Today`s Horoscope: ഇടവം രാശിക്കാർക്ക് നേട്ടങ്ങളുടെ ദിവസം, മേടം രാശിക്കാർക്ക് ചെലവ് കൂടും; അറിയാം ഇന്നത്തെ രാശിഫലം!
മേടം രാശിക്കാർക്ക് ഇന്ന് ചെലവ് വർധിക്കും. പൂർത്തിയാക്കാതെ കിടക്കുന്ന ജോലികൾ ചെയ്ത് തീർക്കും. തർക്കത്തിൽ ഏർപ്പെടും. വാഹനങ്ങൾ ഓടിക്കുമ്പോൾ ജാഗ്രത പാലിക്കുക.
ഇടവം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെയും വിജയങ്ങളുടെയും ദിവസമാണ്. ജോലിയിൽ സഹപ്രവർത്തകരുടെ പൂർണ്ണ പിന്തുണയുണ്ടാകും. സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും. ജോലിയിൽ പ്രശംസിക്കപ്പെടും. പുതിയ കാര്യങ്ങൾക്ക് തുടക്കം കുറിക്കാൻ അനുകൂല സമയമാണ്.
ആരോഗ്യപരമായി മിഥുനം രാശിക്കാർക്ക് ഈ ദിവസം അൽപ്പം വെല്ലുവിളി നിറഞ്ഞതായിരിക്കാം. ബിസിനസ്സിൽ ശ്രദ്ധിക്കുക. അശ്രദ്ധമൂലം പെട്ടെന്ന് എടുത്ത തീരുമാനം പ്രശ്നങ്ങൾ ഉണ്ടാക്കും. പ്രധാനപ്പെട്ട ജോലികൾ മാറ്റിവയ്ക്കരുത്. മത്സരപരീക്ഷകളിൽ വിജയമുണ്ടാകും.
കർക്കടക രാശിക്കാർ തർക്കങ്ങളിൽ ഏർപ്പെടുന്നത് ഒഴിവാക്കുക. നിയമപരമായ കാര്യങ്ങളിൽ വിജയമുണ്ടാകാൻ സാധ്യതയുണ്ട്. സാമ്പത്തിക നേട്ടമുണ്ടാകും.
ചിങ്ങം രാശിക്കാർക്ക് നല്ല ദിവസമായിരിക്കും ഇന്ന്. മതപരമായ പ്രവർത്തനങ്ങളിൽ താൽപ്പര്യം വർദ്ധിക്കും. കുടുംബത്തോടൊപ്പം മല്ല സമയം ചെലവഴിക്കും.
കന്നി രാശിക്കാർക്ക് ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കാൻ സാധിക്കും. സഹോദരങ്ങളുമായുള്ള തെറ്റിദ്ധാരണകൾ സംസാരിച്ച് പരിഹരിക്കാൻ കഴിയും. സാമ്പത്തിക നേട്ടമുണ്ടാകും. ബിസിനസിൽ നല്ല പുരോഗതിയുണ്ടാകും.
തുലാം രാശിക്കാർക്ക് പുതിയ വസ്തു വാങ്ങുന്നതിന് ഇന്നത്തെ ദിവസം അനുകൂലമാണ്. കുടുംബത്തോടൊപ്പം സന്തോഷകരമായ നിമിഷങ്ങൾ ചെലവഴിക്കും. ആരോഗ്യപ്രശ്നങ്ങൾ ചില അസ്വസ്ഥതകൾ ഉണ്ടാക്കിയേക്കാം. സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധ പുലർത്തുക.
വൃശ്ചികം രാശിക്കാർ ഇന്ന് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടും. ജോലി സംബന്ധമായ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ടെങ്കിൽ, അവ പരിഹരിക്കപ്പെടാൻ സാധ്യതയുണ്ട്. പുരോഗതിയിലേക്കുള്ള തടസ്സങ്ങൾ നീങ്ങാൻ തുടങ്ങും.
ധനു രാശിക്കാർക്ക് സമ്മിശ്ര ഫലങ്ങളാകും ഇന്ന് ലഭിക്കുക. പുതിയ എതിരാളികൾ ഉണ്ടാകാം. സാമ്പത്തികം കൈകാര്യം ചെയ്യുന്നത് വളരെ ശ്രദ്ധാപൂർവ്വമായിരിക്കണം. സുഹൃത്തുക്കളുമായി രസകരമായ സമയം ചെലവഴിക്കും. നിങ്ങളുടെ ജോലിസ്ഥലത്ത് കാര്യമായ മാറ്റം ഗുണം ചെയ്യും. ഒരു പഴയ സുഹൃത്ത് നിങ്ങളുമായി വീണ്ടും ബന്ധം സ്ഥാപിച്ചേക്കാം. പങ്കാളിയുമായി നിലനിൽക്കുന്ന തർക്കങ്ങൾ പരിഹരിക്കാൻ സാധ്യതയുണ്ട്.
മകരം രാശിക്കാർക്ക് സമ്മിശ്ര ഫലങ്ങളുടെ ദിവസമായിരിക്കും ഇന്ന്. കാലാവസ്ഥാ വ്യതിയാനങ്ങൾ നിങ്ങളുടെ ആരോഗ്യത്തെ ബാധിച്ചേക്കാം. സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.
കുംഭം രാശിക്കാർ ജോലികൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ ശ്രമിക്കുക. അനാവശ്യ ചെലവുകൾ ഉണ്ടായേക്കാം. വിദ്യാർത്ഥികൾ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുക. വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കുക.
മീനം രാശിക്കാർക്ക് ജോലിയിൽ നല്ല നേട്ടങ്ങളുണ്ടാകും. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കാനാകും. പുതിയ വീടോ കടയോ വാങ്ങുന്നത് ഗുണം ചെയ്യും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.