Smartphones: India യിൽ 10,000 രൂപയ്ക്കുള്ളിൽ ലഭിക്കുന്ന മികച്ച സ്മാർട്ട് ഫോണുകൾ ഏതൊക്കെ?

Sat, 20 Feb 2021-6:09 pm,

6.5 ഇഞ്ച്  HD+ LCD ഡിസ്‌പ്ലേയോട് കൂടി എത്തുന്ന Realme C15 ന് മീഡിയ ടെക് ഹെലിയോ G35 SoC യും 4 ജിബി റാമുമാണ് ഉള്ളത്. ഫോണിന്റെ ബാറ്ററി 6000 mAh ആണ് ഒപ്പം 18 W ഫാസ്റ്റ് ചാർജിങും ഉണ്ട്. 13 + 8 + 2 + 2 മെഗാപിക്സൽ സെൻസറുകളുമായി ക്വാഡ് കാമറ സിസ്റ്റമാണ് ഫോണിനുള്ളത്. ഫോണിന്റെ വില 8,999 രൂപയാണ്.

 

Redmi 9i 6.53 ഇഞ്ച് ഡിസ്‌പ്ലേയും മീഡിയ ടെക് G25 പ്രൊസസ്സറുമാണ് ഫോണിനുള്ളത്. ഫോണിന് 4 ജിബി റാമും 64 ജിബി സ്റ്റോറേജുമാണ് ഉള്ളത്. 5000 mAh ആണ് ബാറ്ററി. ഫോണിന്റെ വില 8,299 രൂപയാണ്. 

6.53 ഇഞ്ച് ഡിസ്‌പ്ലേയും 720x1600 പിക്സൽ റെസൊല്യൂഷനുമാണ് POCO C3  യ്ക്കുള്ളത്. ഫോണിന് 4 ജിബി റാമും 64 ജിബി സ്റ്റോറേജുമാണ് ഉള്ളത് മാത്രമല്ല  മീഡിയ ടെക് ഹെലിയോ G35 ചിപ്‌സെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. 13 + 2 + 2 മെഗാപിക്സൽ ക്യാമറ സിസ്റ്റമാണ് ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്. ഫോണിന്റെ വില 8,499 രൂപയാണ്. 

6.5 ഇഞ്ച് ഡിസ്‌പ്ലേയും 720x1600 പിക്സൽ റെസൊല്യൂഷനുമാണ് Realme Narzo 20A യ്ക്കുള്ളത്.  12 + 2 + 2 മെഗാപിക്സൽ ക്യാമറ സിസ്റ്റവും 43 ജിബി റാമും 32  ജിബി സ്റ്റോറേജും ഫോണിനുണ്ട്. ഗ്ലോറി സിൽവർ കളറിലും, വിക്ടറി ബ്ലൂ കളറിലും ഫോൺ ലഭ്യമാണ്. ഫോണിന്റെ വില 8,499 രൂപയാണ്. 

6.5 ഇഞ്ച് LCD ഇൻഫിനിറ്റി V ഡിസ്‌പ്ലേയും സ്നാപ്പ്ഡ്രാഗൺ 450 ചിപ്സെറ്റും 13 + 2 + 2 മെഗാപിക്സൽ ക്യാമറ സിസ്റ്റവും 5,000mAh ബാറ്ററിയുമാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. ഫോണിന്റെ വില 8,999 രൂപയാണ്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link