Todays horoscope: കർക്കടക രാശിക്കാർക്ക് സാമ്പത്തിക നേട്ടം, മേട രാശിക്കാർക്ക് കുടുംബജീവിതം സമ്മർദ്ദപൂരിതം, അറിയാം ഇന്നത്തെ രാശിഫലം!
Horoscope Today 30 July 2024: ഓരോ ദിവസവും രാശി മാറ്റം അനുസരിച്ച് ഓരോരുത്തർക്കും വ്യത്യസ്ത അനുഭവങ്ങളായിരിക്കും ലഭിക്കുക. ചൊവ്വാഴ്ച ദിവസമായ ഇന്ന് കര്‍ക്കടകം രാശിക്കാര്‍ക്ക് പ്രണയ ജീവിതത്തില്‍ മികവുണ്ടാകും.
പങ്കാളിയുമായി മതിയായ സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും, സാമ്പത്തിക സ്ഥിതി ശക്തമാകും, ജോലി ചെയ്യുന്നവര്‍ക്ക് നല്ല ദിനം, വ്യവസായികളുടെ ചില വലിയ പ്രശ്‌നങ്ങൾ ഇന്ന് പരിഹരിക്കും, ആരോഗ്യസ്ഥിതി മികച്ചതാകും. മറ്റ് രാശിക്കാർക്ക് ഇന്ന് എങ്ങനെ അറിയാം...
മേട രാശിക്കാർക്ക് ഇന്ന് ദാമ്പത്യം പ്രതികൂലമായിരിക്കും, ഇടവ രാശിയിലെ വ്യാപാരികൾക്ക് നല്ല ദിനം.
കർക്കടക രാശിക്കാർക്ക് സ്വത്ത് തർക്കങ്ങൾ അനുകൂല മാകും. ഇന്ന് എല്ലാ രാശിക്കാർക്കും എങ്ങനെ? അറിയാം...
മേടം (Aries): ഇന്ന് ഇവരുടെ കുടുംബജീവിതം സമ്മര്‍ദപൂരിതമായിരിക്കും. പിതാവുമായി അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം. സാമ്പത്തിക ഇടപാടുകള്‍ ശ്രദ്ധിച്ചു ചെയ്യുക, ഓഫീസില്‍ ജോലിഭാരം ഇന്ന് കുറവായിരിക്കും.
ഇടവം (Taurus): ഇണയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുക. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, കിട്ടില്ലെന്ന് വിചാരിച്ച പണം കിട്ടും, ജോലിയിൽ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ പൂര്‍ണ്ണ സഹകരണം ഉണ്ടാകും, പുതിയത് പഠിക്കാനുള്ള അവസരം ലഭിക്കും. ബിസിനസ്സുകാര്‍ ശ്രദ്ധിക്കുക. ആരോഗ്യം ശ്രദ്ധിക്കണം.
മിഥുനം (Gemini): പങ്കാളി ഇന്ന് റൊമാന്റിക്കായിരിക്കും. ഓഫീസില്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കുക, നിങ്ങളുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, ബിസിനസുകാര്‍ക്ക് ലാഭമുണ്ടാകാം, സാമ്പത്തിക സ്ഥിതി മികച്ചതാകും.
കർക്കടകം (Cancer): പ്രണയ ജീവിതം മികച്ചതാകും, പങ്കാളിയുമായി സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും. സാമ്പത്തിക സ്ഥിതി ശക്തമാകും, ജോലി ചെയ്യുന്നവര്‍ക്ക് ഓഫീസ് അന്തരീക്ഷം വളരെ അനുകൂലമായിരിക്കും, വ്യവസായികളുടെ വലിയ പ്രശ്‌നങ്ങൾ പരിഹരിക്കും, ആരോജ്യം ശ്രദ്ധിക്കുക.
ചിങ്ങം (Leo): പങ്കാളിത്തത്തോടെ ബിസിനസ് നടത്തുന്നവര്‍ തീരുമാനങ്ങള്‍ ശ്രദ്ധാപൂര്‍വ്വം എടുക്കുക, ജോലി ചെയ്യുന്നവര്‍ ഓഫീസില്‍ സഹപ്രവര്‍ത്തകരുമായി നല്ല ബന്ധം പുലര്‍ത്തും, ധനത്തിന്റെ കാര്യത്തില്‍ ഇന്ന് മോശ ദിനം, പണം എളുപ്പത്തില്‍ ചെലവാകും, കുടുംബ ജീവിതത്തില്‍ സാഹചര്യങ്ങള്‍ നല്ലതായിരിക്കും, ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്ക വര്‍ധിക്കും.
കന്നി (Virgo): വിഷമം മറ്റുള്ളവരുമായി പങ്കുവയ്ക്കുക, സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും, പണവുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്താന്‍ ഇന്ന് നല്ലതല്ല, ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി നല്ല ബന്ധം നിലനിര്‍ത്താന്‍ ശ്രമിക്കുക,
തുലാം (Libra): തൊഴില്‍ രംഗത്ത് ഇന്ന് തിരക്കുള്ള ദിവസം, ജോലിഭാരം കൂടിയേക്കാം, ആരോഗ്യം ശ്രദ്ധിക്കുക, സാമ്പത്തിക സ്ഥിതി ശക്തമാകും, പങ്കാളിയുമായുള്ള ബന്ധം മികച്ചതായിരിക്കും.
വൃശ്ചികം (Scorpio): എന്നിവർക്ക് നല്ല ദിനം, തീരുമാനങ്ങള്‍ വളരെ ശ്രദ്ധയോടെ എടുക്കുക, പണത്തിന്റെ കാര്യത്തില്‍ ഇന്ന് നല്ല ദിനം, ഒരു പുതിയ വരുമാന മാര്‍ഗ്ഗം തെളിയും, ഓഫീസിലെ പ്രധാനപ്പെട്ട ജോലികള്‍ പൂര്‍ത്തിയാക്കും.
ധനു (Sagittarius): വീട്ടിലെ ഒരു അംഗവുമായി അഭിപ്രായ വ്യത്യാസമുണ്ടാകാം. കോപം നിയന്ത്രിക്കുക അല്ലെങ്കിൽ വീടിന്റെ സമാധാനം തകരും, ജോലിയുള്ള ആളുകള്‍ക്ക് ഇന്ന് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. താല്‍ക്കാലിക ജോലിക്കാരുടെ ജോലി സ്ഥിരമായേക്കാം, വ്യവസായികള്‍ക്ക് സമ്മിശ്ര ലാഭം, മാനസിക പിരിമുറുക്കം കാരണം അസ്വസ്ഥത ഉണ്ടാക്കും.
മകരം (Capricorn): ധനത്തിന്റെ കാര്യത്തില്‍ ഇന്ന് ഇവർക്ക് നല്ല ദിവസമായിരിക്കില്ല. ആര്‍ക്കെങ്കിലും വായ്പ നല്‍കിയിട്ടുണ്ടെങ്കില്‍, അത് തിരികെ ലഭിക്കാനുള്ള സാധ്യത കുറവാണ്. ഉത്കണ്ഠ വര്‍ദ്ധിച്ചേക്കാം. ഓഫീസില്‍ ജോലി സമ്മര്‍ദ്ദം ഉണ്ടാകും. ബിസിനസുകാര്‍ക്ക് ഇന്ന് ഒരു പുതിയ നിര്‍ദ്ദേശം ലഭിക്കും, ഇണയുടെ സ്വഭാവത്തില്‍ ചില മാറ്റങ്ങളുണ്ടാകും, ആരോഗ്യം സമ്മിശ്രമായിരിക്കും.
കുംഭം (Aquarius): ഇന്ന് ഇവർ വളരെ റൊമാന്റിക് ആയിരിക്കും. അവിവാഹിതനാണെങ്കില്‍ പ്രണയാഭ്യര്‍ത്ഥന ലഭിക്കും, വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ പൂര്‍ണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കുക, സമയം നന്നായി വിനിയോഗിക്കുക, സാമ്പത്തിക സ്ഥിതി സാധാരണയേക്കാള്‍ മികച്ചതാകും, വന്‍കിട വ്യവസായികള്‍ ഇന്ന് ജാഗ്രത പാലിക്കണം. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ കരുതിയിരിക്കുക.
മീനം (Pisces): ബിസിനസുകാര്‍ക്ക് ഇന്ന് വളരെ നല്ല ദിനം. കാര്യാ വിജയം ഉണ്ടാകും, സാമ്പത്തിക നേട്ടം ഉണ്ടാകും, സര്‍ക്കാര്‍ ജോലിയുള്ളവർക്ക് ആഗ്രഹിച്ച സ്ഥലമാറ്റം ലഭിക്കും, ഒപ്പം ഉയര്‍ന്ന സ്ഥാനവും, സാമ്പത്തിക സ്ഥിതി മികച്ചതാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)