Today horoscope: ഇന്ന് സെപ്റ്റംബര്‍ 1; ഭാഗ്യം ഈ രാശിക്കാര്‍ക്കൊപ്പം, ഇവർക്ക് നിരാശ, നോക്കാം സമ്പൂര്‍ണ രാശിഫലം

Sun, 01 Sep 2024-6:27 am,

മേടം: മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അത്ര ശുഭകരമായിരിക്കില്ല. ശാരീരിക അസ്വസ്ഥകള്‍ നേരിട്ടേക്കാം. മനസമാധാനം നഷ്ടമാകും. കാര്യതടസം, യാത്രാ പരാജയം, ഉദരവൈഷമ്യം എന്നിവ കാണുന്നു. 

 

ഇടവം: ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സമ്മിശ്ര ഫലങ്ങളാണ് ലഭിക്കുക. രാത്രി 9 മണി വരെ ഇവര്‍ക്ക് നല്ല സമയമാണ്. ഇവര്‍ക്ക് അംഗീകാരം ലഭിക്കും. സമൂഹത്തില്‍ ബഹുമാനം വര്‍ധിക്കും. 9 മണിയ്ക്ക് ശേഷം കാര്യതടസം, ശാരീരിക അസ്വസ്ഥതകള്‍ എന്നിവ കാണുന്നു. 

 

മിഥുനം: മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യമായ നേട്ടങ്ങളോ നഷ്ടങ്ങളോ ഉണ്ടാകില്ല. സഹപ്രവര്‍ത്തകര്‍ക്ക് സഹായങ്ങള്‍ ചെയ്യും. ലഘുവായ സാമ്പത്തിക നഷ്ടമുണ്ടാകാന്‍ സാധ്യതയുണ്ട്. പിതാവിന്റെ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കണം. 

 

കര്‍ക്കടകം: കര്‍ക്കടകം രാശിക്കാര്‍ക്ക് ഇന്ന് പൊതുവെ നല്ല ഫലമാണ് കാണുന്നത്. കാര്യവിജയം, ഇഷ്ടഭക്ഷണ സമൃദ്ധി എന്നിവ കാണുന്നു. എന്നിരുന്നാലും മാനസിക വിഷമമുണ്ടാക്കുന്ന ചെറിയ കാര്യങ്ങള്‍ സംഭവിച്ചേക്കാം. ക്രയവിക്രയങ്ങളില്‍ ശ്രദ്ധിക്കണം. 

 

ചിങ്ങം: ചിങ്ങം രാശിക്കാര്‍ക്ക് ഇന്ന് സമ്മിശ്ര ഫലങ്ങളാണ് ലഭിക്കുക. പകല്‍ സമയത്ത് കാര്യതടസം, സ്വസ്ഥതക്കുറവ്, അലച്ചില്‍, ചെലവ് എന്നിവ കാണുന്നു. രാത്രി 9 മണിയ്ക്ക് ശേഷം കാര്യവിജയം, അംഗീകാരം എന്നിവ ലഭിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കണം. കര്‍മ്മരംഗത്ത് ഉത്തരവാദിത്തങ്ങള്‍ വര്‍ധിക്കും.

 

കന്നി: കന്നി രാശിക്കാര്‍ ഇന്ന് ദൂരയാത്രകള്‍ നടത്താന്‍ സാധ്യതയുണ്ട്. ബന്ധുസമാഗമം, ഇഷ്ടഭക്ഷണ സമൃദ്ധി, ധനയോഗം എന്നിവ കാണുന്നു. ജനസമ്മിതി വര്‍ധിക്കും. ഏറെ നാളായി അലട്ടിയിരുന്നു ശാരീരിക അസ്വസ്ഥതകള്‍ നീങ്ങും. 

 

തുലാം: തുലാം രാശിക്കാര്‍ ഇന്നത്തെ ദിവസം എടുത്തുചാട്ടം ഒഴിവാക്കണം. പെട്ടെന്ന് തീരുമാനങ്ങള്‍ എടുക്കരുത്. സഹപ്രവര്‍ത്തകരില്‍ നിന്ന് വിപരീത അനുഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. കുടുംബാന്തരീക്ഷം മെച്ചപ്പെടും. 

 

വൃശ്ചികം: വൃശ്ചികം രാശിക്കാര്‍ക്ക് ഇന്ന് തൊഴില്‍ രംഗത്ത് നേട്ടമുണ്ടാകും. മേലധികാരികളുടെ പ്രീതി സമ്പാദിക്കും. പൊതുരംഗത്ത് ജനാനുകൂല്യം വര്‍ധിക്കും. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ കൃത്യമായി നിറവേറ്റാന്‍ കഴിയും. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കണം. സാമ്പത്തിക നേട്ടത്തിന് സാധ്യത.

 

ധനു: ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സമ്മിശ്ര ഫലങ്ങളാണ് ലഭിക്കുക. ശരീരക്ഷതം, സ്വസ്ഥതക്കുറവ്, മനപ്രയാസം, ധനനഷ്ടം എന്നിവ കാണുന്നു. തൊഴില്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ സമര്‍ത്ഥമായി കൈകാര്യം ചെയ്യും. സല്‍ക്കര്‍മ്മങ്ങള്‍ക്കായി സമയം കണ്ടെത്തും. 

 

മകരം: മകരം രാശിക്കാര്‍ക്ക് ഇന്ന് സുഹൃത്തുക്കളില്‍ നിന്ന് സഹായം പ്രതീക്ഷിക്കാം. കാര്യവിജയം, അഭിമാനം, അംഗീകാരം എന്നിവ കാണുന്നു. സ്ഥാനക്കയറ്റം, ശമ്പള വര്‍ധനവ് എന്നിവ പ്രതീക്ഷിക്കാം. യാത്രകള്‍ പ്രയോജനകരമാകും. 

 

കുംഭം: കുംഭം രാശിക്കാര്‍ക്ക് ഇന്ന് കാര്യവിജയം, അംഗീകാരം, അഭിമാനം എന്നിവ കാണുന്നു. സ്ഥാനക്കയറ്റം, ശമ്പള വര്‍ധനവ് എന്നിവയ്ക്ക് സാധ്യതയുണ്ട്. തൊഴിലന്വേഷണങ്ങള്‍ ഫലം കാണും. മനോധൈര്യം വര്‍ധിക്കും. കൃഷിക്കാര്‍ക്ക് നേരിയ സാമ്പത്തിക നഷ്ടമുണ്ടായേക്കാം. 

 

മീനം: മീനം രാശിക്കാര്‍ക്ക് ഇന്ന് പൊതുവെ അത്ര നല്ല ഫലമല്ല കാണുന്നത്. വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. കാര്യതടസം, ഉദരവൈഷമ്യം, യാത്രാ തടസം എന്നിവ കാണുന്നു. പുതിയ സംരംഭങ്ങള്‍ക്ക് നേരിയ തടസങ്ങള്‍ നേരിട്ടേക്കാം. എടുത്തുചാട്ടം പാടില്ല. 

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link