Honeymoon destinations in South India: ഒരിക്കലും മറക്കില്ല; ദക്ഷിണേന്ത്യയിലെ ടോപ് 10 ഹണിമൂണ്‍ ഡെസ്റ്റിനേഷനുകള്‍ ഇതാ
ആലപ്പുഴ: സമാധാനപരമായി കാഴ്ചകള്‍ കണ്ട് ആസ്വദിച്ച് ജീവിത പങ്കാളിയ്‌ക്കൊപ്പം കുറച്ച് മനോഹരമായ നിമിഷങ്ങള്‍ ആസ്വദിക്കണമെങ്കില്‍ ഒന്നും നോക്കണ്ട, നേരെ ആലപ്പുഴയിലേയ്ക്ക് പോകാം. ഹൗസ് ബോട്ടുകളില്‍ കായല്‍ കാഴ്ചകള്‍ കണ്ട് ഒരു കാന്‍ഡില്‍ ലൈറ്റ് ഡിന്നറും തയ്യാറാക്കിയാല്‍ ആലപ്പുഴയിലെ ഹണിമൂണ്‍ മറക്കാനാകാത്ത ഒന്നായി മാറും.
കുമരകം: കുമരകത്ത് എത്തിയാല്‍ കായല്‍ കാഴ്ചകളും പച്ച പുതച്ച പ്രകൃതിയും ആസ്വദിച്ച് വേമ്പനാട്ട് കായലിന് സമീപം ഒരു ലക്ഷ്വറി റിസോര്‍ട്ടില്‍ താമസിക്കാം. ബോട്ടിംഗാണ് ഇവിടുത്തെ പ്രധാന സവിശേഷത.
മൂന്നാര്‍: തണുത്തുറഞ്ഞ കാലാവസ്ഥയും ടീ പ്ലാന്റേഷനുകളും അരുവികളും വന്യജീവികളും വെള്ളച്ചാട്ടങ്ങളുമെല്ലാം അടങ്ങിയ കാഴ്ചകളുടെ പറുദീസയാണ് മൂന്നാര്‍. പശ്ചിമഘട്ട മലനിരകളുടെ കാഴ്ചകള്‍ നേരിട്ട് കണ്ട് ആസ്വദിക്കുകയും ചെയ്യാം.
ഊട്ടി: തണുത്ത കാലാവസ്ഥയ്ക്ക് പേരുകേട്ട ഇടമാണ് ഊട്ടി. കോടമഞ്ഞും കുളിര്‍കാറ്റും ആസ്വദിച്ച് മലനിരകളും തടാകങ്ങളും വെള്ളച്ചാട്ടങ്ങളും കണ്ട് മനം നിറയ്ക്കാന്‍ ഊട്ടിയിലേയ്ക്ക് പോകാം.
കൂര്‍ഗ്: പ്ലാന്റേഷന്‍ ബംഗ്ലാവുകളില്‍ താമസിച്ച് കോഫി പ്ലാന്റേഷന്‍ ടൂര്‍ നടത്തി പങ്കാളിയ്‌ക്കൊപ്പം മികച്ച നിമിഷങ്ങള്‍ ആസ്വദിക്കാന്‍ കൂര്‍ഗിലേയ്ക്ക് പോകാം. പച്ച പുതച്ച മലനിരകളും വെള്ളച്ചാട്ടങ്ങളുമെല്ലാം കൂര്‍ഗില്‍ കണ്ടിരിക്കേണ്ട കാഴ്ചകളാണ്.
കൊടൈക്കനാല്‍: കൊടൈക്കനാല്‍ ലേക്കിലൂടെ ഒരു ബോട്ട് റൈഡ് എന്നാല്‍ അത് നല്‍കുന്ന ഫീല്‍ ഒന്ന് വേറെ തന്നെയാണ്. പച്ച പുതച്ച പ്രകൃതി തന്നെയാണ് കൊടൈക്കനാലിനെ സുന്ദരമാക്കുന്നത്. വെള്ളച്ചാട്ടങ്ങളും തടാകങ്ങളുമെല്ലാം ഇവിടെയുണ്ട്.
വയനാട്: എന്ത് കാഴ്ച കാണണം എന്ന് ആഗ്രഹിക്കുന്നുവോ അതെല്ലാം വയനാട്ടിലുണ്ട്. തണുപ്പും കോടമഞ്ഞും ശുദ്ധവായുവും ശ്വസിച്ച് വളരെ സന്തോഷകരമായ നിമിഷങ്ങള്‍ സൃഷ്ടിക്കാന്‍ വയനാട്ടിലേയ്ക്ക് ഹണിമൂണ്‍ പ്ലാന്‍ ചെയ്യാം.
വര്‍ക്കല: ഹണിമൂണ്‍ ആഘോഷം കളറാക്കാന്‍ കടല്‍ കാഴ്ചകള്‍ വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് വര്‍ക്കല ബീച്ച് മികച്ച ഓപ്ഷനാണ്. ആയുര്‍വേദ മസാജ്, സൂര്യാസ്തമയം, സീ ഫുഡ് എന്നിവ വര്‍ക്കലയുടെ സവിശേഷതകളാണ്.
തേക്കടി: പെരിയാര്‍ ലേക്കിലൂടെ ബോട്ട് റൈഡ് നടത്തി പ്ലാന്റേഷന്‍ കാഴ്ചകള്‍ ആസ്വദിച്ച് പങ്കാളിയോടൊപ്പം മനോഹരമായ നിമിഷങ്ങള്‍ ചെലവിടാന്‍ തേക്കടി ബെസ്റ്റാണ്. വൈല്‍ഡ് ലൈഫിന്റെ വശ്യതയും വന്യമൃഗങ്ങളുടെ കാഴ്ചകളുമാണ് തേക്കടിയിലെ സവിശേഷത.
പൊന്മുടി: വളഞ്ഞുപുളഞ്ഞ റോഡിലൂടെ സഞ്ചരിച്ച് പൊന്മുടിയില്‍ എത്തിയാല്‍ കാണുന്ന കാഴ്ചകള്‍ ആരുടെയും മനംമയക്കും. തണുത്ത കാലാവസ്ഥയില്‍ കൂളായി സുന്ദര നിമിഷങ്ങള്‍ സൃഷ്ടിക്കാന്‍ ധൈര്യമായി പൊന്മുടിയിലേയ്ക്ക് പോകാം. ഇവിടെ താമസ സൗകര്യങ്ങളും ലഭ്യമാണ്.