Offbeat destinations in India: നഗരജീവിതത്തിന്റെ തിരക്കിൽ മാറി ഒരു യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ അഞ്ച് സ്ഥലങ്ങൾ തിരഞ്ഞെടുക്കാം

Sun, 08 Jan 2023-5:38 pm,

പഞ്ചാബിലെ ഏറ്റവും വലുതും പ്രശസ്തവുമായ നഗരമാണ് അമൃത്സർ. ഇവിടം സന്ദർശിക്കുമ്പോൾ അമൃത്സരി ലസ്സിയും കുൽചയും രുചിച്ച് നോക്കാൻ മറക്കരുത്. അമൃത്സർ ഷോപ്പിങ് ഇഷ്ടപ്പെടുന്നവർക്ക് ഒരു മികച്ച സ്ഥലമാണ്.

രാജസ്ഥാനിലെ അൽവാറിലെ പഴയ ചരിത്ര നഗരമായ നീമ്രാന ശാന്തവും ജനവാസമില്ലാത്തതുമായ പ്രദേശമാണ്. സിലിസെർ തടാകത്തിലേക്കുള്ള യാത്ര അതിമനോഹരമാണ്. തൊട്ടടുത്തുള്ള സരിസ്ക നാഷണൽ പാർക്കിൽ സഫാരിയും നടത്താം.

ഫലവൃക്ഷത്തോട്ടങ്ങളാലും കോണിഫറസ് വനങ്ങളാലും ചുറ്റപ്പെട്ട മുക്തേശ്വർ പ്രകൃതിരമണീയമായ സ്ഥലമാണ്. ആകർഷകമായ സൗന്ദര്യവും സുഖകരമായ കാലാവസ്ഥയും കാരണം വർഷത്തിലെ എല്ലാ സീസണുകളും മുക്തേശ്വർ സന്ദർശിക്കാൻ പറ്റിയ സമയമാണ്.

ഹിമാചൽ പ്രദേശിലെ ശാന്തമായ മലയോര പട്ടണമായ ചൈൽ വളരെ സുന്ദരമായ കാഴ്ച സമ്മാനിക്കുന്ന പ്രദേശമാണ്. സമുദ്രനിരപ്പിൽ നിന്ന് 2250 മീറ്റർ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

ഗംഭീരമായ മാളികകളും ചരിത്രപ്രാധാന്യമുള്ള കോട്ടകളും കൊണ്ട് നിറഞ്ഞതാണ് മണ്ഡാവ. മാണ്ഡവ നഗരത്തിന് ചരിത്രപരവും പൈതൃകവുമായ ആകർഷണീയതയുണ്ട്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link