Todays Horoscope: ഇടവ രാശിക്കാർക്ക് നേട്ടങ്ങളുടെ ദിനം, മിഥുന രാശിക്കാർക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടാകും, അറിയാം ഇന്നത്തെ രാശിഫലം!

Thu, 03 Oct 2024-6:21 am,

Horoscope Today 03 October 2024: ഇന്ന് മേട രാശിക്കാർ അപകടകരമായ ജോലികൾ ഒഴിവാക്കുക,  ഇടവ രാശിക്കാർക്ക് നേട്ടങ്ങളുടെ ദിനം, മിഥുന രാശിക്കാർ ആലോചിച്ചു മാത്രം മുന്നോട്ടു പോകുക, 

ചിങ്ങ രാശിക്കാർക്ക് ഇന്ന് അനുകൂല ദിനം, ധനു രാശിക്കാർക്ക് സുഖസൗകര്യങ്ങൾ വർധിക്കും. മറ്റു രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെ അറിയാം...

മേടം (Aries): ഇന്നിവർ അപകടകരമായ ജോലികൾ ഒഴിവാക്കുക, നിങ്ങളുടെ ശ്രദ്ധ ഇന്നത്തെ ദിനം ദൈവത്തിൽ അർപ്പിക്കപ്പെടും അതിനാൽ നിങ്ങളുടെ കുടുംബാംഗങ്ങളും സന്തുഷ്ടരായിരിക്കും. തിടുക്കപ്പെട്ടുള്ള തീരുമാനങ്ങൾ ഒഴിവാക്കി വളരെ വിവേകത്തോടെ പ്രവർത്തിക്കുക. ജോലിയുമായി ബന്ധപ്പെട്ട ഏത് പരീക്ഷയുടെയും ഫലം മികച്ചതായിരിക്കും. പഴയ ഇടപാടുകളിൽ ചിലത് തീർപ്പാക്കിയേക്കാം.

ഇടവം (Taurus):   ഇന്നിവരുടെ ആഗ്രഹത്തിന് അനുസരിച്ച് നേട്ടങ്ങൾ ലഭിക്കുന്ന ദിവസം, ദാമ്പത്യ ജീവിതം സന്തോഷം നിറഞ്ഞതാകും, പിതാവിന് കണ്ണുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ ഉണ്ടാകാം, തിരക്ക് കാരണം ക്ഷീണം, തലവേദന തുടങ്ങിയവ അനുഭവപ്പെടും, ജോലി നിങ്ങൾക്ക് ചില പ്രശ്‌നങ്ങൾ നൽകിയേക്കാം, അത് നാളത്തേക്ക് മാറ്റിവെക്കുന്നത് ഒഴിവാക്കുക. 

മിഥുനം (Gemini): ചിന്താപൂർവ്വം കാര്യങ്ങൾ ചെയ്യാനുള്ള ദിവസമായിരിക്കും ഇന്ന്. പണത്തിൻ്റെ കാര്യത്തിൽ അൽപം ശ്രദ്ധിക്കുക, ആരോഗ്യ കാര്യങ്ങളിൽ അശ്രദ്ധ കാണിച്ചാൽ വലിയ പ്രശ്നങ്ങൾ നേരിടേണ്ടി വരും, നിങ്ങളുടെ ചുറ്റുമുള്ള ആളുകളിൽ നിന്ന് നിങ്ങൾക്ക് ചില പ്രധാന വിവരങ്ങൾ ലഭിച്ചേക്കാം.

കർക്കടകം (Cancer): ഇന്നിവർക്ക് ആത്മീയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് പേര് നേടാനുള്ള ദിവസം, നിങ്ങളുടെ പണത്തിൻ്റെ ഒരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിക്ഷേപിക്കും. നിങ്ങളുടെ വിശ്വാസ്യതയും ബഹുമാനവും വർദ്ധിക്കും, പുറത്തുനിന്നുള്ളവർക്ക് ഉപദേശം നൽകുന്നത് ഒഴിവാക്കുക, ആരോഗ്യ കാര്യത്തിൽ  ശ്രദ്ധ നൽകേണ്ടതുണ്ട്, ഒരു പഴയ സുഹൃത്ത് വളരെക്കാലത്തിന് ശേഷം കണ്ടുമുട്ടിയേക്കാം

ചിങ്ങം (Leo):  ഇന്നിവർക്ക് അനുകൂല ദിനം,  കുട്ടികളുടെ ഭാവിയെക്കുറിച്ച് നിങ്ങളുടെ പങ്കാളിയോട് സംസാരിക്കാൻ കഴിയും, അവർക്ക് വേണ്ടി നിങ്ങൾക്ക് ഒരു നല്ല പ്ലാൻ തയ്യാറാക്കാനും കഴിയും. നിങ്ങൾ ഏതെങ്കിലും ജോലിയെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ അവിടെ അപേക്ഷിക്കാം, പുതിയ വാഹനം വാങ്ങാൻ ആലോചിക്കും. പഠനത്തിൽ നേരിടുന്ന പ്രശ്നങ്ങൾ കാരണം വിദ്യാർത്ഥികളുടെ ഏകാഗ്രത മോശമാകും

കന്നി (Virgo): ഇന്നിവർക്ക് സമ്മിശ്ര ദിനം, ആരോഗ്യനില വഷളായതിനാൽ, നിങ്ങൾക്ക് പ്രശ്നങ്ങൾ നേരിടേണ്ടിവരും, പണവും കൂടുതൽ ചെലവഴിക്കും. നിങ്ങൾ ഏതൊരു പുതിയ ജോലിയും ചിന്താപൂർവ്വം ആരംഭിക്കണം, കുടുംബ ഉത്തരവാദിത്തങ്ങളെക്കുറിച്ച് അൽപ്പം സമ്മർദ്ദത്തിലാകും. വളരെ ചിന്താപൂർവ്വം മാത്രമേ പണം കടം വാങ്ങാവൂ, ഭക്ഷണപാനീയങ്ങളിൽ പൂർണ്ണ ശ്രദ്ധ പുലർത്തുക

തുലാം (Libra): ഇന്നിവർക്ക് സന്തോഷത്തിൻ്റെയും സമൃദ്ധിയുടെയും ദിവസം, നിങ്ങളുടെ മേൽ കൂടുതൽ ജോലി സമ്മർദ്ദം ഉണ്ടാകും അത് ജോലിയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കും, ഒരു പുതിയ വീട് വാങ്ങുന്നതിന് നിങ്ങൾക്ക് ലോൺ എടുക്കേണ്ടി വരും, നിങ്ങളുടെ പിതാവിനെക്കുറിച്ച് നിങ്ങൾക്ക് എന്തെങ്കിലും വിഷമം തോന്നിയേക്കാം

വൃശ്ചികം (Scorpio): ഇന്നിവർക്ക് സന്തോഷകരമായ ദിവസം, ബിസിനസ്സിൽ പുരോഗതി, ചില ജോലികളുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് ഒരു പങ്കാളിത്തം ഉണ്ടാക്കാം, കൂട്ടുകാർക്കൊപ്പം പാർട്ടി നടത്താൻ പ്ലാൻ ചെയ്യാം, ചില വിനോദ പരിപാടികളിൽ പങ്കെടുക്കാം, കുടുംബത്തിലെ ആളുകൾ നിങ്ങൾ പറയുന്ന കാര്യങ്ങൾക്ക് പൂർണ്ണ പ്രാധാന്യം നൽകും

ധനു (Sagittarius): ഇന്നിവർക്ക് മംഗളകരമായ സൗകര്യങ്ങൾ വർദ്ധിക്കുന്ന ദിവസം, വസ്തുവിൽ നിക്ഷേപിക്കാൻ തയ്യാറെടുക്കുകയാണെങ്കിൽ, അൽപ്പം ശ്രദ്ധിക്കുക, ജോലിയിൽ നിങ്ങൾ സന്തുഷ്ടരാകും, കുടുംബത്തിൽ ചില മതപരമായ പരിപാടികൾ സംഘടിപ്പിക്കാം, സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും, പ്രണയ ജീവിതം നയിക്കുന്നവർ ഇന്ന് വളരെ റൊമാൻ്റിക് ആയിരിക്കും, വിദ്യാർത്ഥികൾക്ക് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരും. നിങ്ങളുടെ മാതൃഭാഗത്ത് നിന്ന് നിങ്ങൾക്ക് സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും

മകരം (Capricorn): ഇന്നിവർക്ക് സമ്മിശ്ര ദിനം, കുട്ടികളുമായി രസകരമായ ചില നിമിഷങ്ങൾ ചെലവഴിക്കും. ചില ജോലികൾ കാരണം പെട്ടെന്ന് ഒരു യാത്ര പോകേണ്ടി വന്നേക്കാം. തെറ്റായ രീതിയിൽ പണം സമ്പാദിക്കുന്നത് ഒഴിവാക്കുക, ഏതെങ്കിലും ജോലിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും ടെൻഷൻ നേരിടേണ്ടി വന്നാൽ അത് ഇല്ലാതാകും. മംഗളകരമായ ചില പരിപാടികളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.

കുംഭം (Aquarius): ഇന്നിവർക്ക് ഭാഗ്യ നേട്ടങ്ങളുടെ ദിനം, നിങ്ങളുടെ ഭാവിക്കായി റിയൽ എസ്റ്റേറ്റിലും മറ്റും നിക്ഷേപിക്കാം, ദാമ്പത്യ ജീവിതത്തിൽ നിങ്ങൾക്ക് വളരെയധികം നേട്ടം ഉണ്ടാകും, നിങ്ങളുടെ പങ്കാളിക്ക് ഒരു സർപ്രൈസ് സമ്മാനാം നൽകും. ജോലിയുള്ളവർ അൽപ്പം ശ്രദ്ധിക്കുക, പുരോഗതിക്കുള്ള തടസ്സങ്ങൾ നീങ്ങും. പുതിയ മത്സരത്തിന് തയ്യാറെടുക്കാൻ വിദ്യാർത്ഥികൾകൾക്ക് കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടിവരും.

മീനം (Pisces): ഇന്നിവർ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാകും. ആത്മീയ പ്രവർത്തനങ്ങളിൽ നിങ്ങൾക്ക് വളരെയധികം താൽപ്പര്യമുണ്ടാകും. നിങ്ങളുടെ ജോലിയിൽ നിന്ന് നിങ്ങൾക്ക് ഒരു പുതിയ ഐഡൻ്റിറ്റി ലഭിക്കും. ബിസിനസ്സിൽ കുറഞ്ഞ ചിലവിൽ നിന്ന് നിങ്ങൾക്ക് നല്ല ലാഭം ലഭിക്കും, ഇണയുമായി എന്തെങ്കിലും തർക്കം ഉണ്ടായാൽ അതും സംഭാഷണത്തിലൂടെ പരിഹരിക്കപ്പെടും. നിങ്ങളുടെ കുടുംബത്തിലെ ഒരു അംഗത്തിൻ്റെ കരിയർ സംബന്ധിച്ച് നിങ്ങൾക്ക് ഒരു സുപ്രധാന തീരുമാനം എടുക്കാം. സഹോദരങ്ങളുടെ പൂർണ്ണ പിന്തുണ ലഭിക്കും.   (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link