Tokyo Olympics : ടോക്കിയോ ഒളിമ്പിക്സിൽ നിന്ന് പിന്മാറിയ പ്രമുഖ കായിക താരങ്ങൾ
ടോക്കിയോ ഒളിമ്പിക്സ് വില്ലേജിൽ ബയോ ബബിളിൽ ജീവിത സാഹചര്യത്തിൽ തനിക്ക് ഒത്തു പോകാൻ സാധിക്കില്ല എന്ന് തോന്നലിനെ തുടർന്നാണ് ഓസ്ട്രേലിയയുടെ വനിതാ ബാസ്ക്കറ്റ് ബോൾ താരം ലിസ് കാംബേജ് പിൻവാങ്ങിയത്.
കാൽ മുട്ടിനേറ്റ് പരിക്കിനെ തുടർന്നാണ് ചെക്ക് റിപ്പബ്ലിക്കിന്റെ 400 മീറ്റർ ഹർഡിൽസ് ലോക ഒന്നാം നമ്പർ താരം ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കുന്നതിൽ നിന്ന് പിന്മാറിയത്. രണ്ട് തവണ ലോക ചാമ്പ്യനാണ് സുസാന ഹെജ്നോവ
മുൻ ടെന്നീസ് ലോക വനിതാ ചാമ്പ്യനായിരുന്ന സെറീന വില്യംസ് ടോക്കിയോയിലേക്ക് പോകുന്നില്ല എന്ന് തീരുമാനിക്കുകയായിരുന്നു. കോവിഡ് വ്യാപന പ്രതിസന്ധിയെ തുടർന്നാകും താരം ഒളിമ്പിക്സിൽ പങ്കെടുക്കുന്നില്ല എന്ന് തീരുമാനിച്ചത്.
കാൽമുട്ടിനേറ്റ പരിക്കനെ തുടർന്ന് ഫെഡറർ തന്റെ ടോക്കിയോയിലേക്കുള്ള യാത്ര വേണ്ടെന്ന് വെച്ചത്. വിംബിൾഡണിൽ ഗ്രാൻഡ് സ്ലാമിനിടിയിലാണ് താരത്തിന് പരിക്കേറ്റത്. കഴിഞ്ഞ സീസണിൽ രണ്ട് തവണയാണ് സ്വിറ്റ്സർലാൻഡ് താരത്തിന്റെ കാൽ മുട്ടിന് ശസ്ത്രക്രിയ നടത്തിയത്.
റാഫേൽ നദാലും പരിക്കിനെ തുടർന്നാണ് ഒളിമ്പിക്സിൽ നിന്ന് വിട്ട് നിൽക്കുന്നത്. താരം വിംബിൾഡണിലും പങ്കെടുത്തിരുന്നില്ല.
കോവിഡ് വ്യാപനവും ബയോ ബബിളുമാണ് താരം ടോക്കിയോലേക്ക് പോകുന്നതിന് നിന്ന് പിന്മാറിയത്. ഇവരെ കൂടാതെ ടെന്നീസ് താരങ്ങളായ വിക്ടോറിയ അസറെൻങ്കാ, അലക്സ് ജി മിന്നാഓർ, ജൊഹാൻ കൊന്റാ, ഡാൻ ഇവാൻസ്, ഡേവിഡ് ഗോഫിൻ, ആഞ്ചെലിക്വെ കെർബർ, നിക്ക് ക്യർഗോയിസ് , ബിയാങ്ക ആന്ദ്രെസ്ക്കു എന്നിവരും ടോക്കിയോ ഒളിമ്പിക്സിൽ നിന്ന് പിന്മാറിട്ടുണ്ട്.