Todays Horoscope: ജന്മാഷ്ടമിയിൽ മേട രാശിക്കാർക്ക് സമ്മിശ്ര ദിനം, മകരം രാശിക്കാർക്ക് അനുകൂല ദിനം, അറിയാം ഇന്നത്തെ രാശിഫലം!

Mon, 26 Aug 2024-6:34 am,

Horoscope Today 26 August 2024: ജന്മാഷ്ടമി ദിനമായ ഇന്ന് മേട രാശിക്കാർക്ക് സമ്മിശ്ര ദിനം, ഇടവം രാശിക്കാർക്ക് ഇന്ന് അനുകൂല ദിനം,  

ധനു രാശിക്കാർക്ക് ധനത്തിന്റെ കാര്യത്തിൽ ആശങ്കയുണ്ടകയും, മറ്റു രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെ അറിയാം... 

മേടം (Aries): യവർക്കിന്ന് ഗുണദോഷ സമ്മിശ്ര ദിനം. ഓഫീസില്‍ സഹപ്രവര്‍ത്തകരുമായി ഉണ്ടാവുന്ന തര്‍ക്കങ്ങള്‍ ഒഴിവാക്കുക. സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കുക,  ചെയ്യുന്ന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുക, ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് സമ്മിശ്ര ഫലനങ്ങൾ ഉണ്ടാകും, ധനത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുക.

ഇടവം (Taurus): ഇവർക്കിന്ന് അനുകൂല ദിവസം, ദാമ്പത്യ ജീവിതത്തില്‍ ഇന്ന് പ്രതിസന്ധിയുണ്ടാകും, പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക,  എത്രത്തോളം കഠിനാധ്വാനം ചെയ്യുന്നുവോ അതിന്റെ ഫലം ലഭിക്കും, ബിസിനസ് ചെയ്യുന്നവർക്ക് സമയം അനുകൂലമായിരിക്കും. 

മിഥുനം (Gemini): ഇന്ന് വ്യാപാരികൾക്ക് നല്ല ലാഭം ലഭിക്കും, സാമ്പത്തിക നേട്ടങ്ങള്‍ വര്‍ദ്ധിക്കും, വീട്ടിലെ ചില അംഗങ്ങളുമായുള്ള പ്രശ്‌നം ബന്ധം മോശമാക്കും, ദേഷ്യത്തില്‍ അനാവശ്യമായ വാക്കുകള്‍ ഉപയോഗിക്കരുത്, ദാമ്പത്യ ജീവിതത്തില്‍ പ്രതിസന്ധിയുണ്ടാവാം, സാമ്പത്തിക സ്ഥിതിയിൽ മാറ്റം വരാം. 

കര്‍ക്കിടകം (Cancer):  ഇന്നിവർ ആരോഗ്യം ശ്രദ്ധിക്കണം, പലപ്പോഴും കാലുകളുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ പ്രതിസന്ധിയുണ്ടാകും, അശ്രദ്ധ ഉണ്ടാവരുത്. ജോലിയുടെ കാര്യത്തില്‍ വളരെ തിരക്കുള്ള ദിവസമാണ്, ബിസിനസ്സുകാര്‍ക്ക് ഇന്ന് വലിയ സാമ്പത്തിക ഇടപാടുകള്‍ നടത്തേണ്ടി വരും. കുടുങ്ങിക്കിടക്കുന്ന പണം ലഭിക്കാന്‍ സാധ്യത, പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയം.

ചിങ്ങം (Leo):  ഇന്ന് ഇവർക്ക് ഗുണദോഷ സമ്മിശ്രമായ ദിനം, കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും, ജോലിയില്‍ അശ്രദ്ധ പാടില്ല, അത് പ്രതിസന്ധികള്‍ ഉണ്ടാക്കും, ബിസിനസില്‍ തിടുക്കത്തില്‍ ഒരു തീരുമാനവും എടുക്കരുത്, മാതാപിതാക്കളുടെ അനുഗ്രഹം ഉണ്ടാകും, ജീവിത പങ്കാളിയുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിയും.

കന്നി (Virgo):  ഇന്നിവർക്ക് അമിത ആത്മവിശ്വാസം പ്രതിസന്ധികളുണ്ടാക്കും. വ്യാപാരികൾക്ക് ഇന്ന് അത്ര നല്ല ദിനമല്ല, ദോഷകരമായ പല മാറ്റങ്ങളും ഇവരുടെ ജീവിതത്തിലുണ്ടാവും, ആരോഗ്യം ശ്രദ്ധിക്കുക, ആലോചിക്കാതെ ഒരു തീരുമാനവും എടുക്കരുത്, ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം നല്ല ദിനമല്ല.

തുലാം (Libra):  ഈ സമയത്ത് ആരോഗ്യത്തിന്റെ കാര്യത്തില്‍ അശ്രദ്ധ അരുത്, അത് കൂടുതല്‍ പ്രതിസന്ധികളുണ്ടാക്കും, പങ്കാളിയുമായി പലപ്പോഴും അഭിപ്രായഭിന്നതയുണ്ടാകും, പ്രിയപ്പെട്ടവര്‍ അവഗണിക്കുന്നതായി നിങ്ങള്‍ക്ക് തോന്നും, സാമ്പത്തിക പ്രതിസന്ധികള്‍ വര്‍ദ്ധിക്കും.

ധനു (Sagittarius): ധനത്തെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിക്കും, എങ്കിലും തെറ്റായ വഴിയില്‍ പണം സമ്പാദിക്കരുത്, ജോലി സ്ഥലത്ത് നല്ല ഫലങ്ങള്‍ ഉണ്ടാകും, ജോലിയായാലും ബിസിനസായാലും എന്ത് തീരുമാനവും വളരെയധികം വിവേകത്തോടെ എടുക്കുക. പങ്കാളിയുടെ ആരോഗ്യം ശ്രദ്ധിക്കുക.

മകരം (Capricorn):  സാമ്പത്തികമായി ഇന്ന് ഇവർക്ക് അനുകൂലദിനം, പുതിയ വരുമാന സ്രോതസ്സുകള്‍ തെളിയും, കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും,  വ്യക്തിപരമായ പല നേട്ടങ്ങളും നിങ്ങളെ തേടി വരും, ജോലിക്കാര്യത്തില്‍ പലപ്പോഴും നിങ്ങളുടെ ആശങ്ക വര്‍ദ്ധിച്ചേക്കാം.

കുംഭം (Aquarius):  തെറ്റായ വിവരങ്ങള്‍ നല്‍കി ചിലര്‍ നിങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ സാധ്യതയുണ്ട്, മുന്നോട്ടുള്ള ഓരോ ചുവടും അതീവ ശ്രദ്ധയോടെ വയ്ക്കുക, ആരോഗ്യം ശ്രദ്ധിക്കുക, അനാവശ്യ ആശങ്കകള്‍ വേണ്ട, ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഇന്ന് നല്ല നേട്ടമുണ്ടാകും, കുടുംബത്തില്‍ കാര്യങ്ങളെല്ലാം തന്നെ അനുകൂലം, നിങ്ങള്‍ അവിവാഹിതനാണെങ്കില്‍ വിവാഹം ഉറപ്പിക്കും.

മീനം (Pisces): ഇന്നിവർക്ക് ചില സന്ദര്‍ഭങ്ങളില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ നേട്ടങ്ങളുണ്ടാകും. പലപ്പോഴും പല കാര്യങ്ങളിലും നിരാശ തോന്നും, പണം സമ്പാദിക്കാന്‍ ശ്രമിക്കുന്നുവെങ്കില്‍ അതിന് അനുകൂല സമയം, പങ്കാളിയുമായുള്ള നിങ്ങളുടെ പെരുമാറ്റം ശ്രദ്ധിക്കുക, തലവേദന, പനി തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link