Top 5 Malayalam actress: ഒന്നാം സ്ഥാനത്തിന് ഇളക്കമില്ല..! മലയാളത്തില്‍ ഏറ്റവും ജനപ്രീതിയുള്ള 5 നടിമാര്‍

Fri, 16 Feb 2024-5:06 pm,

പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്‌സ് മീഡിയയാണ് ടോപ് 5 ലിസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്. 

1. മഞ്ജു വാര്യര്‍

മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരാണ് പട്ടികയില്‍ ഒന്നാമത്. 2023 ഡിസംബറിലും 2024 ജനുവരിയിലും മഞ്ജുവിന്റെ സ്ഥാനത്തിന് മാത്രം കോട്ടം സംഭവിച്ചിട്ടില്ല. 

 

2. ഐശ്വര്യ ലക്ഷ്മി

മഞ്ജു വാര്യര്‍ക്ക് തൊട്ടുപിന്നില്‍ സ്ഥാനം പിടിച്ചിരിക്കുന്നത് ഐശ്വര്യ ലക്ഷ്മിയാണ്. കാവ്യാ മാധവനെ പിന്തള്ളിയാണ് ഐശ്വര്യയുടെ കുതിപ്പ്. 

 

3. ശോഭന

മലയാളത്തില്‍ ഇന്ന് അഭിനയിക്കുന്ന നടിമാരില്‍ ഏറ്റവും സീനിയര്‍ താരങ്ങളിലൊരാളാണ് ശോഭന. നാലാം സ്ഥാനത്തായിരുന്ന ശോഭന ഒരു സ്ഥാനം മെച്ചപ്പെടുത്തിയാണ് മൂന്നാമത് എത്തിയിരിക്കുന്നത്. (Photo :  Arun Payyadimeethal)

 

4. കല്യാണി പ്രിയദര്‍ശന്‍

ഇന്നത്തെ യുവനടിമാരില്‍ ഏറെ ആരാധകരുള്ള താരമാണ് കല്യാണി പ്രിയദര്‍ശന്‍. നേരത്തെ രണ്ടാം സ്ഥാനത്തായിരുന്നു കല്യാണി.

 

5. നിഖില വിമല്‍

ചുരുങ്ങിയ കാലത്തിനുള്ളില്‍ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നിഖില വിമല്‍. അഞ്ചാം സ്ഥാനത്തുള്ള നിഖില വിമലാണ് ഇത്തവണ പട്ടികയിലെ പുതുമുഖം. കാവ്യാ മാധവനെ മറികടന്നാണ് നിഖില ടോപ് 5ല്‍ എത്തിയത്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link