Today`s Horoscope: 12 രാശികൾക്കും ഇന്നത്തെ ദിവസം എങ്ങനെ? അറിയാം സമ്പൂർണ രാശിഫലം
മേടം രാശികൾക്ക് ഇന്ന് പഴയ നിക്ഷേപത്തിൽ നിന്ന് നല്ല വരുമാനം ലഭിക്കാൻ സാധ്യതയുണ്ട്. കരിയറിൽ പുരോഗതിയുണ്ടാകും. ചില കാര്യങ്ങൾ മൂലം മനസ് അസ്വസ്ഥമായേക്കാം. ജോലികളെല്ലാം കൃത്യമായി പൂർത്തിയാക്കാനാകും.
ഇടവം രാശിക്കാർക്ക് ഇന്ന് ജീവിതത്തിൽ സന്തോഷം നിറയും. വളരെക്കാലത്തിന് ശേഷം ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടുന്നത് നിങ്ങൾക്ക് സന്തോഷം നൽകും. പങ്കാളി നിങ്ങൾക്ക് ഒരു സമ്മാനം നൽകാൻ സാധ്യതയുണ്ട്. സർക്കാർ ജോലിക്ക് തയ്യാറെടുക്കുന്നവർ കൂടുതൽ പരിശ്രമിക്കേണ്ടി വരും. പ്രണയ ജീവിതത്തിലെ തെറ്റിദ്ധാരണകൾ പരിഹരിക്കാൻ ശ്രമിക്കും. അമിത ജോലി തലവേദനയ്ക്കും ക്ഷീണത്തിനും ഇടയാക്കും.
മിഥുനം രാശിക്കാർ സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത പാലിക്കണം. തിടുക്കപ്പെട്ട് എടുക്കുന്ന തീരുമാനങ്ങൾ തെറ്റായിപ്പോയെന്ന് പിന്നീട് തോന്നിയേക്കാം.ചെറിയ ലാഭ പദ്ധതികളിൽ ശ്രദ്ധിക്കുക.
കർക്കടകം രാശിക്കാർക്ക് വളർച്ചയ്ക്കും പുരോഗതിക്കും അവസരങ്ങളുണ്ടാകും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾ കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടി വരും. ഒരു കുടുംബാംഗത്തിൻ്റെ കരിയറുമായി ബന്ധപ്പെട്ട് ഒരു സുപ്രധാന തീരുമാനം എടുത്തേക്കാം. തൊഴിൽ തേടുന്നവർക്ക് നല്ല അവസരങ്ങൾ ലഭിക്കും. ബിസിനസ്സിൽ ഒരു പുതിയ പദ്ധതിയുമായി മുന്നോട്ട് പോകാം. സഹോദരങ്ങളുടെ പൂർണ പിന്തുണയുണ്ടാകും.
ചിങ്ങം രാശിക്കാരുടെ വരുമാനം വർധിക്കും. ഒരു പഴയ സാമ്പത്തിക ബാധ്യത തീർപ്പാക്കാൻ സാധ്യതയുണ്ട്. സഹപ്രവർത്തകരുടെ പിന്തുണയോടെ ജോലികൾ വേഗത്തിൽ ചെയ്ത് തീർക്കാനാകും. മേലുദ്യോഗസ്ഥന്റെ പ്രശംസ ലഭിക്കും.
കന്നി രാശിക്കാർക്ക് സാമ്പത്തികമായി അനുകൂലമായ ദിവസമായിരിക്കും. സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കും. പങ്കാളിയുടെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം. പുതിയ ജോലി അന്വേഷിക്കും.
തുലാം രാശിക്കാർക്ക് അനുകൂല ദിവസമാണിന്ന്. ബിസിനസിൽ പുതയ സാധ്യതകൾ തുറക്കപ്പെടും. ഒരു സർക്കാർ പദ്ധതിയിൽ നിന്ന് നിങ്ങൾക്ക് പ്രയോജനം ലഭിച്ചേക്കാം.
വൃശ്ചികം രാശിക്കാർക്ക് ഇന്ന് ശുഭകരമായ ദിവസമാണ്. ജോലി സംബന്ധമായി പെട്ടെന്ന് ഒരു യാത്ര വേണ്ടി വന്നേക്കാം. പങ്കാളിത്ത സംരംഭങ്ങൾ ഗുണം ചെയ്യും. ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടാനുള്ള സാധ്യതയുണ്ട്. നിയമപരമായ കാര്യങ്ങളിൽ അൻുകൂല വിധിയുണ്ടാകും.
ധനു രാശിക്കാർക്ക് സമ്മിശ്ര ഫലങ്ങൾ നിറഞ്ഞ ദിവസമായിരിക്കും ഇന്ന്. ജോലിയിൽ അംഗീകാരം ലഭിച്ചേക്കാം. ചില മാനസിക ആശയക്കുഴപ്പങ്ങൾ നിങ്ങളുടെ ജോലികളിൽ തടസ്സം സൃഷ്ടിച്ചേക്കാം. പ്രണയബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ അവരുടെ പങ്കാളിയെ കുടുംബാംഗങ്ങൾക്ക് പരിചയപ്പെടുത്തും.
മകരം രാശിക്കാർക്ക് ഈ ദിവസം ബിസിനസ്സിൽ സമ്മിശ്ര ഫലങ്ങൾ ലഭിക്കും. സാമൂഹിക മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് അവരുടെ പ്രയത്നത്തിന് അംഗീകാരം ലഭിക്കും. ഇടപാടുകൾ പൂർത്തിയാക്കുമ്പോൾ ജാഗ്രത പാലിക്കുക. ആഗ്രഹങ്ങൾ സഫലമാകും. പുരോഗതിയിലേക്കുള്ള നിങ്ങളുടെ പാതയിലെ തടസ്സങ്ങൾ നീങ്ങും.
കുംഭം രാശിക്കാർ സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത പാലിക്കണം. പണമിടപാടുകൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കണം. ജോലി സംബന്ധമായ വിഷയത്തിൽ നിങ്ങളുടെ പങ്കാളിയുമായി തർക്കമുണ്ടാകാം. ആരോഗ്യം ശ്രദ്ധിക്കുക. ജോലിസ്ഥലത്ത് അനാവശ്യമായ സംഘർഷങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക.
മീനം രാശിക്കാർക്ക് വളരെക്കാലമായി മുടങ്ങിക്കിടന്ന ഒരു ജോലി പൂർത്തിയാക്കാനാകും. സ്വത്തുമായി ബന്ധപ്പെട്ട ഏത് കാര്യത്തിലും ശ്രദ്ധയോടെ മുന്നോട്ട് പോകുക. മതപരമായ പ്രവർത്തനങ്ങളിലുള്ള നിങ്ങളുടെ വിശ്വാസം വളരും. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് നിങ്ങൾക്ക് സമാധാനം നൽകും. പ്രിയപ്പെട്ടവരുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സമയം ചിലവഴിച്ചേക്കാം.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)