Horoscope Today: അപകട സാധ്യത, ശത്രു ശല്യം; ഇന്ന് ഈ രാശിക്കാർ സൂക്ഷിക്കുക! നോക്കാം സമ്പൂർണ രാശിഫലം
മേടം: മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യവിജയം, മത്സര വിജയം എന്നിവ ഉണ്ടാകും. സമൂഹത്തില്‍ അംഗീകാരവും ബഹുമാനവും ലഭിക്കാനുള്ള അവസരങ്ങളുണ്ടാകും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. ജീവിതത്തില്‍ സാമ്പത്തികപരമായി നേരിട്ടിരുന്ന തടസങ്ങള്‍ നീങ്ങാനുള്ള വഴി തെളിയും.
ഇടവം: ഇന്നത്തെ ദിവസം ഇടവം രാശിക്കാരെ സംബന്ധിച്ച് അത്ര ശുഭകരമായിരിക്കില്ല. ഇവര്‍ക്ക് മനപ്രയാസമുണ്ടാകുന്ന കാര്യങ്ങള്‍ സംഭവിക്കാനിടയുണ്ട്. തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുന്നത് വഴി മനസമാധാനം നഷ്ടമാകും. ഉദരസംബന്ധമായ പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യത കാണുന്നുണ്ട്. വേണ്ടപ്പെട്ടവര്‍ അകലാനും സാധ്യതയുണ്ട്.
മിഥുനം: സാമ്പത്തിക വെല്ലുവിളികളെ മറികടക്കാന്‍ മിഥുനം രാശിക്കാര്‍ക്ക് ഇന്ന് വഴി തെളിയും. വായ്പാ ശ്രമങ്ങള്‍ വിജയിക്കും. ശാരീരികപരമായി നേരിട്ടിരുന്ന വെല്ലുവിളികള്‍ മാറിക്കിട്ടും. കാര്യവിജയം, സമൂഹത്തിലും ജോലിസ്ഥലത്തും അംഗീകാരം എന്നിവ ലഭിക്കും.
കര്‍ക്കടകം: കര്‍ക്കടകം രാശിക്കാരെ സംബന്ധിച്ച് ഇന്നത്തെ ദിവസം എല്ലാ അര്‍ത്ഥത്തിലും മോശം ഫലമാണ് കാത്തിരിക്കുന്നത്. വിജയപ്രതീക്ഷ ഉണ്ടായിരുന്ന കാര്യങ്ങള്‍ പോലും അവസാന നിമിഷം പരാജയത്തിലേയ്ക്ക് നീങ്ങും. ഇത് വലിയ മനപ്രയാസം സൃഷ്ടിക്കും. ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തുക. അപകടഭീതിയുണ്ടാകാം.
ചിങ്ങം: ചിങ്ങം രാശിക്കാര്‍ക്ക് ഇന്ന് ഉത്സാഹത്തിന്റെ ദിവസമാണ്. സുഹൃത്തുക്കളുമായി ഒത്തുചേരലിന് സാധ്യതയുണ്ട്. ഇഷ്ടഭക്ഷണം കഴിക്കാന്‍ അവസരം ലഭിക്കും. കാര്യവിജയം, അംഗീകാരം എന്നിവ കാണുന്നുണ്ട്. ചര്‍ച്ചകള്‍ വിജയിക്കും. സല്‍ക്കാരയോഗവും കാണുന്നു.
കന്നി: കന്നി രാശിക്കാര്‍ക്ക് ഇന്ന് നേട്ടങ്ങള്‍ ലഭിക്കും. അഭിമാനം ഉയര്‍ത്തുന്ന കാര്യങ്ങള്‍ സംഭവിക്കും. ആരോഗ്യപരമായി നേരിട്ടിരുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും. ജോലിയില്‍ സ്ഥാനക്കയറ്റമോ ശമ്പള വര്‍ധനവിനോ ഉള്ള സാധ്യത വര്‍ധിക്കും. തൊഴിലന്വേഷകര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷ വാര്‍ത്ത ലഭിച്ചേക്കും.
തുലാം: തുലാം രാശിക്കാര്‍ ഇന്ന് ജാഗ്രതയോടെ വേണം മുന്നോട്ട് പോകാന്‍. കാരണം ഇവരെ വീഴ്ത്താനായി ശത്രുക്കളുടെ ശ്രമങ്ങള്‍ ഉണ്ടായേക്കാം. സാമ്പത്തിക നഷ്ടം സംഭവിക്കാതിരിക്കാന്‍ പണമിടപാടുകളില്‍ ശ്രദ്ധ പുലര്‍ത്തണം. കാര്യതടസം, അഭിമാനക്ഷതം, അപകടഭീതി എന്നിവ ഫലത്തിലുണ്ട്.
വൃശ്ചികം: വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഉത്സാഹക്കുറവിന്റേതാകും. കാര്യതടസം ഫലത്തിലുണ്ട്. മറ്റുള്ളവരുമായി അനാവശ്യ കലഹത്തില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കുക. സാമ്പത്തികമായും ഇന്നത്തെ ദിവസം വെല്ലുവിളികള്‍ നിറഞ്ഞതാകും. വായ്പാ ശ്രമങ്ങള്‍ പരാജയപ്പെടും.
ധനു: ധനു രാശിക്കാരെ സംബന്ധിച്ച് ഇന്നത്തെ ദിവസം സന്തോഷകരമായ കാര്യങ്ങള്‍ സംഭവിക്കും. ആരോഗ്യപരമായി നേരിട്ടിരുന്ന വെല്ലുവിളികള്‍ മാറും. കാര്യവിജയം, മത്സവിജയം, അംഗീകാരം എന്നിവ ഫലത്തില്‍ കാണുന്നുണ്ട്. തടസങ്ങള്‍ മാറി ആഗ്രഹങ്ങള്‍ സഫലീകരിക്കും.
മകരം: മകരം രാശിക്കാര്‍ക്ക് ഇന്ന് വെച്ചടി വെച്ചടി കയറ്റത്തിന്റെ ദിവസമാണ്. ജീവിത സാഹചര്യങ്ങള്‍ മാറും. ജോലിയില്‍ പ്രൊമോഷന്‍, ശമ്പള വര്‍ധന എന്നിവ ലഭിക്കാന്‍ ഇടയുണ്ട്. ധനയോഗം, ബന്ധുസമാഗമം എന്നിവ കാണുന്നു. ജോലി സംബന്ധമായ യാത്രകള്‍ നടത്തേണ്ടി വന്നേക്കാം.
കുംഭം: കുംഭം രാശിക്കാര്‍ ഇന്ന് എന്ത് കാര്യം ചെയ്യുന്നതിന് മുമ്പും രണ്ടാമത് ഒന്നുകൂടി ചിന്തിക്കുന്നത് നല്ലതാണ്. കാരണം ഇന്നത്തെ ദിവസം കാര്യപരാജയം, ശരീരക്ഷതം എന്നിവ സംഭവിച്ചേക്കാം. ശത്രുക്കള്‍ ശക്തരാകും. സാമ്പത്തിക വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം.
മീനം: മീനം രാശിക്കാര്‍ക്ക് ഇന്ന് സ്വസ്ഥതക്കുറവ് അനുഭവപ്പെട്ടേക്കാം. ശാരീരികമായ പ്രശ്‌നങ്ങള്‍ നേരിട്ടേക്കാം. ഉദരവൈഷമ്യം, അപകടഭീതി എന്നിവ കാണുന്നുണ്ട്. അതിനാല്‍ ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ ഇന്നത്തെ ദിവസം പ്രത്യേകം ശ്രദ്ധിക്കുക. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)