Visa Free Countries: ഈ മനോഹരമായ രാജ്യങ്ങളില്‍ സുഖമായി കറങ്ങിയടിക്കാം, യാത്രയ്ക്ക് വിസ ഒരു പ്രശ്നമല്ല

Fri, 22 Oct 2021-5:43 pm,

  Grenada 

നിങ്ങൾ അവധിക്കാലം ചിലവഴിക്കാന്‍  കരീബിയന്‍ തീരത്തുള്ള ഗ്രെനഡയിലേക്ക് (Grenada) യാത്ര  ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഒരു കാര്യം ഓര്‍ക്കുക, നിങ്ങള്‍ക്ക് 90 ദിവസത്തെ വിസയ്ക്ക് യാതൊരു  ഫീസും നൽകേണ്ടതില്ല. പാസ്‌പോർട്ട് റാങ്കിംഗിൽ ഈ രാജ്യം  33-മത്  ആണ്. ഈ രാജ്യത്തെ 'ഐലന്റ് ഓഫ് സ്പൈസ്'  (Island of Spice) എന്നും വിളിക്കുന്നു.

Hong Kong SAR

ഇവിടെ ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് 14 ദിവസത്തേക്ക് വിസയില്ലാതെ ചുറ്റിയടിക്കാം.    പാസ്‌പോർട്ട് റാങ്കിംഗ് സൂചികയിൽ ഇത് 17 -ആം സ്ഥാനത്താണ്. ഇവിടെ വരാൻ മുൻകൂർ രജിസ്ട്രേഷൻ  (Pre Arrival Registration) ആവശ്യമാണ്

Serbia 

ഇന്ത്യൻ വിനോദസഞ്ചാരികൾക്കും സെർബിയ സന്ദർശിക്കാൻ വിസ ആവശ്യമില്ല. പാസ്‌പോർട്ടും ഫ്ലൈറ്റ് ടിക്കറ്റും ഉപയോഗിച്ച് നിങ്ങൾക്ക് 30 ദിവസം ഇവിടെ കറങ്ങാം.   പാസ്‌പോർട്ട് റാങ്കിംഗിൽ 37 ആം സ്ഥാനത്താണ് സെര്‍ബിയ.  

 (Mauritius) ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് മൗറീഷ്യസിൽ വിസ യില്ലാതെ  സൗജന്യ പ്രവേശനം  ലഭിക്കും. ഇത് 90 ദിവസത്തേക്ക് സാധുവാണ്. പാസ്‌പോർട്ട് റാങ്കിംഗിൽ ഇത് 30 ആം സ്ഥാനത്താണ്.

Indonesia

ഇവിടെയും ഇന്ത്യൻ ടൂറിസ്റ്റുകൾക്ക് വിസയില്ലാതെ പ്രവേശിക്കാം.  വിസയില്ലാതെ ഇന്തോനേഷ്യയില്‍  നിങ്ങൾക്ക് 30 ദിവസം  കറങ്ങാം. 

Dominica 

ഡൊമിനിക്കയില്‍  ഇന്ത്യക്കാർക്ക് 180 ദിവസത്തേക്ക് വിസ ഓൺ അറൈവൽ  (Visa on arrival) ലഭിക്കും. പാസ്‌പോർട്ട് സൂചികയിൽ ഇത് 34 -ആം സ്ഥാനത്താണ്.

Bhutan ഭൂട്ടാൻ സന്ദർശിക്കാൻ വിസ ആവശ്യമില്ല. നിങ്ങൾക്ക് ഒരു പാസ്പോർട്ട് അല്ലെങ്കിൽ മറ്റേതെങ്കിലും സാധുവായ ഐഡി ഉപയോഗിച്ച് ഇവിടെ യാത്ര ചെയ്യാം. ഭൂട്ടാന്‍റെ  പാസ്‌പോർട്ട് റാങ്കിംഗ് 90 ആണ്. കുറഞ്ഞ ബജറ്റിൽ വിദേശയാത്ര നടത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഈ സ്ഥലം നിങ്ങൾക്ക് ഏറെ അനുയോജ്യമാകും.

Barbados 

നിങ്ങൾ ബാർബഡോസിലേക്ക് പോകുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങൾക്ക് 90 ദിവസത്തേക്ക് വിസയില്ലാതെ ഇവിടെ യാത്ര ചെയ്യാം. പാസ്‌പോർട്ട് സൂചികയിൽ  റാങ്കിംഗ് 21 ആണ്. ബാർബഡോസ്  'പറക്കുന്ന മത്സ്യത്തിന്‍റെ  നാട്'  (Flying Fish) എന്നും അറിയപ്പെടുന്നു. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link