Today`s Horoscope: 12 രാശികൾക്കും ഇന്നത്തെ ദിവസം എങ്ങനെ? അറിയാം സമ്പൂർണ രാശിഫലം

Fri, 03 Jan 2025-6:43 am,

മേടം രാശിക്കാർക്ക് ഇന്നത്തെ ദിവസം അനുകൂലമായിരിക്കും. രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് നേട്ടങ്ങളുടെ കാലമാണ്. ആരോ​ഗ്യ കാര്യത്തിൽ ശ്രദ്ധ വേണം. സാമ്പത്തി സ്ഥിതി മെച്ചപ്പെടും. സർക്കാരുമായി ബന്ധപ്പെട്ട എല്ലാ ജോലികളും വിജയകരമായി പൂർത്തിയാക്കാൻ സാധ്യതയുണ്ട്.

 

ഇടവം രാശിക്കാർക്ക് ഫലപ്രദമായ ദിവസമായിരിക്കും ഇന്ന്. സുഖസൗകര്യങ്ങളിൽ വർദ്ധനവുണ്ടാകും. ബിസിനസിൽ നേട്ടമുണ്ടാകും. സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചില ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചേക്കാം. മേലുദ്യോ​ഗസ്ഥന്റെ പ്രശംസ നേടാനാകും. 

 

മിഥുനം രാശിക്കാർക്ക് ബിസിനസിൽ ഒരു സുപ്രധാന തീരുമാനം എടുക്കേണ്ടതായി വരും. പങ്കാളിയുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ജോലികളെല്ലാം കൃത്യമായി പൂർത്തിയാക്കും. 

 

കർക്കടക രാശിക്കാർക്ക് ജോലിയിൽ ഏകാ​ഗ്രതയുണ്ടാകും. ജോലികളിൽ ശ്രദ്ധ ചെലുത്തേണ്ടത് പ്രധാനമാണ്. നിങ്ങളുടെ കുട്ടികൾ നിങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരും. ബിസിനസ്സ് സംരംഭങ്ങൾ നല്ല ലാഭം നൽകും. 

 

ചിങ്ങം രാശിക്കാർക്ക് ദിവസം സമ്മിശ്ര ഫലങ്ങൾ നിറഞ്ഞതായിരിക്കും. വീട്ടുചെലവുകൾ വർദ്ധിക്കുന്നത് സമ്മർദ്ദത്തിന് കാരണമാകും. മുതിർന്ന കുടുംബാംഗങ്ങളുമായി ബിസിനസ് കാര്യങ്ങൾ ചർച്ച ചെയ്യാം. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം. 

 

കന്നിരാശിക്കാർ ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും. നിങ്ങളുടെ പ്രയത്നങ്ങൾക്ക് അംഗീകാരം ലഭിച്ചേക്കാം. 

 

തുലാം രാശിക്കാർക്ക് ദിവസം സമ്മിശ്ര ഫലങ്ങൾ നൽകും. സാമ്പത്തിക നഷ്ടത്തിന് സാധ്യതയുണ്ട്. ജോലിസ്ഥലത്ത് പ്രശംസ ലഭിക്കും. ജോലിയിൽ സ്ഥലംമാറ്റമുണ്ടാകും. സ്വത്ത് തർക്കം പരിഹരിക്കപ്പെടും.

 

വൃശ്ചികം രാശിക്കാർ ചെലവുകൾ ശ്രദ്ധിക്കണം. മതപരമായ ചടങ്ങുകൾ സംഘടിപ്പിക്കുന്നത് സന്തോഷവും സമാധാനവും നൽകും. സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത പാലിക്കുക.

 

ധനു രാശിക്കാർ അവരുടെ ചെലവുകൾ കൈകാര്യം ചെയ്യുന്നതിൽ ശ്രദ്ധ ചെലുത്തണം. വരുമാനവും ചെലവും സന്തുലിതമാക്കുന്നത് നിർണായകമാകും. പുതിയ തൊഴിൽ അവസരങ്ങൾ വന്നുചേരും.

 

മകരം രാശിക്കാർ ജോലിസ്ഥലത്ത് ജാഗ്രത പാലിക്കണം. കാരണം നിങ്ങൾക്കെതിരായ തെറ്റായ ആരോപണങ്ങൾ ഉണ്ടാകാം. മറ്റുള്ളവരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നത് ഒഴിവാക്കുക. രാഷ്ട്രീയത്തിലുള്ളവർക്ക് പുതിയ എതിരാളികളിൽ നിന്ന് എതിർപ്പ് നേരിടേണ്ടി വന്നേക്കാം. 

 

കുംഭം രാശിക്കാർക്ക് സമ്മർദ്ദം അനുഭവപ്പെടാം. ജോലികളിൽ തിരക്കുകൂട്ടുന്നത് ഒഴിവാക്കുക. ജോലി ചെയ്യുന്നവർക്ക് പ്രമോഷൻ പോലുള്ള നല്ല വാർത്തകൾ ലഭിക്കും. ജോലികൾ വിജയകരമായി പൂർത്തിയാക്കുന്നതിന് ശ്രദ്ധയും അർപ്പണബോധവും അത്യാവശ്യമാണ്. നിരന്തരമായ ഉത്കണ്ഠകൾ നിങ്ങളുടെ മനസ്സമാധാനത്തെ തടസ്സപ്പെടുത്തിയേക്കാം.

 

മീനം രാശിക്കാർ ഇന്ന് ആരോഗ്യകാര്യത്തിൽ അൽപം ശ്രദ്ധ ചെലുത്തണം. വിദ​ഗ്ധന്റെ ഉപദേശത്തോടെ നിക്ഷേപം നടത്തുക. 

 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link