Bluetooth speaker: 1000 രൂപയ്ക്ക് താഴെ വിലയിൽ ലഭിക്കുന്ന 5 മികച്ച ബ്ലൂടൂത്ത് സ്‌പീക്കറുകൾ ഏതൊക്കെ?
വയർലെസ് ബ്ലൂടൂത്ത്, യുഎസ്ബി, മൈക്രോ എസ്ഡി, സഹായ ഇൻപുട്ട് എന്നിവ പോലുള്ള മൾട്ടി-കണക്റ്റിവിറ്റി ഓപ്ഷനുകലെല്ലാം തന്നെ കോംപാക്റ്റ് ഹാൻഡി പോർട്ടബിൾ സ്പീക്കറായ സെബ്രോണിക്സ് സെബ്-കൗണ്ടി ബ്ലൂടൂത്ത് സ്പീക്കറിലുണ്ട്. കൂടാതെ എഫ്എം റേഡിയോ കണക്ട് ചെയ്യാനും സാധിക്കും. 4 മുതൽ 5 മണിക്കൂർ വരെ ബാറ്ററി നിൽക്കുന്ന ഈ സ്‌പീക്കറിന്റെ വില 549 രൂപയാണ്.
മിവി റോം 2 ന് ഐപിഎക്സ് 7 ഡസ്ട് പ്രൂഫും വാട്ടർപ്രൂഫ് സർട്ടിഫിക്കേഷനും ഉണ്ട്. ഈ ബ്ലൂടൂത്ത് സ്പീക്കറിന് എല്ലാ കാലാവസ്ഥയിലും ഒരു മാറ്റവുമില്ലാതെ പ്രവർത്തിക്കാൻ കഴിയുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഒരു വര്ഷം വാറന്റിയോട് കൂടി വരുന്ന സ്‌പീക്കറിന്റെ വില 999 രൂപയാണ്.
boAt സ്റ്റോൺ 200 ബ്ലൂടൂത്ത് സ്പീക്കറിന് 3W RMS ഔട്പുട്ടാനുള്ളത്. 10 മീറ്റർ റെയിച്ചോട് കൂടിയ Bluetooth v4.1 സ്‌പീക്കറും ഫോണിന് ലഭിക്കുന്നുണ്ട്. 1500 mAh ബാറ്ററിയോട് കൂടിയ ഫോണിന്റെ വില 999 രൂപയാണ.
JBLന്റെ തന്നെ മറ്റൊരു ബ്രാൻഡായ ഇൻഫിനിറ്റിയുടേതാണ് ഫ്യൂസ് പിന്റ് ബ്ലൂടൂത്ത് സ്പീക്കർ. സ്‌പീക്കറിന്റെ ഫ്രീക്വൻസി റെസ്പോൻസ് 180Hz മുതൽ 20KHz വരെയാണ്. 5 മണിക്കൂർ വരെ പ്രവർത്തിക്കാൻ കഴിയുന്ന സ്‌പീക്കറിന്റെ വില 999 രൂപയാണ്.
മൈക്കും കാൾ ചെയ്യാനുള്ള സൗകര്യത്തോടും കൂടിയ ഷിയോമി Mi ബ്ലൂടൂത്ത് സ്പീക്കർ 2 ന്റെ വില 799 രൂപയാണ്.