Todays Horoscope: ഇന്ന് വൃശ്ചിക രാശിക്കാർക്ക് അനുകൂല ദിനം, ധനു രാശിക്കാർ സൂക്ഷിക്കുക, അറിയാം ഇന്നത്തെ രാശിഫലം!

Sat, 31 Aug 2024-6:45 am,

Horoscope Today 31 August 2024: ഇന്ന് മേട രാശിക്കാർക്ക് നിർണായക നീക്കങ്ങൾ നടത്താൻ പറ്റിയ ദിനം, മിഥുന രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം

കർക്കടക രാശിക്കാർക്ക് പങ്കാളിയുടെ പൂർണ്ണ പിന്തുണയുണ്ടാകും. മറ്റു രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെ അറിയാം...

 

മേടം (Aries): ഇവർക്കിന്ന് നിർണായക നീക്കങ്ങൾ നടത്താൻ അനുയോജ്യ ദിനം, അപൂർവ്വമായ ഇത്തരം അവസരം പരമാവധി പ്രയോജനപ്പെടുത്തുക, .  സഹപ്രവർത്തകരിൽ നിന്ന് എതിർപ്പില്ലാതെ തീരുമാനങ്ങൾ ഉണ്ടാകാം, മുൻകാലങ്ങളെ അപേക്ഷിച്ച് വളരെ എളുപ്പമായി കാര്യങ്ങൾ നീണ് ങ്ങും, വളരെ സവിശേഷമായ ഒരു വൈദഗ്ധ്യം, ഭാവിയിൽ നിങ്ങൾക്ക് നേട്ടം നൽകും.

ഇടവം (Taurus): ഇടവ രാശിക്കാർക്ക് ഇന്ന് സന്തോഷ ദിനം,  ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകാം, കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും, ബിസിനസ് ചെയ്യുന്നവർക്ക് നേട്ടങ്ങൾ മാത്രം. 

മിഥുനം (Gemini): ഇവർക്കിന്ന് നേട്ടങ്ങൾ മാത്രം, എല്ലാ കാര്യങ്ങളിലും നല്ല ശ്രദ്ധയുകും, സാമ്പത്തികം ശക്തം, ആരോഗ്യം മികച്ചതായിരിക്കും

കര്‍ക്കിടകം (Cancer):  ഇന്ന് അടുപ്പമുള്ളവർ പോലും അകലും, സാമ്പത്തിക നേട്ടം ലഭിക്കും, കുടുംബത്തിൽ സമാധാനം, ആരോഗ്യം ശ്രദ്ധിക്കുക, ആത്മവിശ്വാസം വർധിക്കും.

ചിങ്ങം (Leo):  അപ്രതീക്ഷിത മാറ്റങ്ങളും വൻ നേട്ടങ്ങൾ നൽകും, സന്താനങ്ങൾക്ക് തൊഴിൽ ലഭിക്കാൻ സാധ്യത, മേലധികാരികളുടെ പിന്തുണ ഉണ്ടാകും. 

കന്നി (Virgo):  വാക്കുതർക്കങ്ങളിൽ കൂടി ഇന്നിവർ ശത്രുക്കളെ സമ്പാദിക്കും, ആരോഗ്യം ശ്രദ്ധിക്കുക, ഭാര്യയുമായുള്ള പിണക്കം മാറും.

തുലാം (Libra):  എതിർപ്പുകൾ അവഗണിച്ചു മുന്നോട്ട് പോകുക, നേട്ടങ്ങൾ ഉണ്ടാകും, അപ്രതീക്ഷിത സമ്മാനങ്ങൾ ലഭിക്കും, ദാമ്പത്യ ജീവിതം അടിപൊളിയായിരിക്കും, സാമ്പത്തിക നേട്ടമുണ്ടാകും.

വൃശ്ചികം (Scorpio): ശരിയായ തീരുമാനമെടുക്കാനുള്ള ഉചിതമായ സമയം, വീട്ടിലെ അന്തരീക്ഷം നല്ലതായിരിക്കും,  സന്താനങ്ങൾക്ക് അഭിവൃദ്ധി, ചെലവ് വർധിക്കും.

ധനു (Sagittarius):  പങ്കാളികൾ അവരുടെ അഭിപ്രായം തുറന്നു പറയും, ശുഭ കാര്യത്തിനായി അൽപ്പം കാത്തിരിക്കുക, ധനനഷ്ടത്തിന് സാധ്യത, സന്താനങ്ങൾക്ക് തൊഴിൽ ലബ്ധിക്ക് സാധ്യത, പുണ്യസ്ഥലങ്ങൾ സന്ദർശിക്കും.

മകരം (Capricorn):  ഇന്ന് ധനനേട്ടം ഉണ്ടാകും, എതിർപ്പുകൾ മറികടക്കും, സാമ്പത്തികം ശക്തം, ആരോഗ്യം ശ്രദ്ധിക്കുക.

കുംഭം (Aquarius):  ഇന്നിവർക്ക് ചന്ദ്രന്റെ സ്വാധീനം ഉണ്ടാകും, ആരോഗ്യം ശ്രദ്ധിക്കുക, സാമ്പത്തിക ഇടപാടുകൾ നേട്ടം നൽകും, കുടുംബ കാര്യങ്ങൾ അനുകൂലമായിരിക്കും.

മീനം (Pisces): ഇവർക്ക് ഇന്ന് പരിമിതികളോ അസ്വസ്ഥതകളോ അനുഭവപ്പെടാം. എങ്കിലും ഇന്നത്തെ സൗമ്യമായ ചാന്ദ്ര വിന്യാസങ്ങൾ നിങ്ങളെ ശാന്തമാക്കും, മറ്റൊരു സമയത്തിനോ അവസരത്തിനോ വേണ്ടിയുള്ള ആഗ്രഹം അത്ര മോശമല്ല, സാമ്പത്തികം മെച്ചപ്പെടും,  ആരോഗ്യം ശ്രദ്ധിക്കുക.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link