Todays Horoscope: ഇടവ രാശിക്കാർക്ക് ജോലി ലഭിക്കും, മിഥുന രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക, അറിയാം ഇന്നത്തെ രാശിഫലം!

Tue, 10 Sep 2024-6:38 am,

Horoscope Today 10 September 2024: ഇന്ന് ഇടവ രാശിക്കാർക്ക് ജോലി ലഭിക്കാൻ സാധ്യത, മിഥുന രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക

ചിങ്ങ രാശിക്കാർക്ക് പുരോഗതിയുടെ ദിനം, തുലാം രാശിക്കാർക്ക് നേട്ടങ്ങളുടെ ദിനം. മറ്റു രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെ അറിയാം...

മേടം (Aries): ഇന്നിവർക്ക് ചില പ്രധാന തീരുമാനങ്ങൾ എടുക്കേണ്ടിവരും.  നിങ്ങളുടെ ശത്രു നിങ്ങളെ താഴ്ത്താൻ പല പരിപാടികളും ചെയ്യും, പ്രണയിതാക്കൾ പരസ്പരം നല്ല രീതിയിൽ പെരുമാറുക, ആവശ്യമില്ലാതെ കോപം അരുത്, 

ഇടവം (Taurus): ഇവർക്കിന്ന് ജോലി ലഭിക്കാൻ സാധ്യത, ജോലിയിൽ പ്രമോഷൻ, വിശേഷ വ്യക്തിയുടെ സാന്നിധ്യം നിങ്ങൾക്ക് നേട്ടങ്ങൾ നൽകും, ആരോഗ്യം ശ്രദ്ധിക്കുക,  ആവശ്യമില്ലാതെ ആരോടും സംസാരിക്കരുത്. 

മിഥുനം (Gemini):  ഇന്നിവർ ആരോഗ്യം ശ്രദ്ധിക്കുക, ബിസിനസിൽ നഷ്ടങ്ങൾ ഉണ്ടായേക്കാം, വിദ്യാർത്ഥികൾക്ക് നല്ല സമയം,  ജോലിയുള്ളവർ ശ്രദ്ധിച്ചു മുന്നേറുക, വാദ വിവാദങ്ങൾ ബുദ്ധിമുട്ടുണ്ടാക്കും.   

കര്‍ക്കടകം (Cancer):  ഇന്നിവർക്ക് തീരെ സമയമില്ലാത്ത ദിനം, നടക്കാത്ത കാര്യത്തെ ഓർത്ത് ടെൻഷൻ അടിക്കും,സുഹൃത്തുക്കളുടെ ചില വാക്കുകൾ നിങ്ങളെ ബുദ്ധിമുട്ടിപ്പിക്കും, കിട്ടാതിരുന്ന പണം തിരികെ ലഭിക്കും.  

ചിങ്ങം (Leo):  ഇന്നിവർക്ക് പുരോഗതിയുടെ ദിനം, ബിസിനസിൽ ലാഭം ഉണ്ടാകാൻ ശ്രദ്ധിക്കുക, രാഷ്ട്രീയക്കാർക്ക് നേട്ടത്തിന്റെ ദിനം, നല്ലൊരു യാത്രയ്ക്ക് യോഗം, കുടുംബത്തിന്റെ പൂർണ്ണ സഹകരണം ഉണ്ടാകും.  

കന്നി (Virgo):  ഇന്നിവർക്ക് നല്ലൊരു ദിനമായിരിക്കും, പുരോഗതിക്കുള്ള തടസങ്ങൾ മാറിക്കിട്ടും, ഒരു വിനോദയാത്രയ്ക്ക് യോഗം, സാമ്പത്തികം മെച്ചപ്പെടും അത് ജീവിതം സന്തോഷപൂർണ്ണമാക്കും. 

തുലാം (Libra):  ഇന്നിവർക്ക് പുരോഗതിയുടെ  ദിനമായിരിക്കും, ബിസിനസിൽ ലാഭം, പ്രശ്നങ്ങൾ മാറിക്കിട്ടും, രാഷ്ട്രീയക്കാർ സൂക്ഷിക്കുക, വരുമാനം വർധിപ്പിക്കാനുള്ള പദ്ധതികൾ തയ്യാറാക്കുക,  ജോലിയുള്ളവർക്ക് നേട്ടമുണ്ടാകും, 

വൃശ്ചികം (Scorpio): ഇന്നിവർക്ക് കഠിനാധ്വാനത്തിന്റെ ദിനം, ജോലി സ്ഥലത്തെ ആളുകളുടെ വാക്കുകൾക്ക് വില കൊടുക്കുക, നിങ്ങളുടെ ശത്രു നിങ്ങൾക്ക് പണി തന്നേക്കും, ജോലിയുള്ളവർ ശ്രദ്ധിക്കുക, നിങ്ങളുടെ ഒരു ആഗ്രഹം സാധിച്ചേക്കാം.  

ധനു (Sagittarius):  ഇന്നിവർക്ക് മഹത്വപൂർണ്ണ ദിനം, ജോലിസ്ഥലത്ത് എല്ലാം ആലോചിച്ചു ചെയ്യുക,  ബിസിനസിൽ നേട്ടം, കുടുംബക്കാരുടെ പൂർണ്ണ സഹകരണം ഉണ്ടാകും, സന്താനങ്ങൾക്ക് നേട്ടങ്ങൾ ലഭിക്കും.

മകരം (Capricorn):  ഇന്നിവർക്ക് സാഹസത്തിന്റെ ദിനം. ജോലിയുള്ളവർക്ക് പ്രമോഷൻ, ജോലിയില്ലാത്തവർക്ക് ജോലി ലഭിക്കും, വിദ്യാർത്ഥികൾക്ക് കഠിനാധ്വാനം ചെയ്യേണ്ടിവരും.   

കുംഭം (Aquarius):  ഇന്നിവർക്ക് സമ്മിശ്ര ദിനം,  ജോലിയിൽ ഉയർച്ച താഴ്‌ചകൾ ഉണ്ടാകും ടെൻഷൻ ആകേണ്ട,  ശത്രുക്കൾ തലപൊക്കും, ജോലി ഇല്ലാത്തവർക്ക് മികച്ചൊരു ജോലി ലഭിക്കും. 

 

മീനം (Pisces): ഇവർക്ക് ഇന്ന് അപ്രതീക്ഷിത നേട്ടങ്ങൾ ലഭിക്കും, ജോലി സ്ഥലത്ത് പ്രതിസന്ധികൾ മറികടന്ന് നേട്ടങ്ങൾ കൊയ്യും, ആരുടേയും വാക്കുകൾ കേട്ട് ആരോടും മുഷിയരുത്,  സന്താനങ്ങൾ പ്രതീക്ഷയ്‌ക്കൊത്ത് വളരും,

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link