Todays horoscope: ഇന്ന് മിഥുന രാശിക്കാർക്ക് മികച്ച ദിനം, മീന രാശിക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കും, അറിയാം ഇന്നത്തെ രാശിഫലം!

Mon, 05 Aug 2024-6:21 am,

Horoscope Today 05 August 2024: തിങ്കളാഴ്ച ദിവസമായ ഇന്ന് മിഥുനം രാശിക്കാര്‍ക്ക് നല്ല ദിവസമായിരിക്കും. കുടുംബാംഗങ്ങളുടെ പൂർണ്ണ പിന്തുണ ലഭിക്കും. ജോലി ചെയ്യുന്നവർക്ക് പുതിയ ജോലി വാഗ്ദാനം ലഭിക്കും

സന്തോഷം മറ്റുള്ളവരുമായി പങ്കുവെക്കുന്നതിലൂടെ നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. മറ്റ് രാശിക്കാർക്ക് ഇന്ന് എങ്ങനെയെന്ന് അറിയാം.

മേടം (Aries): ഇന്ന് ഇവർക്ക് നല്ല ദിവസം. ബിസിനസില്‍ ലാഭം ലഭിക്കും, സാമ്പത്തിക സ്ഥിതി മികച്ചതാകും. ജോലിയുള്ളവര്‍ക്ക് ഉന്നത ഉദ്യോഗസ്ഥരുടെ പിന്തുണയുണ്ടാകും, വീട്ടുകാരുടെ പിന്തുണയുണ്ടാകും. 

ഇടവം (Taurus): ഇന്ന് ഇവർക്ക് സമ്മിശ്ര ദിനം. ജോലി തേടുന്നവര്‍ക്ക് പുത്തൻ ജോലി, ചെറുകിട വ്യവസായികള്‍ക്ക് ബിസിനസ്സില്‍ ലാഭം, ജോലിസ്ഥലത്തെ ജോലിഭാരം ബുദ്ധിമുട്ടുണ്ടാക്കും, ആരോഗ്യം ശ്രദ്ധിക്കുക. 

മിഥുനം (Gemini): ഈ രാശിക്കാര്‍ക്ക് ഇന്ന് നല്ല ദിനം. കുടുംബാംഗങ്ങളുടെ പിന്തുണയുണ്ടാകും, പുതിയ ജോലി ലഭിക്കും, സന്തോഷം മറ്റുള്ളവരുമായി പങ്കുവെക്കുന്നതിലൂടെ ആരോഗ്യം മെച്ചപ്പെടും. ഇന്ന് കുട്ടികളുടെ ആരോഗ്യം ശ്രദ്ധിക്കുക.  

കര്‍ക്കിടകം (Cancer): ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമായിരിക്കും, ആരോഗ്യം ശ്രദ്ധിക്കുക, ശാരീരികവും മാനസികവുമായ നേട്ടങ്ങള്‍ക്ക് ധ്യാനവും യോഗയും നല്ലത്, ഇന്ന് തര്‍ക്കങ്ങള്‍ ഒഴിവാക്കുക, എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ സമാധാനപരമായി തീര്‍ക്കുക, പ്രണയ ജീവിതം മികച്ചതായിരിക്കും.

ചിങ്ങം (Leo): ബിസിനസുകാർക്ക് ഇന്ന് വിജയം ലഭിക്കും, പങ്കാളിത്തത്തില്‍ ബിസിനസ്സ് ചെയ്യുന്നത് ഒഴിവാക്കുക, നിങ്ങള്‍ ആരുടെയെങ്കിലും ഉപദേശം സ്വീകരിക്കാതെ ധനം നിക്ഷേപിക്കരുത് നഷ്ടം നേരിടേണ്ടി വന്നേക്കാം. 

കന്നി (Virgo): കന്നി രാശിക്കാര്‍ക്ക് ഇന്ന് സന്തോഷ ദിനം. വിദ്യാഭ്യാസരംഗത്ത് വിജയം, ജോലി ചെയ്യുന്നവര്‍ക്ക് ജോലിയില്‍ പുരോഗതി, പിതാവ് മുഖേന ധനലാഭം ലഭിക്കും, തൊഴിൽ തേടി അലയുന്നവർക്ക് നല്ല ജോലി ലഭിക്കും,  വരുമാനം വര്‍ദ്ധിക്കും, സുഹൃത്തുക്കളുടെയും സഹോദരങ്ങളുടെയും പിന്തുണ ലഭിക്കും.  

തുലാം (Libra): ധനത്തെക്കുറിച്ച് ആശങ്കയുണ്ടെങ്കില്‍ ഇന്ന് നിങ്ങളുടെ പ്രശ്നം പരിഹരിക്കും, വ്യവസായികളുടെ എല്ലാ ജോലികളും സുഗമമായി പൂര്‍ത്തിയാകും. ചില പുതിയ ജോലികൾ ലഭിച്ചേക്കാം, വീട്ടിലെ ഒരു അംഗവുമായി അകല്‍ച്ച ഉണ്ടായേക്കാം. ആരോഗ്യം ഇന്ന് ശ്രദ്ധിക്കുക. 

വൃശ്ചികം (Scorpio): ജോലിയുടെ കാര്യത്തില്‍ ഇന്ന് നല്ല ദിനം, ബിസിനസുകാർ ഇന്ന് വലിയ നിക്ഷേപങ്ങള്‍ ഒഴിവാക്കുക, തൊഴില്‍ ചെയ്യുന്നവര്‍ ജോലിയില്‍ ശ്രദ്ധിക്കുക, സാമ്പത്തികം മികച്ചതാകും. 

ധനു (Sagittarius): ഇന്ന് ഇവർക്ക് വളരെ നല്ല ദിവസമായിരിക്കും. പുതിയ ചില ആളുകളെ പരിചയപ്പെടാന്‍ അവസരം ലഭിക്കും, ജോലി ചെയ്യുന്നവര്‍ക്ക് നല്ല ദിനം, നിങ്ങള്‍ വിദേശയാത്ര സ്വപ്നം കാണുന്നുവെങ്കില്‍ ആഗ്രഹം ഉടന്‍ പൂര്‍ത്തീകരിക്കും, ബിസിനസുകാര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും, ഇന്ന് സഹോദരങ്ങളുമായി നല്ല ബന്ധം പുലർത്തും, ആരോഗ്യം ശ്രദ്ധിക്കുക. 

മകരം (Capricorn): വീട്ടിലെ ഒരു അംഗത്തിന്റെ ആരോഗ്യനില ഇന്ന് പെട്ടെന്ന് ക്ഷയിച്ചേക്കാം, നിങ്ങളുടെ പല ജോലികളും ഇന്ന് അപൂര്‍ണ്ണമായി തുടരാന്‍ സാധ്യത, സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും,  ആരോഗ്യം ക്ഷയിച്ചേക്കാം, 

കുംഭം (aquarius): പുതിയ വാഹനം, സ്ഥലം, വീട് എന്നിവ വാങ്ങാന്‍ ആഗ്രഹിക്കുന്നവർക്ക് ഇന്ന് നല്ല ദിനം, വീട്ടിലെ മുതിര്‍ന്നവരുടെ അനുഗ്രഹം ലഭിക്കും, ജോലി ചെയ്യുന്നവര്‍ക്ക് ഓഫീസില്‍ നല്ല അവസരം ലഭിക്കും, വ്യവസായികള്‍ക്ക് ലാഭം ലഭിക്കും, ധനത്തിന്റെ കാര്യത്തില്‍ ഇന്ന് ശ്രദ്ധിക്കുക.

മീനം (Pisces): അധ്വാനിക്കുന്നവർക്ക് ഇന്ന് മികച്ച ദിവസം. ജോലിയുമായി ബന്ധപ്പെട്ട ഏത് വലിയ പ്രശ്‌നവും പരിഹരിക്കും, ചെറുകിട വ്യവസായിയാകൾക്ക് സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് ആനുകൂല്യം ലഭിക്കും, സാമ്പത്തിക സ്ഥിതിയിൽ നേട്ടം, ഇണയുമായുള്ള പരസ്പര അടുപ്പം വര്‍ദ്ധിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link