Today`s Horoscope: 12 രാശികൾക്കും ഇന്നത്തെ ദിവസം എങ്ങനെ? അറിയാം സമ്പൂർണ രാശിഫലം

Tue, 24 Dec 2024-7:02 am,

മേടം രാശിക്കാർക്ക് ഇന്നത്തെ ദിവസം ബിസിനസ് കാര്യങ്ങൾക്ക് അനുകൂലമായിരിക്കും. മറ്റുള്ളവരുടെ അഭിപ്രായങ്ങളാൽ സ്വാധീനിക്കപ്പെടാതെ നോക്കണം. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കും. തർക്കങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. 

 

ഇടവം രാശിക്കാർക്ക് ദിവസം സന്തോഷകരമായ ഫലങ്ങൾ നൽകും. സമ്പത്ത് വർധിപ്പക്കാനുള്ള പുതിയ അവസരങ്ങൾ കണ്ടെത്തും. വരുമാന സ്രോതസ്സുകൾ വർധിക്കും. മറ്റൊരാളുടെ വാക്കിന്റെ പേരിൽ  കുടുംബ കലഹങ്ങൾ ഉണ്ടാക്കുന്നത് ഒഴിവാക്കുക. സഹോദരങ്ങളിൽ നിന്ന് നിങ്ങൾക്ക് പൂർണ്ണ പിന്തുണ ലഭിക്കും. 

 

മിഥുനം രാശിക്കാർക്ക് ഇന്ന് കരിയറിന്റെ കാര്യത്തിൽ നല്ല ഫലങ്ങളുണ്ടാകും. നിയമപരമായ കാര്യങ്ങളിൽ ജാഗ്രത പുലർത്തുക. ജോലിസ്ഥലത്ത്, മേലുദ്യോഗസ്ഥരുടെ പൂർണ്ണ പിന്തുണ ലഭിക്കും. ദീർഘകാല ബിസിനസ് പ്ലാനുകൾക്ക് ആക്കം കൂട്ടും. വിദേശത്ത് പഠിക്കാൻ ലക്ഷ്യമിടുന്ന വിദ്യാർത്ഥികൾക്ക് ഇന്ന് ഒരു സുപ്രധാന അവസരം ലഭിക്കും.

 

കർക്കടക രാശിക്കാർക്ക് ഇന്നത്തെ ദിവസം അനുകൂലമായിരിക്കും. നിങ്ങൾ ഏറ്റെടുക്കുന്ന ഏത് ജോലിയും വിജയിക്കാൻ സാധ്യതയുണ്ട്. സഹോദരങ്ങളുടെ പൂർണ്ണ പിന്തുണ ലഭിക്കും. കുടുങ്ങിക്കിടക്കുന്ന പണം തിരിച്ചുകിട്ടാൻ സാധ്യതയുണ്ട്. മതപരമോ സാമൂഹികമോ ആയ പരിപാടികളിൽ പങ്കെടുക്കാൻ അവസരമുണ്ടാകും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും. 

 

ചിങ്ങം രാശിക്കാർക്ക് ഇന്ന് സമ്മിശ്ര ഫലങ്ങളുടെ ദിവസമായിരിക്കും. കുടുങ്ങി കിടക്കുന്ന പണം വീണ്ടെടുക്കാൻ സാധിക്കും. നിങ്ങളുടെ പങ്കാളിയുടെ പൂർണ പിന്തുണയുണ്ടാകും. സാമ്പത്തിക കാര്യങ്ങളിൽ മറ്റുള്ളവരെ വിശ്വസിക്കുന്നത് ഒഴിവാക്കുക. ജോലിയിൽ നിങ്ങൾക്ക് അംഗീകാരം ലഭിക്കും.

 

കന്നി രാശിക്കാർക്ക് ഈ ദിവസം സാധാരണമായിരിക്കും. സന്തോഷം നൽകുന്ന ഒരു ജോലിയിൽ പ്രവേശിക്കാനായേക്കും. മറ്റുള്ളവരുടെ പ്രശ്‌നങ്ങളിൽ അനാവശ്യമായി ഇടപെടാതിരിക്കുക. കാരണം അത് നിങ്ങൾക്ക് പ്രശ്‌നങ്ങൾ സൃഷ്‌ടിച്ചേക്കാം. പിതാവിൻ്റെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. ഇടപാടുകളുടെ കാര്യങ്ങളിൽ തിടുക്കം ഒഴിവാക്കുക. പണവുമായി ബന്ധപ്പെട്ട വാഗ്ദാനങ്ങൾ നൽകാതിരിക്കുക.

 

തുലാം രാശിക്കാർക്ക് ഇന്ന് സമൂഹത്തിൽ സ്ഥാനവും അന്തസ്സും ഉയരും. ജോലിയിൽ വലിയ ഉത്തരവാദിത്തങ്ങൾ ലഭിച്ചേക്കാം. ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നത് ഗുണം ചെയ്യും. 

 

വൃശ്ചികം രാശിക്കാർക്ക് ഇന്നത്തെ ദിവസം സംസാരത്തിലും പെരുമാറ്റത്തിലും നിയന്ത്രണം ആവശ്യമാണ്. രാഷ്ട്രീയത്തിലുള്ളവർ ശ്രദ്ധയോടെ മുന്നോട്ട് പോകണം. ജോലിയിൽ മാറ്റങ്ങൾ സംഭവിക്കാം. സുഹൃത്തുക്കളുമായി സന്തോഷകരമായ ചില നിമിഷങ്ങൾ ചെലവഴിക്കും.

 

ധനു രാശിക്കാർക്ക് കോടതി സംബന്ധമായ കാര്യങ്ങളിൽ അനുകൂലമായ ഫലങ്ങൾ ലഭിക്കും. ബിസിനസ്സിൽ പുതിയ അവസരങ്ങൾ ലഭിക്കും. ചില സാമ്പത്തിക പ്രശ്നങ്ങളുമ്ടാകും. 

 

മകരം രാശിക്കാർ തങ്ങളുടെ ജോലികൾ വിജയകരമായി പൂർത്തിയാക്കാൻ കഠിനാധ്വാനം ചെയ്യേണ്ടിവരും. ജോലി തേടുന്നവർക്ക് അത് ലഭിക്കും. കുടുംബ ജീവിതത്തിൽ സന്തോഷമുണ്ടാകും. ഏത് ജോലിയിലും തിടുക്കം കൂട്ടുന്നത് ഒഴിവാക്കുക. 

 

കുംഭം രാശിക്കാർക്ക് അവരുടെ ജോലിയുമായി ബന്ധപ്പെട്ട് ആശങ്കകൾ ഉണ്ടാകാം. പുതിയ വസ്തു വാങ്ങാൻ ദിവസം അനുകൂലമല്ല. വിദ്യാർത്ഥികൾ പഠനത്തിൽ പൂർണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കണം. 

 

മീനം രാശിക്കാർക്ക് സമ്മിശ്ര ഫലങ്ങൾ നിറഞ്ഞ ദിവസമായിരിക്കും ഇന്ന്. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. നഷ്ടങ്ങൾ വരുത്തിയേക്കാവുന്ന പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. ചെയ്യുന്ന കാര്യങ്ങളിൽ ഭാ​ഗ്യം പിന്തുണയ്ക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link