Todays Horoscope: ഇന്ന് ഇടവ രാശിക്കാർക്ക് സമ്മിശ്ര ദിനം, മിഥുന രാശിക്കാർക്ക് അനുകൂലം, അറിയാം ഇന്നത്തെ രാശിഫലം!

Sat, 24 Aug 2024-6:28 am,

Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസത്തേയും രാശിഫലം ഓരോരുത്തർക്കും വ്യത്യസ്തമായിരിക്കും.

Horoscope Today 24 August 2024: ശനിയാഴ്ച ദിനമായ ഇന്ന് മേട രാശിക്കാർ വാദ വിവാദങ്ങളിൽ നിന്നും മാറി നിൽക്കുക.  

ഇടവം രാശിക്കാർക്ക് ഇന്ന് സമ്മിശ്ര ദിനം,  കർക്കടക രാശിക്കാർക്ക് ഇന്ന് ഭാഗ്യ നേട്ടങ്ങൾ ഉണ്ടാകും. മറ്റു രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെ അറിയാം... 

മേടം (Aries): ഇവരിന്ന് വാദ വിവാദങ്ങളിൽ നിന്നും മാറി നിൽക്കുക,  സന്താനങ്ങൾക്ക് പുരസ്ക്കാരം ലഭിക്കും അതിലൂടെ കുടുംബത്തിൽ സന്തോഷം നിറയും, വീട്ടിൽ ഇന്ന് ഒരു അതിഥി വരൻ സാധ്യത, സഹോദരങ്ങളുമായി തർക്കങ്ങൾ ഉണ്ടാകാൻ  സാധ്യത.  

ഇടവം (Taurus): ഇവർക്കിന്ന് സമ്മിശ്ര ദിനം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും, പിതാവിന്റെ ആരോഗ്യം ശ്രദ്ധിക്കുക, ജോലിയുമായി ബന്ധപ്പെട്ട ഒരു ദൂരയാത്രയ്ക്ക് സാധ്യത.  

മിഥുനം (Gemini): ഇന്നിവർക്ക് അനുകൂല ദിനം, പുതിയ ജോലി ലഭിക്കും, ഒരു കാര്യത്തിലും ജാഡ കാണിക്കരുത്, സാമ്പത്തികം നിറഞ്ഞ ദിനം.  

കര്‍ക്കിടകം (Cancer):  ഇന്നിവർക്ക് ഭാഗ്യ നേട്ടങ്ങളുടെ ദിനം, കണ്ണുമായി ബന്ധപ്പെട്ട നിങ്ങളുടെ പ്രശ്നങ്ങള മാറിക്കിട്ടും, ജോലിയിൽ പുതിയ മേഖലകൾ തെളിയും, എല്ലാ കാര്യങ്ങളും ആലോചിച്ചു ചെയ്യുക. 

ചിങ്ങം (Leo):  ഇന്ന് ജോലിയുള്ളവർക്ക് നല്ല ദിനം, ഒരു തീർത്ഥ യാത്രയ്ക്ക് പോകാൻ സാധ്യത, അവിവാഹിതരുടെ വിവാഹം നടക്കും, ജോലിസ്ഥലത്ത് പുരസ്‌കാരം ലഭിക്കും.

കന്നി (Virgo):  ഇന്നിവർക്ക് സമ്മിശ്ര ദിനം, ജോലിയിൽ പ്രമോഷൻ ലഭിക്കും, ജോലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എല്ലാം ഒതുങ്ങും, മനസുകൊണ് മറ്റുള്ളവരുടെ നന്മ ആഗ്രഹിക്കും, ബിസിനസില്‍ വലിയ നേട്ടങ്ങൾ ഉണ്ടാകും. 

തുലാം (Libra):  എന്നിവർ വ്യാപാരത്തിൽ പുതിയതൊന്നും തുടങ്ങരുത് നഷ്ടമുണ്ടായേക്കാം, കടം കൊടുത്ത പണം തിരികെ കിട്ടാൻ സാധ്യത, കൊടുത്ത പാനട്ടത്തെ ചൊല്ലി കുടുംബക്കാരുമായി വാക്കുതർക്കങ്ങൾ ഉണ്ടായേക്കാം,  ടെൻഷൻ ഉണ്ടായിരുന്ന ജോലി സമാധാനപരമായി ചെയ്തു തീർക്കും.

വൃശ്ചികം (Scorpio):  ഇന്നിവരുടെ സുഖസൗകര്യങ്ങൾ വർധിക്കും,  ആരുടെ കയ്യിൽ നിന്നും ഇന്ന് പണം കടം വാങ്ങരുത്, പുതിയ ചില കാര്യങ്ങൾ തുടങ്ങും,  ആരോഗ്യം ശ്രദ്ധിക്കുക. 

ധനു (Sagittarius): ഇന്നിവർക്ക് ലഭനേട്ടങ്ങളുടെ ദിനം, ഏതു കാര്യത്തിലാകും ബുദ്ധിയും വിവേകത്തോടെയും തീരുമാനമെടുത്താൽ അത് നിഗ്നൾക്ക് നല്ലതായിരിക്കും, ജോലിയുമായി ബന്ധപ്പെട്ട ബുദ്ധിമുട്ട് അനുഭവിക്കുന്നുവെങ്കിൽ അത് മാറിക്കിട്ടും.  

മകരം (Capricorn):  ഇന്നിവർക്ക് സാമ്പത്തികം നല്ലതായിരിക്കും, ധനവുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കുക, ആഗ്രഹിച്ചില്ലെങ്കിലും ചില കാര്യങ്ങൾ ഇന്ന് ചെയ്യേണ്ടതായി വരും, ഭാവിയെ കുറച്ചു ആലോചിച്ചു തീരുമാനിക്കുക, പണി പൂർത്തിയാക്കും, സൗഹൃദങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതിനാല്‍ പല കാര്യങ്ങളും നല്ല രീതിയിൽ നടക്കും. 

കുംഭം (Aquarius):  എന്നിവരുടെ ഭൗതിക സുഖങ്ങൾക്ക് വർധനവുണ്ടാകും,  ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കുന്നത് നന്ന്, ധനവുമായി ബന്ധപ്പെട്ട് ചില നഷ്ടങ്ങൾ ഉണ്ടാകാൻ സാധ്യത, ആരെങ്കിലും പറയുന്നത് കേട്ട് ഒന്നിലേക്കും എടുത്തു ചാടരുത്.

മീനം (Pisces): ഇന്നിവർ വളരെ കാലമായി പൂർത്തീകരിക്കാൻ കഴിയാത്ത പണികൾ തീർക്കും, ജോലി സ്ഥലത്ത് നല്ലൊരു സന്തോഷ വാർത്ത ലഭിക്കും, ലോൺ എടുക്കാൻ ശ്രമിക്കുന്നവർക്ക് പെട്ടെന്ന് കിട്ടും, ജോലി തേടുന്നവർക്ക് ലഭിക്കും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link