Today`s horoscope: ഈ രാശിക്കാർക്ക് ഇന്ന് പ്രതിസന്ധികളുടെ ഘോഷയാത്ര; നോക്കാം സമ്പൂർണ രാശിഫലം

Mon, 22 Jul 2024-6:26 am,

മേടം: മേടം രാശിക്കാർക്ക് ഇന്നത്തെ ദിവസം അത്ര ശുഭകരമായിരിക്കില്ല. പൊതുവേ ഇന്ന് വിരസതയും അസ്വസ്ഥതയും അനുഭവപ്പെടും. സാമ്പത്തികമായി ചെലവ് വർധിക്കുന്ന ദിവസം കൂടിയായിരിക്കും ഇത്. നിക്ഷേപകർ ജാ​ഗ്രത പാലിക്കണം. ആർക്കും പണം കടം കൊടുക്കരുത്. കൊടുക്കുന്ന പണം തിരിച്ചു കിട്ടാൻ ചില ബുദ്ധിമുട്ടുകൾ ഉണ്ടാകും.

 

ഇടവം: ഇടവം രാശിക്കാർ ഇന്ന് മാനസികമായി സന്തോഷം അനുഭവിക്കുന്ന ദിവസമായിരിക്കും. ബിസിനസിൽ നിന്ന് മികച്ച ലാഭം ലഭിക്കും. സഹപ്രവർത്തകരുടെ സഹായത്തോടെ നിങ്ങൾ ബിസിനസ്സിൽ ചില കടുത്ത തീരുമാനങ്ങൾ എടുക്കും. ഓഫീസിൽ നിങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കും. നിങ്ങളുടെ തീരുമാനങ്ങളിൽ മുതിർന്ന ഉദ്യോഗസ്ഥരുടെ പിന്തുണയുണ്ടാകും. സ്ഥാനക്കയറ്റം, ശമ്പള വർധനവ് എന്നിവ പ്രതീക്ഷിക്കാം. 

 

മിഥുനം: മിഥുനം രാശിക്കാരുടെ കഠിനാധ്വാനത്തിന് അർഹിച്ച പ്രതിഫലം ലഭിക്കും. ജോലിയിൽ സ്ഥാനക്കയറ്റം, ശമ്പള വർധനവ് എന്നിവ കാണുന്നു. ബിസിനസുകാർക്കും നിക്ഷേപകർക്കും ഇന്ന് മികച്ച ലാഭം ലഭിക്കും. വരുമാന സ്രോതസ്സ് വർദ്ധിക്കും. മേലുദ്യോഗസ്ഥർ നിങ്ങളുടെ പ്രവർത്തനത്തിൽ സന്തുഷ്ടരായിരിക്കും. നിങ്ങളുടെ തീരുമാനങ്ങളിൽ അവർ നിങ്ങളെ പിന്തുണയ്ക്കും. 

 

കർക്കടകം: കർക്കടകം രാശിക്കാർക്ക് ഇന്ന് സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും. കുറേ കാലമായി കുടുങ്ങിക്കിടന്ന പണം തിരികെ ലഭിക്കും. ഇത് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. ഈ പണം ബിസിനസിന് സഹായിക്കും. മുൻകാല നിക്ഷേപങ്ങൾ ലാഭം നൽകും. നിക്ഷേപകർക്കും ഇന്ന് അനുകൂലമായ ദിവസമാണ്. പുതിയ ജോലി അന്വേഷിക്കുന്നവർക്ക് പ്രതീക്ഷിച്ച ഫലം ലഭിക്കും. ജോലിയുമായി ബന്ധപ്പെട്ട് ചെറിയ യാത്രകൾ നടത്താൻ സാധ്യതയുണ്ട്. 

 

ചിങ്ങം: ചിങ്ങം രാശിക്കാർക്ക് ഇന്ന് വിരസതയും അലസതയും അനുഭവപ്പെടും. ജോലിയിലും ഇത് പ്രതിഫലിക്കും. തൊഴിലിടത്തെ സംസാരത്തിലും പെരുമാറ്റത്തിലും ശ്രദ്ധിക്കണം. ബിസിനസിൽ നഷ്ടമുണ്ടാകാൻ സാധ്യതയുണ്ട്. തിരികെ ലഭിക്കാനുള്ള പണം വീണ്ടെടുക്കാനായുള്ള പരിശ്രമങ്ങൾ നടത്തേണ്ടതുണ്ട്. ഇല്ലാത്ത പക്ഷം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വന്നേക്കാം. പ്രധാന കരാറുകളിൽ ഒപ്പ് വെയ്ക്കുമ്പോൾ ശ്രദ്ധിക്കുക. 

 

കന്നി: കന്നി രാശിക്കാർക്ക് ഇന്നത്തെ ദിവസം സാമ്പത്തിക നേട്ടമുണ്ടാകും. ജോലിയിൽ സ്ഥാനക്കയറ്റം, ശമ്പള വർധനവ്, ഇൻസെൻ്റീവ് എന്നിവ പ്രതീക്ഷിക്കാം. പുതിയ ജോലി അന്വേഷിക്കുന്നവർക്ക് അനുകൂലമായ വാർത്ത ലഭിക്കും. പുതിയ ജോലി ലഭിക്കുന്നതിന് സുഹൃത്തുക്കൾ സഹായിക്കും. പങ്കാളിത്ത ബിസിനസ് ലാഭം നൽകും. നിക്ഷേപകർക്കും അനുകൂലമായ സമയമാണ്. ആരോ​ഗ്യപരമായ പ്രശ്നങ്ങൾ നീങ്ങും. കുടുംബാന്തരീക്ഷം മെച്ചപ്പെടും. 

 

തുലാം: തുലാം രാശിക്കാർ ഇന്ന് മാനസികമായി സന്തോഷം അനുഭവിക്കുന്ന ദിവസമായിരിക്കും. കഠിനാധ്വാനത്തിന് മേലുദ്യോ​ഗസ്ഥരുടെ പ്രശംസ ലഭിക്കും. ജോലിയിൽ സ്ഥാനക്കയറ്റം, ശമ്പള വർധനവ് എന്നിവ പ്രതീക്ഷിക്കാം. കോടതി വ്യവഹാരങ്ങളിൽ വിജയിക്കും. എതിരാളികളുടെ മേൽ നിങ്ങൾക്ക് പൂർണ്ണ നിയന്ത്രണം ഉണ്ടായിരിക്കും. അടുത്ത സുഹൃത്തുമായി നിങ്ങൾ ഒരു പുതിയ ബിസിനസ്സ് പങ്കാളിത്തം ആരംഭിക്കും. അത് സമീപഭാവിയിൽ നിങ്ങൾക്ക് നേട്ടമുണ്ടാക്കും.

 

വൃശ്ചികം: ബിസിനസുകാർക്കും നിക്ഷേപകർക്കും ഇന്ന് അനുകൂലമായ ദിവസമാണ്. വസ്തുവിൽ പുതിയ നിക്ഷേപം നടത്താൻ ആസൂത്രണം ചെയ്യാം. പുതിയ ജോലി ലഭിക്കാൻ സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സംയുക്ത ബിസിനസ്സിലെ പല തർക്കങ്ങളും പരിഹരിക്കപ്പെടും. ബിസിനസ്സ് ശരിയായ വേഗത കൈവരിക്കുമെന്ന പ്രതീക്ഷ ഉണ്ടാകും. വിദ്യാർത്ഥികൾക്ക് നല്ല വാർത്തകൾ കേൾക്കാനാകും.

 

ധനു: ധനു രാശിക്കാർക്ക് ഇന്ന് കാര്യങ്ങൾ അത്ര അനുകൂലമായിരിക്കില്ല. ജോലിയിൽ അതൃപ്തി അനുഭവപ്പെടും. തിരക്കിട്ട് ജോലി പൂർത്തിയാക്കാൻ ശ്രമിക്കും. ഉത്തരവാദിത്തങ്ങൾ ഒരു ഭാരമായി കാണും. നിലവിലുള്ള പ്രോജക്ടുകൾ പൂർത്തിയാക്കുന്നതിൽ കാലതാമസം ഉണ്ടാകാൻ സാധ്യതയുണ്ട്. ബിസിനസ്സിലോ റിയൽ എസ്റ്റേറ്റിലോ നിക്ഷേപം നടത്തുന്നത് ഒഴിവാക്കുക. സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് മുതിർന്നവരുമായി കൂടിയാലോചിക്കുന്നത് നന്നായിരിക്കും. 

 

മകരം: മകരം രാശിക്കാർക്ക് ഇന്ന് പുതിയ വരുമാന സ്രോതസ്സുകൾ തുറന്നു കിട്ടും. മുൻകാല നിക്ഷേപങ്ങൾക്ക് ഇപ്പോൾ പ്രതിഫലം ലഭിക്കും. റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഇന്ന് അപ്രതീക്ഷിത ലാഭം ലഭിക്കും. നിലവിലുള്ള പ്രോജക്റ്റുകളിൽ വിജയം കൈവരിച്ചേക്കാം. കഠിനാധ്വാനത്തിന് അർഹിച്ച അം​ഗീകാരം പ്രതീക്ഷിക്കാം. ബുദ്ധിമുട്ടുള്ള തീരുമാനങ്ങളിൽ മുതിർന്നവരുടെ പിന്തുണയുണ്ടാകും.  സഹോദരങ്ങളുമായുള്ള സ്വത്ത് തർക്കം ഇന്ന് പരിഹരിക്കപ്പെടും. 

 

കുംഭം: കുംഭം രാശിക്കാർക്ക് ഇന്ന് മാനസിക സന്തോഷവും സമാധാനവും ലഭിക്കുന്ന ദിവസമായിരിക്കും. ചുറ്റുമുള്ളവരോട് മാന്യമായി പെരുമാറും. ആശയവിനിമയ വൈദഗ്ധ്യത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കും. വരുമാനവും ചെലവും തമ്മിൽ ഒരു ബാലൻസ് ഉണ്ടാകും. വീട് പുതുക്കിപ്പണിയുന്ന ജോലികൾ ആരംഭിച്ചേക്കാം. കഠിനാധ്വാനം സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. പൂർത്തിയാകാതെ കിടന്നിരുന്ന ജോലികൾ പൂർത്തിയാക്കും. 

 

മീനം: മീനം രാശിക്കാർക്ക് ഇന്ന് സാമ്പത്തിക ലാഭം ലഭിക്കും. ബിസിനസ്സിൽ പുതിയ പങ്കാളിത്തം ഉണ്ടാക്കാൻ കഴിയും. അത് സമീപഭാവിയിൽ നേട്ടമുണ്ടാക്കും. അനാവശ്യ ചെലവുകൾ നിയന്ത്രിക്കുക. മുൻകാല നിക്ഷേപങ്ങളിൽ നിന്ന് ലാഭം ലഭിക്കും. സ്വത്ത് തർക്കങ്ങൾ പരിഹരിക്കും. ബിസിനസിൽ നിന്ന് മികച്ച ലാഭം ലഭിക്കും. ജോലിയിൽ പുതിയ ചില ഉത്തരവാദിത്തങ്ങൾ ലഭിക്കും. തൊഴിലന്വേഷകർക്ക് നല്ല ജോലി ലഭിച്ചേക്കാം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link