Top smart TVs : 20000 രൂപയിൽ താഴെ വിലയിൽ ലഭിക്കുന്ന മികച്ച സ്മാർട്ട് ടിവികൾ ഏതൊക്കെ?
ഈയിടെ ഇന്ത്യയിലെത്തിയ മികച്ച സ്മാർട്ട് ടിവികളിലൊന്നാണ് റിയൽമി സ്മാർട്ട് ടിവി നിയോ 32. ബെസെൽ-കുറവ് 32 ഇഞ്ച് എൽഇഡി സ്ക്രീൻ, 20W സ്പീക്കറുകൾ, സ്മാർട്ട് ക്വാഡ് കോർ പ്രോസസർ, ക്രോമ ബൂസ്റ്റ് പിക്ചർ എഞ്ചിൻ എന്നിവയാണ് പ്രത്യേകതകൾ. വില 14999 രൂപയാണ്.
വൺപ്ലസ് ടിവി Y1 32 : ബെസെൽ-ലെസ്സ് സ്ക്രീൻ, Android 9, വൈഡ് കളർ ഗാമറ്റ്, ഡോൾബി അറ്റ്മോസ്, മൾട്ടിപ്പിൾ പോർട്ട് എന്നിവയോടൊപ്പമാണ് ടിവി എത്തുന്നത്. വില 18999 രൂപയാണ്.
Redmi Smart TV 32 : വിവിഡ് പിക്ചർ എൻജിൻ സപ്പോർട്ട് ചെയ്യുന്ന എച്ച് ഡി സ്‌ക്രീനാണ് ടീവിയുടെ പ്രത്യേകത. ഡോൾബി അറ്റ്മോസിന്റെ സപ്പോർട്ടുള്ള 20W സ്പീക്കറുകൾ, പാച്ച്‌വാൾ 4 ഉള്ള Android 11 എന്നിവയൊക്കെയാണ് മികച്ച പ്രത്യേകതകൾ. ടിവിയുടെ വില 15999 രൂപയാണ്.
Realme Smart TV Full HD : മറ്റൊരു മികച്ച 32 ഇഞ്ച് റിയൽമി സ്മാർട്ട് ടിവിയാണ് ഇത്. ഫുൾ എച്ച്ഡി ബെസൽ ലെസ് സ്ക്രീൻ, 24W ക്വാഡ് സ്റ്റീരിയോ സ്പീക്കറുകൾ, 64-ബിറ്റ് മീഡിയാടെക് പ്രോസസർ എന്നിവയോടൊപ്പമാണ് ടീവി എത്തുന്നത്.വില 18999 രൂപയാണ്.