Toolkit Case: ഗ്രേറ്റ തൻബർ​ഗിന്റെ Tweet മുതൽ നികിത ജേക്കബിനെതിരെയുള്ള അറസ്റ്റ് വാറണ്ട് വരെ അറിയേണ്ടതെല്ലാം

Mon, 15 Feb 2021-6:43 pm,

ഫെബ്രുവരി 3 ന് ഗ്രേറ്റ തന്റെ ടൂൾ കിറ്റ്  കർഷക സമരത്തിന് അഭിവാദ്യമെന്ന നിലയിൽ ട്വീറ്റ് ചെയ്‌തു. ആ ടൂൾ കിറ്റിൽ കർഷകർക്ക് വേണ്ടി ഗവണ്മെന്റ് ഏതൊക്കെ ചെയ്യണമെന്നും വെളിപ്പെടുത്തിയിരുന്നു. ഇത് പ്രൊ ഖാലിസ്താനി മൂവേമെന്റ് ആണെന്ന് ഇന്ത്യക്കാർ തിരിച്ചടിച്ചതോടെ ഗ്രെറ്റ തന്റെ ടൂൾ കിറ്റ് ഡിലീറ്റ് ചെയ്യുകയും പുതിയത് അപ്‌ലോഡ് ചെയ്യുകയും ചെയ്‌തു.

ഫെബ്രുവരി 4 ന് ഡൽഹി പോലീസ് ടൂൾകിറ്റ് സൃഷ്ട്ടിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും തിരിച്ചറിഞ്ഞിട്ടില്ലാത്ത ആളുകൾക്കെതിരെ കേസ് FIR ഫയൽ ചെയ്‌തു. ഖാലിസ്ഥാനി അനുകൂല പോയറ്റിക്ക് ജസ്റ്റിസ് ഫൗണ്ടേഷനാണ് ഇതിലെ പ്രധാന പങ്ക് വഹിച്ചിരിക്കുന്നതെന്നും ഡൽഹി പൊലീസ് അറിയിച്ചു. പ്രതികളെ കണ്ടെത്താൻ ഡൽഹി പൊലീസ് ഗൂഗ്ളിന്റെയും മറ്റ് സാമൂഹ്യ മാധ്യമങ്ങളുടെയും സഹായം തേടിയിരുന്നു.

 

കേസിനോട് അനുബന്ധിച്ച് ഡൽഹി പൊലീസ് നിരവധി റെയ്ഡുകൾ നടത്തുകയും ശനിയാഴ്ച രാത്രിയോടെ ഖാലിസ്ഥാനി അനുകൂളികളോട് ബന്ധം പുലർത്തിയതിനും ടൂൾകിറ്റുകൾ ഉപയോഗിച്ച് ഇന്ത്യയ്‌ക്കെതിരെ അപവാദങ്ങൾ പരാതിയതിനും ദിഷ രവിയെ അറസ്റ്റ് ചെയ്‌തു. ഞായറാഴ്ച്ച ഡൽഹി പട്യാല കോടതി ദിഷയെ 5 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.

 ദിഷ രവിയുടെ അറസ്റ്റിനെ അപലപിച്ച് കൊണ്ട് മുൻ കേന്ദ്ര മന്ത്രി ചിദംബരവും, ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാളും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുമൊക്കെ രംഗത്തെത്തുകയും ദിഷയെ പുറത്ത് വിടണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.

ദിഷ രവിയുടെ അറസ്റ്റിന് പിന്നാലെ മലയാളി അഭിഭാഷകയും ആക്ടിവിസ്റ്റുമായ നിഖിത ജേക്കബ്, ശാന്തനു എന്നിവർക്ക് എതിരെ കൂടി ഡൽഹി പൊലീസ് അറസ്റ്റ് വാറൻഡ് പുറപ്പെടുവിച്ചു. നികിതയ്ക്ക് ഖാലിസ്ഥാനി അനുകൂലികളുമായി നേരിട്ട് ബന്ധമുണ്ടെന്ന് ഡൽഹി പോലീസ് ആരോപിച്ചു.

 

നികിതയ്ക്കായി ഞായറാഴ്ച്ച തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് ഡൽഹി പൊലീസ് പറയുന്നത്. എന്നാൽ നികിതയുടെ വക്കിൽ പറയുന്നത് നികിതയെ 13 മണിക്കൂറുകൾ ചോദ്യം ചെയ്തുവെന്നാണ്. ബോംബെ ഹൈ കോടതിയിൽ സമർപ്പിച്ച മുൻ‌കൂർ ജാമ്യ ഹർജ്ജി പ്രകാരം തന്നെ നിരവധി മണിക്കൂറുകൾ ചോദ്യം ചെയ്‌തെന്നും തന്റെ ഹാർഡ് ഡിസ്കുകളും പെൻഡ്രൈവുകളും പിടിച്ചെടുത്തെന്നും നികിത പറഞ്ഞു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link