

തുലാം (Libra):  ഇന്നിവർക്ക് അടിപൊളി ദിനം, എല്ലാ മേഖലയിലും വിജയം ഉറപ്പ്, പുതിയ ബിസിനസ് തുടങ്ങാൻ സാധ്യത, സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും, അപ്രതീക്ഷിത സമ്മാനങ്ങൾ ലഭിക്കും, ദാമ്പത്യ ജീവിതം നല്ലതായിരിക്കും.

വൃശ്ചികം (Scorpio): ഇന്നിവർക്ക് സമ്മിശ്രദിനം, പ്രണയിതാക്കൾക്ക് റൊമാൻസ് നിറഞ്ഞ ദിനം, കുട്ടികളുടെ കാര്യത്തിൽ ചിന്തകൂടും, ജോലിയുള്ളവർക്ക് പ്രമോഷൻ ഉണ്ടാകും, കുട്ടികളിൽ നിന്നും സന്തോഷ വർത്തമാനങ്ങൾ ലഭിക്കും. 

ധനു (Sagittarius):  ഇന്നിവർക്ക് സാമാന്യ ദിനം, ജോലി സ്ഥലത്ത് ശത്രുക്കളിൽ നിന്നും ദൂരെ മാറി നിൽക്കുക, വ്യാപാരത്തിൽ ലഭനേട്ടങ്ങൾ ഉണ്ടാകും, ആരും പറയുന്നത് വിശ്വസിക്കരുത്, ജോലിസ്ഥലത്ത് സഹപ്രവർത്തകരുമായി കൂടുതൽ അടുപ്പം വേണ്ട. 

മകരം (Capricorn):  ഇന്നിവർക്ക് സമ്മിശ്രദിനം, ധന നേട്ടങ്ങളുടെ ദിനം, വരുമാന മാർഗത്തിൽ ഉണ്ടായിരുന്ന തടസം മാറിക്കിട്ടും, ആരോഗ്യം ശ്രദ്ധിക്കുക.

കുംഭം (Aquarius):  ഇന്നിവർക്ക് സാമ്പത്തികമായി നല്ല ദിനം, കുടുംബത്തിൽ നല്ല കാര്യങ്ങൾ നടക്കും,  ഒരു വസ്തു വാങ്ങാൻ യോഗം, ആരോഗ്യം നന്നായിരിക്കും, കുടുംബ കാര്യങ്ങൾ അനുകൂലമായിരിക്കും.

മീനം (Pisces): ഇന്നിവർ സൂക്ഷിക്കേണ്ട ദിനം.  ജോലിസ്ഥലത്ത് ഉണ്ടാകുന്ന പ്രശ്നങ്ങൾ ആലോചിച്ചു മാത്രം പൂർത്തിയാക്കുക, വിവാദങ്ങളിൽ നിന്നും മാറി നിൽക്കുക, ആരോഗ്യം ശ്രദ്ധിക്കുക.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link