Horoscope January 28: ഇന്നത്തെ ഭാഗ്യരാശിക്കാർ ഇവർ; സമ്പൂർണ രാശിഫലം അറിയാം

Tue, 28 Jan 2025-6:26 am,
Aries

മേടം (Aries): അശുഭ ചിന്തകൾ മനസിലേക്കെത്തുന്നത് നിയന്ത്രിക്കണം. അല്ലാത്തപക്ഷം, നിങ്ങൾ ദുർബലരാകും. കുട്ടികളുമായി ബന്ധപ്പെട്ട് ചില ബുദ്ധിമുട്ടുകൾ ഉണ്ടാകും.

Taurus

ഇടവം (Taurus): ഇടവം രാശിക്കാർക്ക് ഇന്ന് ഭാഗ്യം അനുകൂലമായിരിക്കും. ബിസിനസിൽ കൂടുതൽ ചിന്തിച്ച് പ്രവർത്തിക്കുക. നിങ്ങളുടെ തീരുമാനങ്ങൾ മാത്രം നടപ്പിലാക്കുക.

Gemini

മിഥുനം (Gemini): പങ്കാളിത്തത്തോടെയുള്ള ബിസിനസ് നിങ്ങൾക്ക് ഗുണം ചെയ്യും. സാമ്പത്തിക സ്ഥിതി മികച്ചതാകും. കടം വാങ്ങിയ പണം തിരികെ നൽകാനാകും. ആത്മീയ കാര്യങ്ങളിൽ താത്പര്യം വർധിക്കും.

കർക്കടകം (Cancer): ഇന്നത്തെ ദിവസം കർക്കടകം രാശിക്കാർക്ക് ഭാഗ്യം അനുകൂലമായിരിക്കും. ആരോഗ്യം അൽപം മോശമാകും. നിക്ഷേപങ്ങളിൽ നിന്ന് ലാഭം ഉണ്ടാകും. വിദ്യാർഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കണം.

ചിങ്ങം (Leo): ബിസിനസിൽ ലാഭം ഉണ്ടാകും. കുടുംബത്തിൻറെ ആവശ്യങ്ങൾ നിറവേറ്റും. ബിസിനസുമായി ബന്ധപ്പെട്ട് മറ്റുള്ളവരുടെ സ്വാധീനത്തിന് വഴങ്ങി തീരുമാനമെടുക്കരുത്.

കന്നി (Virgo): കലാപരമായ പ്രവർത്തനങ്ങളിൽ താത്പര്യം വർധിക്കും. ജോലിയിൽ മുടക്കം വരുത്തരുത്. വസ്തു വാങ്ങുന്നതിനോ വിൽപ്പന നടത്തുന്നതിനോ മുൻപ് കൃത്യമായ പരിശോധനകൾ നടത്തുക.

തുലാം (Libra): പുതിയ ജോലി ആരംഭിക്കുന്നതിന് അനുകൂല ദിവസം. സാമൂഹിക പ്രവർത്തനങ്ങളിൽ താത്പര്യം വർധിക്കും. ബന്ധുക്കൾക്കായി പണം സമാഹരിക്കേണ്ടതായി വരും.

വൃശ്ചികം (Scorpio): പൂർവിക സ്വത്തുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങൾ പരിഹരിക്കപ്പെടും. തീരുമാനം നിങ്ങൾക്ക് അനുകൂലമാകും. സന്തോഷം നിറഞ്ഞ ദിവസമായിരിക്കും. ബിസിനസുമായി ബന്ധപ്പെട്ട് ദൂരയാത്ര പോകേണ്ടതായി വരും.

ധനു (Sagittarius): ഇന്ന് സാമ്പത്തികമായി ഞെരുക്കം ഉണ്ടാകും. ബിസിനസുകാർക്കും പണത്തിന് ബുദ്ധിമുട്ട് ഉണ്ടാകും. വിദ്യാർഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കണം.

മകരം (Capricorn): മകരം രാശിക്കാർക്ക് ഇന്ന് ഭാഗ്യമുള്ള ദിവസം ആയിരിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കുടുംബത്തിൽ ശുഭകരമായ കാര്യങ്ങൾ സംഭവിക്കും. നിങ്ങൾക്ക് ബഹുമാനവും ആദരവും ലഭിക്കും.

കുംഭം (Aquarius): ജോലിയിൽ വിജയം ഉണ്ടാകും. എല്ലാ ജോലികളും പൂർത്തീകരിക്കും. ഇന്ന് കുംഭം രാശിക്കാർക്ക് ഭാഗ്യം അനുകൂലമായിരിക്കും.

മീനം (Pisces): ബിസിനസിലും ജോലിയിലും ശത്രുക്കളെ ജാഗ്രതയോടെ കരുതിയിരിക്കുക. ഉത്തരവാദിത്തങ്ങളെ കുറിച്ച് ആശങ്കയുണ്ടാകും. ജോലി മാറുന്നതിന് അനുകൂല സമയമല്ല. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link