Todays Horoscope: ഇന്ന് മേട രാശിക്കാർക്ക് അടിപൊളി ദിനം, ഇടവ രാശിക്കാർ ജോലി കിട്ടാൻ സാധ്യത, അറിയാം ഇന്നത്തെ രാശിഫലം!

Tue, 13 Aug 2024-6:39 am,

Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോ രാശിക്കാർക്കും വ്യത്യസ്തത രീതിയിലുള്ള അനുഭവങ്ങളായിരിക്കും ഉണ്ടാകുന്നത്. 

 

Horoscope Today 12 August 2024: ചൊവ്വാഴ്ച  ദിവസമായ ഇന്ന് മേട രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങൾ ഉണ്ടാകും. ഇടവ രാശിക്കാർക്ക് ജോലി കിട്ടാൻ സാധ്യത മിഥുന രാശിക്കാർക്ക് സാമ്പത്തിക നേട്ടം.  മറ്റു രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെ അറിയാം... 

 

മേടം (Aries): എന്നിവർക്ക് നല്ല ദിനം. സന്താനങ്ങളെ ഓർത്ത് വിഷമിക്കും, പഴയ ഒരു സുഹൃത്തിനെ കണ്ടുമുട്ടും, പഴയ രോഗം തലപൊക്കും, നിക്ഷേപങ്ങൾ ആലോചിച്ചു മാത്രം ചെയ്യുക. 

ഇടവം (Taurus): ഇന്ന് ജോലി തേടി നടക്കുന്നവർക്ക് ഫലമുണ്ടാകും, നിങ്ങളുടെ പ്രശ്ങ്ങൾക്ക് പരിഹാരത്തിനായി ആരോടെങ്കിലും സംസാരിക്കും, നിങ്ങളുടെ ജോലിയിൽ ശ്രദ്ധിക്കും അതിലൂടെ നേട്ടമുണ്ടാകും. 

മിഥുനം (Gemini): ഇന്ന് ഇവരുടെ സാമ്പത്തിക സ്ഥിതി മികച്ചതാകും, വരുമാനം അനുസരിച്ചു മാത്രം ചെലവാക്കുക, കോടതി കാര്യങ്ങളിൽ വിജയം ഉണ്ടാകും, സഹോദരങ്ങളുടെ പൂർണ്ണ പിന്തുണ ഉണ്ടാകും. 

കര്‍ക്കിടകം (Cancer): എന്നിവർക്ക് സമൂഹത്തിൽ നല്ല പദവി ലഭിക്കും.  വരുമാനവും ചെലവും നോക്കി നടത്തുക, എല്ലാ കാര്യങ്ങളിലും ഇന്ന് ഒരു ശ്രദ്ധ വേണം.

ചിങ്ങം (Leo): എന്നിവർക്ക് സാധാരണ ദിവസമായിരിക്കും. സന്താനങ്ങളുടെ ആരോഗ്യ സ്ഥിതി മികച്ചതാകും, വിദ്യാര്‍ത്ഥികൾക്ക് ഇന്ന് നല്ല ദിനം, ജോലി ചെയ്യുന്നവര്‍ക്ക് ഓഫീസിലെ പ്രകടനം നേട്ടങ്ങൾ നൽകും, ആരുടേയും വാക്കുകൾ കണ്ണടച്ച് വിശ്വസിക്കരുത്. 

കന്നി (Virgo):  എന്നിവർക്ക് നല്ല ദിനം,  അതിഥികള്‍ ഇന്ന് വീട്ടില്‍ വന്നേക്കാം,  ധനത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുക,  ഓൺലൈൻ ബിസിനസുകാർ ഇന്ന് ശ്രദ്ധിക്കുക, സാമ്പത്തിക സ്ഥിതിയിൽ വൻ വർദ്ധനവ്, ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. 

തുലാം (Libra): ഇന്ന് ഇവർക്ക് സന്തോഷപൂർണ്ണമായ ദിനമായിരിക്കും. നിങ്ങളുടെ ടെൻഷൻ മാറിക്കിട്ടും,  വ്യക്തിത്വം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ ശ്രമങ്ങള്‍ നടത്തും, ധനത്തിന്റെ കാര്യത്തില്‍ ഇന്ന്  മികച്ച ദിനം. 

വൃശ്ചികം (Scorpio):  ഇന്ന് ബിസിനസുകാർക്ക് നല്ല ദിനം. നിങ്ങളുടെ അധികാരികളുടെ പൂർണ്ണ പിന്തുണ ഉണ്ടാകും,  ഭാവിയില്‍ ഖേദിക്കേണ്ടി വരുന്ന ഒരു തീരുമാനവും തിടുക്കത്തില്‍ എടുക്കരുത്, ബിസിനസുകാര്‍ക്ക് പങ്കാളിത്തത്തില്‍ പുതിയ ജോലി ലഭിക്കും, ദാമ്പത്യ ജീവിതത്തില്‍ ഇണയോട് സ്‌നേഹത്തോടും ബഹുമാനത്തോടും കൂടി പെരുമാറുക, 

ധനു (Sagittarius): ഇന്ന് ഇവർക്ക് നല്ല ദിനം, മാതാപിതാക്കളുടെ പൂർണ്ണ പിന്തുണ ലഭിക്കും, രാഷ്ട്രീയത്തിലേക്ക് കാല് വയ്ക്കുന്നവർ സൂക്ഷിക്കുക,  ആരോഗ്യത്തില്‍ വലിയ പുരോഗതി ഉണ്ടാകും, കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ലഭിക്കും, 

മകരം (Capricorn): ഇന്ന് നിങ്ങൾ ബുദ്ധിപൂർവ്വം എല്ലാം നേരിടുക, സുഹൃത്തുക്കളുടെ പൂർണ്ണ പിന്തുണ ഉണ്ടാകും,  പ്രണയ ജീവിതത്തിലെ സാഹചര്യങ്ങള്‍ പിരിമുറുക്കം നിറഞ്ഞതായിരിക്കും. ധനത്തിന്റെ കാര്യത്തില്‍ ഇന്ന് ഭാഗ്യ ദിനം. വരുമാനം വര്‍ദ്ധിക്കും, ജോലി ചെയ്യുന്നവര്‍ക്ക് ഇന്ന് വളരെ പ്രധാനപ്പെട്ട ദിവസം. 

കുംഭം (Aquarius): എന്നിവർക്ക് ടെൻഷൻ നിറഞ്ഞ ദിനം, ആരോടെങ്കിലും ഇടപാട് നടത്തുമ്പോൾ ശ്രദ്ധിച്ചു വേണം,  പങ്കാളിയുമായി തര്‍ക്കമുണ്ടായേക്കാം, ജോലിക്കാരുടെ ജോലി ഇന്ന് അപൂര്‍ണ്ണമായി തുടരുകയാണെങ്കില്‍ അത് നിങ്ങളുടെ പുരോഗതിയെ ബാധിക്കും. ഒരു തരത്തിലുള്ള അശ്രദ്ധയും കാണിക്കരുത്. ആരോഗ്യം കുഴപ്പമുണ്ടാകില്ല.

മീനം (Pisces): ഇന്ന് ഇവർക്ക് സന്തോഷം നിറഞ്ഞ ദിനം.  ജോലി സ്ഥലത്ത് നിങ്ങളുടെ കഠിനാധ്വാനത്തിന് ഫലം ലഭിക്കും, പൂർത്തിയാതിരുന്ന പണികൾ തീർക്കും, എന്തെങ്കിലും കാര്യത്തിൽ നിങ്ങൾക്ക് ടെൻഷൻ കൂടും, ജീവിതപങ്കാളിക്ക് ജോലിയിൽ ചില പ്രശ്നങ്ങൾ നേരിടേണ്ടി വരും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link