Today`s Horoscope: ഈ രാശിക്കാർക്ക് സമ്പത്തിൽ ആറാടാം: നോക്കാം സമ്പൂർണ രാശിഫലം
മേടം- റിസ്ക് എടുക്കുന്നത് ഒഴിവാക്കുക. പ്രകടനം മികച്ചതായിരിക്കും. നിങ്ങളിൽ കാര്യവിജയം, പരീക്ഷാവിജയം, ആരോഗ്യം, സ്ഥാനലാഭം, സ്ഥാനക്കയറ്റം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
ഇടവം- പ്രശസ്തിയും ബഹുമാനവും വർദ്ധിക്കും. കാര്യപരാജയം, പരീക്ഷാപരാജയം, അലച്ചിൽ, ചെലവ് ഇവ കാണുന്നു. കൂടിക്കാഴ്ചകൾ പരാജയപ്പെടാനും സാദ്ധ്യതയുണ്ട്.
മിഥുനം - ജോലിയിലും ബിസിനസ്സിലും സ്ഥിരത നിലനിർത്തുക. പരീക്ഷാവിജയം, ഉത്സാഹം, ആരോഗ്യം ഇവ കാണുന്നു. പുതിയ കോഴ്സുകൾക്കു പ്രവേശനം ലഭിക്കാം.
കർക്കടകം - ധനതടസ്സം, മനഃപ്രയാസം, ഇച്ഛാഭംഗം ഇവ കാണുന്നു. ചെലവുകളും നിക്ഷേപങ്ങളും കൂടുതലായിരിക്കും.
ചിങ്ങം - തിയ കോഴ്സുകൾക്കു പ്രവേശനം ലഭിക്കാം. കാര്യവിജയം, അംഗീകാരം, എന്നിവ കാണുന്നു. സാമ്പത്തിക വിജയം വർദ്ധിക്കും. എല്ലാ മേഖലകളിലും പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം കാഴ്ചവയ്ക്കും
കന്നി - പ്രതീക്ഷകൾ വർധിക്കാം. സഹകരണ മനോഭാവം വർദ്ധിപ്പിക്കുക. ജോലിയും ബിസിനസ്സും ലാഭകരമായി തുടരും.
തുലാം - തടസ്സങ്ങൾ നീങ്ങും. ആരോഗ്യം മെച്ചപ്പെടും. ശാരീരിക പ്രശ്നങ്ങൾ കുറയും. മനഃപ്രയാസം, നഷ്ടം, ശരീരക്ഷതം ഇവ കാണുന്നു.
വൃശ്ചികം - അശ്രദ്ധ ഒഴിവാക്കുക. ബിസിനസ്സ് സാധാരണ നിലയിലായിരിക്കും. ധനനഷ്ടം, ശരീരക്ഷതം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.
ധനു- കാര്യവിജയം, മത്സരവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, ധനയോഗം, ബന്ധുസമാഗമം, നേട്ടം ഇവ കാണുന്നു. ചർച്ചകൾ ഫലവത്താവാം.
മകരം - സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾ അനുകൂലമായിരിക്കും. പുതിയ കോഴ്സുകൾക്കു പ്രവേശനം ലഭിക്കാം. മത്സരവിജയം, പരീക്ഷാവിജയം, ആരോഗ്യം ഇവ കാണുന്നു.
കുംഭം - ജോലിയിലും ബിസിനസ്സിലും അലസത ഒഴിവാക്കുക. ഇച്ഛാഭംഗം, അലച്ചിൽ ഇവ കാണുന്നു. വായ്പാശ്രമങ്ങൾ പരാജയപ്പെടാം.
മീനം - അവസരങ്ങൾ മുതലെടുക്കുക. പരീക്ഷകളിലും മത്സരങ്ങളിലും ഫലപ്രദമായിരിക്കും. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം.