Todays Horoscope: ഇന്ന് തുലാം രാശിക്കാർക്ക് നല്ല ദിനം, മേട രാശിക്കാർ ജോലിയിൽ ശ്രദ്ധിക്കുക, അറിയാം ഇന്നത്തെ രാശിഫലം!
Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോ രാശിക്കാർക്കും പലതരത്തിലുള്ള അനുഭവങ്ങളായിരിക്കും ഉണ്ടാകുക.
Horoscope Today 12 August 2024: തിങ്കളാഴ്ച ദിവസമായ ഇന്ന് തുലാം രാശിക്കാര്‍ക്ക് വളരെ നല്ല ദിനമായിരിക്കും. മേട രാശിക്കാർ ജോലിയിൽ ശ്രദ്ധിക്കുക അല്ലെങ്കിൽ പണി കിട്ടും. ഇടവ രാശിക്കാർക്ക് ബിസിനസിൽ വെല്ലുവിളി നേരിടേണ്ടിവരും. മറ്റു രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെ അറിയാം...
മേടം (Aries): ഇന്ന് കുട്ടികളുമായി നല്ല സമയം നിങ്ങൾ ചെലവഴിക്കും. ജോലിയുള്ളവര്‍ കൃത്യസമയത്ത് ജോലികള്‍ തീര്‍ക്കുക. വ്യവസായികള്‍ക്ക് സമ്മിശ്ര ലാഭം ഉണ്ടാകും, ധനത്തിന്റെ കാര്യത്തില്‍ ദിവസം ചെലവേറിയതാകും, ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം ഇന്ന് ബുദ്ധിമുട്ട് അനുഭവപ്പെടാം.
ഇടവം (Taurus): ബിസിനസുകാര്‍ക്ക് ഇന്ന് വെല്ലുവിളി നിറഞ്ഞ ദിവസമായിരിക്കും. എന്തെങ്കിലും ചെറിയ അശ്രദ്ധമൂലം കനത്ത നഷ്ടം ഉണ്ടാകാൻ സാധ്യത, ജോലി ചെയ്യുന്നവര്‍ക്ക് നിരവധി പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും, വര്‍ദ്ധിച്ചുവരുന്ന ജോലിഭാരം മാനസികമായും ശാരീരികമായും നിങ്ങളെ തളര്‍ത്തിയേക്കാം. ജോലിയോടൊപ്പം ആരോഗ്യവും ശ്രദ്ധിക്കുക. ധന സ്ഥിതി മെച്ചപ്പെടും. പങ്കാളിയുമായുള്ള ബന്ധം നല്ലതായിരിക്കും.
മിഥുനം (Gemini): സ്‌നേഹത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് വളരെ നല്ല ദിവസമായിരിക്കും. അവിവാഹിതനാണെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് ഒരു പ്രത്യേക വ്യക്തിയെ കാണാന്‍ യോഗമുണ്ടാകും, സാമ്പത്തിക സ്ഥിതി ശക്തിപ്പെടും, ഓഫീസില്‍ ഒരേസമയം നിരവധി ജോലികള്‍ കൈകാര്യം ചെയ്യുന്നത് ഒഴിവാക്കുക, വ്യവസായികള്‍ക്ക് നല്ല അവസരങ്ങള്‍ ലഭിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം അനുകൂലം.
കര്‍ക്കിടകം (Cancer): ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും, ഇണയുടെ പെരുമാറ്റത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകും, പ്രിയപ്പെട്ടവരുടെ സഹായത്തോടെ നിങ്ങളുടെ ചില വലിയ പ്രശ്‌നങ്ങൾ ഇന്ന് പരിഹരിക്കും, കരിയറുമായി ബന്ധപ്പെട്ട ചില പ്രശ്നവും അവസാനിക്കും, ജോലിയില്‍ ശരിയായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിങ്ങള്‍ക്ക് കഴിയും, വ്യവസായികള്‍ക്ക് നിക്ഷേപത്തിന് അവസരം, ഇന്ന് ധനനഷ്ടത്തിന്റെ സൂചനകളുണ്ട്, പണവുമായി ബന്ധപ്പെട്ട ഒരു ജോലിയും തിടുക്കത്തില്‍ ചെയ്യരുത്. ആരോഗ്യം സമ്മിശ്രമായിരിക്കും.
ചിങ്ങം (Leo): വിദ്യാര്‍ത്ഥികൾക്ക് ഇന്ന് നല്ല ദിവസം, മത്സര പരീക്ഷകളില്‍ ഇന്ന് വിജയം ലഭിക്കും, ജോലി ചെയ്യുന്നവര്‍ക്ക് ഓഫീസിലെ പ്രകടനം വളരെ മികച്ചതായിരിക്കും, ഉന്നത ഉദ്യോഗസ്ഥര്‍ നിങ്ങളുടെ ജോലിയെ പ്രശംസിക്കും, അമിത ആത്മവിശ്വാസം ഒഴിവാക്കുക, ധനത്തിന്റെ കാര്യത്തില്‍ ഇന്ന് ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരിക്കും, ഇണയുമായുള്ള ബന്ധം നല്ലതായിരിക്കും.
കന്നി (Virgo): വീടിന്റെ അന്തരീക്ഷം മികച്ചതായിരിക്കും, ചില അതിഥികള്‍ ഇന്ന് വീട്ടില്‍ വന്നേക്കാം, ധനത്തിന്റെ കാര്യത്തില്‍ ദിവസം ചെലവേറിയതാകും, ജോലി ചെയ്യുന്നവര്‍ക്ക് മേലുദ്യോഗസ്ഥരുടെ പിന്തുണയുണ്ടാകും, ബിസിനസുകാരുടെ സാമ്പത്തിക സ്ഥിതിയിൽ വൻ വർദ്ധനവ്, ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം.
തുലാം (Libra): ഇന്ന് നിങ്ങള്‍ക്ക് നല്ല ദിനം. ഒഴിവു സമയം നിങ്ങള്‍ പൂര്‍ണ്ണമായി ആസ്വദിക്കും, വ്യക്തിത്വം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ ചില ശ്രമങ്ങളും നിങ്ങള്‍ നടത്തും, ധനത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് മികച്ചതായിരിക്കും, കുടുംബ ജീവിതത്തില്‍ സാഹചര്യങ്ങള്‍ സുഖകരമായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് നല്ല ദിവസം.
വൃശ്ചികം (Scorpio): നിങ്ങളുടെ ദുശ്ശാഠ്യ സ്വഭാവം ഇന്ന് ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിപ്പിക്കും. ഭാവിയില്‍ ഖേദിക്കേണ്ടി വരുന്ന ഒരു തീരുമാനവും തിടുക്കത്തില്‍ എടുകാതിരിക്കുക, ബിസിനസ്സുകാര്‍ക്ക് പങ്കാളിത്തത്തില്‍ പുതിയ ജോലി തുടങ്ങാന്‍ അവസരം, ദാമ്പത്യ ജീവിതത്തില്‍ നിങ്ങളുടെ ഇണയോട് സ്‌നേഹത്തോടും ബഹുമാനത്തോടും കൂടി പെരുമാറുക, അനാവശ്യ കോപം ബന്ധത്തില്‍ അകലം കൂട്ടും, ആരോഗ്യം അല്‍പ്പം ദുര്‍ബലമാകും.
ധനു (Sagittarius): ആരോഗ്യത്തെക്കുറിച്ച് നിങ്ങള്‍ ആശങ്കാകുലനായിരുന്നുവെങ്കില്‍ ഇന്ന് ആരോഗ്യത്തില്‍ വലിയ പുരോഗതി ഉണ്ടാകും, കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ലഭിക്കും, മാതാപിതാക്കളുടെ പിന്തുണയുണ്ടാകും, നിക്ഷേപങ്ങള്‍ നടത്തുന്നതിന് മുമ്പ് ബിസിനസുകാര്‍ ശ്രദ്ധാപൂര്‍വ്വം ചിന്തിക്കുക. പണത്തിന്റെ കാര്യത്തില്‍ ദിവസം ചെലവേറിയതായിരിക്കും.
മകരം (Capricorn): പ്രണയ ജീവിതത്തിലെ സാഹചര്യങ്ങള്‍ പിരിമുറുക്കം നിറഞ്ഞതായിരിക്കും. ധനത്തിന്റെ കാര്യത്തില്‍ ഇന്ന് ഭാഗ്യ ദിനം. വരുമാനം വര്‍ദ്ധിക്കും, ജോലി ചെയ്യുന്നവര്‍ക്ക് ഇന്ന് വളരെ പ്രധാനപ്പെട്ട ദിവസമായിരിക്കും.
കുംഭം (Aquarius): നിങ്ങള്‍ ഒരു കൂട്ടുകുടുംബത്തിലാണ് താമസിക്കുന്നതെങ്കില്‍ ഉത്തരവാദിത്തങ്ങള്‍ മറക്കാതിരിക്കുക. ഇന്ന് നിങ്ങളുടെ പങ്കാളിയുമായി തര്‍ക്കമുണ്ടായേക്കാം, ജോലിക്കാര്‍ക്ക് നിങ്ങളുടെ ഏതെങ്കിലും ജോലി ഇന്ന് അപൂര്‍ണ്ണമായി തുടരുകയാണെങ്കില്‍ അത് നിങ്ങളുടെ പുരോഗതിയെ ബാധിക്കും. ഒരു തരത്തിലുള്ള അശ്രദ്ധയും കാണിക്കരുത്. ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം ഇന്ന് വളരെ ക്ഷീണവും ബലഹീനതയും അനുഭവപ്പെടും.
മീനം (Pisces): നിങ്ങളുടെ വീട്ടിലെ അവിവാഹിതരുടെ വിവാഹത്തിനുള്ള തടസ്സങ്ങള്‍ നീങ്ങും. സാമ്പത്തിക വശം ശക്തമാകും, പണവുമായി ബന്ധപ്പെട്ട ചില വലിയ ജോലികള്‍ നടക്കും, ഓഫീസില്‍ ബുദ്ധിമുട്ടുള്ള ഏത് ജോലികളും വളരെ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും, ബിസിനസ്സുകാര്‍ക്ക് ഇന്ന് ലാഭ നേട്ടങ്ങളുടെ ദിനം, കണ്ണുകളെ നന്നായി പരിപാലിക്കുക.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)