Today`s Horoscope: 12 രാശികൾക്കും ഇന്നത്തെ ദിവസം എങ്ങനെ? അറിയാം സമ്പൂർണ രാശിഫലം

Thu, 02 Jan 2025-7:10 am,

മേടം രാശിക്കാർക്ക് ഇന്നത്തെ ദിവസം അനുകൂലമാണ്. വസ്തു വാങ്ങാനുളള അവസരമുണ്ടാകും. സമ്പത്ത് വർധിക്കും. കുടുംബാംഗങ്ങളിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും. പണച്ചെലവ് വർദ്ധിച്ചേക്കാം.

 

ഇടവം രാശിക്കാർക്ക് ഇന്ന് ഭാഗ്യം തുണയ്ക്കും. ബിസിനസുമായി ബന്ധപ്പെട്ട് ഒരു യാത്ര പോകേണ്ടി വന്നേക്കാം. 

 

മിഥുനം രാശിക്കാർ ഇന്ന് അനാവശ്യ തർക്കങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക. സുഹൃത്തുക്കളാൽ വഞ്ചിതരാകാൻ സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മോശമായേക്കാം. വിദ്യാർത്ഥികളും ഇന്നത്തെ ദിവസം ശ്രദ്ധയോടെ മുന്നോട്ട് പോകുക.

കർക്കടകം രാശിക്കാർക്ക് ഇന്ന് ഭാഗ്യം അനുകൂലമായിരിക്കും. സാമ്പത്തിക സ്ഥിതി മോശമാകാൻ സാധ്യതയുള്ളതിനാൽ കുടുംബ ചെലവുകൾ നിയന്ത്രിക്കേണ്ടി വരും. വസ്തുവകകൾ വാങ്ങാനോ വിൽക്കാനോ അവസരമുണ്ടാകും. ജോലിയിൽ കൂടുതൽ ഉത്തരവാദിത്തങ്ങൾ ലഭിക്കും. 

 

ചിങ്ങം രാശിക്കാർ ബിസിനസിൽ അനുകൂലമായ തീരുമാനങ്ങളെടുക്കും. വസ്തു വാങ്ങാൻ അവസരമുണ്ടാകും. തൊഴിൽ രംഗത്തെ തടസ്സങ്ങൾ നീങ്ങും. ജോലിക്കായി ശ്രമിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കും. 

 

കന്നി രാശിക്കാരുടെ കോടതി വ്യവഹാരങ്ങൾക്ക് ഇന്ന് അവസാനമുണ്ടാകും. സാമൂഹിക പ്രവർത്തനങ്ങളിൽ താൽപ്പര്യം വർദ്ധിക്കും. അതിനായി നിങ്ങൾ കുറച്ച് പണവും ചെലവഴിക്കും. ജോലികൾ മറ്റുള്ളവരെ ഏൾപ്പിക്കാതെ സ്വന്തമായി ചെയ്യാൻ ശ്രമിക്കുക. പുതിയ വാഹനം വാങ്ങാൻ അവസരമുണ്ടാകും. 

 

തുലാം രാശിക്കാർ ഇന്ന് ശുഭകരമായ കാര്യങ്ങളിൽ പങ്കെടുത്തേക്കും. കടം നൽകിയ പണം തിരികെ ലഭിക്കും. ഇത് നിങ്ങളുടെ സമ്പത്ത് വർദ്ധിപ്പിക്കും.

 

വൃശ്ചികം രാശിക്കാർക്ക് ജോലിയിൽ വലിയ നേട്ടങ്ങൾ കൈവരിക്കാനാകും. സഹപ്രവർത്തകരുമായി സഹകരിച്ച് മുന്നോട്ട് പോകുന്നതിനാൽ വിജയമുണ്ടാകും.  

 

ധനു രാശിക്കാർ ഇന്ന് സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കും. അനാവശ്യ ചെലവുകൾ നിയന്ത്രിക്കേണ്ടിവരും. ഇല്ലെങ്കിൽ അത് പിന്നീട് നിങ്ങളുടെ സാമ്പത്തിക സ്ഥിതി വഷളാക്കിയേക്കാം. ബിസിനസ്സിനായി ചില പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യും. ഇത് ഭാവിയിൽ സാമ്പത്തിക നേട്ടങ്ങൾ നൽകും. അത് നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും. സഹോദരങ്ങളിൽ നിന്നുള്ള എതിർപ്പുകൾ മാറും. 

 

മകരം രാശിക്കാർ യാത്ര പോകുമ്പോൾ വളരെയധികം ശ്രദ്ധിക്കുക. വാഹനത്തിൻ്റെ പ്രശ്നം കാരണം നിങ്ങളുടെ സാമ്പത്തിക ചെലവുകൾ വർദ്ധിക്കും. ചില മംഗളകരമായ ചടങ്ങുകളിൽ പങ്കെടുക്കാം.

 

കുംഭം രാശിക്കാർക്ക് ഇന്ന് ഭാഗ്യം അനുകൂലമായിരിക്കും. പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടും. ചെലവുകൾ നിയന്ത്രിക്കാനാകും. പുതിയ ജോലി ആരംഭിക്കാൻ സാധിക്കും. മതപരമായ ചടങ്ങുകളിൽ പങ്കെടുക്കാം, അത് നിങ്ങളുടെ പ്രശസ്തി വർദ്ധിപ്പിക്കും. വിദ്യാർത്ഥികൾക്ക് അൽപം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. 

 

മീനം രാശിക്കാർ ഏറെക്കാലമായി കാത്തിരുന്ന വാർത്തകൾ കേൾക്കാൻ ഇടവരും. അവിവാഹിതര്‍ക്ക്‌ നല്ല വിവാഹാലോചനകൾ വരും. നിക്ഷേപങ്ങൾ ഭാവിയിൽ ​ഗുണം ചെയ്യും. പങ്കാളിയിൽ നിന്ന് പൂർണ പിന്തുണ ലഭിക്കും. 

 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link