ഇനി യാത്ര ദൈവത്തിന്‍റെ സ്വന്തം നാട്ടിലേക്കായാലോ...
ഉദയസൂര്യന്‍റെ സുവർണ കിരണങ്ങൾ നെല്‍പ്പാടങ്ങളില്‍ തട്ടുമ്പോളുണ്ടാകുന്ന സമാനതകളില്ലാത്ത സുന്ദര പ്രകൃതി. പുരാതന ക്ഷേത്രങ്ങള്‍, വനങ്ങള്‍, വന്യജീവികള്‍, ഹില്‍സ്റ്റേഷനുകള്‍ എന്നിങ്ങനെ കാഴ്ചകളുടെ സ്വര്‍ഗഭൂമി ഒരുക്കുന്ന നഗരം.
മലനിരകളുടെ മറവിൽ നിന്നും ചെമ്മരിയാട്ടിൻ കൂട്ടങ്ങളെപ്പോലെ ഉയർന്നു വരുന്ന കോടമഞ്ഞ് വാരിവിതറുന്ന സുഖകരമായൊരു തണുപ്പും. തേയിലത്തളിരുകളിൽ പ്രതിഫലിയ്ക്കുന്ന സൂര്യരശ്മികളുടെ സുവർണ്ണകാന്തിയും, ചൂടുചായയുടെ സുഗന്ധം വഹിച്ചെത്തുന്ന കുളിർകാറ്റും വാഗമണ്ണിന് മാത്രം സ്വന്തം.
പൂരങ്ങളുടെ നാടായ തൃശ്ശൂര്‍ കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനം എന്ന പേരിലും അറിയപ്പെടുന്നു.
അത്യപൂര്‍വ്വമായ വിസ്മയാനുഭവങ്ങള്‍ സന്ദര്‍ശകന് സമ്മാനിക്കുന്ന ടൂറിസ്റ്റ് കേന്ദ്ര൦. ആനക്കൂട്ടങ്ങൾ, അനന്തമായ മലനിരകൾ, സുഗന്ധവ്യഞ്ജന തോട്ടങ്ങൾ എന്നിവയാണ് തേക്കടിയുടെ പ്രത്യേകതകള്‍.
പ്രകൃതിയുടെ കാന്‍വാസിലെ തേയിലത്തോട്ടങ്ങള്‍ നിറഞ്ഞ സുന്ദരമായ ഹില്‍ സ്റ്റേഷന്‍. തെളിഞ്ഞ അന്തരീക്ഷവും, നേര്‍ത്ത കാറ്റും കണ്ണിന് കുളിര്‍മ നല്‍കുന്ന പച്ചപ്പുമാണ് ഇവിടുത്തെ പ്രത്യേകത.
കേരളത്തിന്‍റെ നെല്ലറ എന്നറിയപ്പെടുന്ന കുട്ടനാട് പ്രദേശത്താണ് വിഖ്യാതമായ വേമ്പനാട് കായല്‍. നാല് വശവും വെള്ളത്താല്‍ ചുറ്റപ്പെട്ട കൃഷിയും കര്‍ഷകരും നിറഞ്ഞ നന്മയുള്ള നാട്.
ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ അറബിക്കടലിന്‍റെ ഓരം ചേര്‍ന്നിരിക്കുന്ന സ്വപ്നസുന്ദരമായ സ്ഥലം. കോവളം ബീച്ചും, കോവളം കൊട്ടാരവുമാണ് ഇവിടുത്തെ പ്രധാന പ്രത്യേകതകള്‍.
അറബിക്കടലിന്‍റെ റാണി, കേരളത്തിന്‍റെ ഗോവ എന്നിങ്ങനെ മറ്റ് പേരുകളുള്ള കൊച്ചി ചരിത്ര സ്മാരകങ്ങളുടെ നാടാണ്. ആഗോള ടൂറിസം നഗരങ്ങളുടെ പട്ടികയില്‍ ഇന്ത്യയിലെ ആദ്യ നഗരമാണ് കൊച്ചി.
കേരളത്തിലെ ഏറ്റവും വലിയ ചെങ്കല്‍ക്കോട്ട. 300 ലേറെ വര്‍ഷത്തെ പഴക്കമുള്ള ബേക്കല്‍കോട്ട കാലാതീതവും വളരെയേറെ ചരിത്ര പ്രാധാന്യവുമുള്ളതുമാണ്. വലിപ്പം കൊണ്ടും സംരക്ഷണം കൊണ്ടും മറ്റു കോട്ടകളുടെ മുമ്പില്‍ സ്ഥാനം പിടിച്ചിട്ടുമുണ്ട്.
തനത് ജലസ്രോതസ്സുകൾ സ്വന്തമായുള്ള കേരളത്തിലെ നഗരം. ഹൗസ് ബോട്ടുകൾക്ക് പേരുകേട്ട ആകർഷണീയമായ പ്രകൃതിദൃശ്യങ്ങളിലേക്ക് ഹാർദ്ദവമായി സ്വാഗതമോതുന്ന കിഴക്കിന്‍റെ വെനീസ്.