Malayalam Astrology: ഇതൊരു സുപ്രധാന മാറ്റക്കാലം, തൊട്ടതെല്ലാം പൊന്നാക്കിയേക്കാം നിങ്ങൾ, ഫലം അറിയാം

Fri, 01 Mar 2024-4:55 pm,

ജ്യോതിഷത്തിലെ പല സുപ്രധാന മാറ്റങ്ങളും മാർച്ചിൽ നടക്കും. ഇതു വഴി പല വിധത്തിലുള്ള ശുഭ, അശുഭകരമായ യോഗങ്ങൾ സൃഷ്ടിക്കപ്പെടും. മാർച്ച് നാലിന് കേതു രാശി മാറും. മാർച്ച് 7 ന് ബുധസംക്രമണവും മാർച്ച് 14 ന് സൂര്യ സംക്രമണവും നടക്കും. മാർച്ച് 18-ന് ശനിയുടെ ഉദയം, മാർച്ച് 25 ന് ചൊവ്വ സംക്രമണം എന്നിവ നടക്കും. ഇതു വഴി പല രാശിക്കാർക്കും വ്യത്യസ്തമായ പല ഫലങ്ങളും ഉണ്ടാവും. ഇവ എന്തൊക്കെയാണെന്ന് നോക്കാം.  

വിദേശത്ത് ജോലി ചെയ്യാനുള്ള ആഗ്രഹം പൂർത്തീകരിക്കാൻ കർക്കടക രാശിക്കാർക്ക് സാധിക്കും. ചിലർ വിദേശത്തും പോയേക്കാം. പെട്ടെന്നുള്ള സാമ്പത്തിക നേട്ടം നിങ്ങൾക്കുണ്ടാവും ഒപ്പം നിങ്ങളുടെ  പ്രണയ ജീവിതം നന്നായിരിക്കും. വിവാഹം നടന്നേക്കാം.

ഇടവം രാശിക്കാർക്ക്  നല്ല വാർത്തകൾ ലഭിച്ചേക്കാം. ഉയർന്ന വരുമാനമുള്ള ഒരു പുതിയ ജോലി ലഭിക്കാനുള്ള  സാധ്യതകളുണ്ട്. നിങ്ങൾക്ക് വലിയ സാമ്പത്തിക നേട്ടം ലഭിക്കും. ഇതുമൂലം നിങ്ങളുടെ ബാങ്ക് ബാലൻസ് അതിവേഗം വർദ്ധിക്കും. വിവാഹം ഉറപ്പിച്ചേക്കാം

കന്നി രാശിക്കാരുടെ സാമ്പത്തിക സ്ഥിതി കൂടുതൽ ശക്തമാകും. ജീവിതത്തിൽ സുഖസൗകര്യങ്ങളും ആഡംബരങ്ങളും വർദ്ധിക്കും. നിങ്ങളുടെ വ്യക്തിത്വം ആകർഷണീയമായിരിക്കും.  സ്ഥാനമാനങ്ങൾ  വർദ്ധിക്കും. ഏത് ജോലിയിലും ആഗ്രഹിച്ച വിജയം കൈവരിക്കാനാകും. 

വൃശ്ചിക രാശിക്കാർക്ക് മാർച്ചിൽ വീടോ വാഹനമോ വാങ്ങാം. നിക്ഷേപത്തിൽ നിന്നും ലാഭം ലഭിക്കാനുള്ള സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ബന്ധങ്ങൾ മെച്ചപ്പെടും. നിങ്ങൾ നല്ല ജോലി ചെയ്യാം ഒപ്പം പ്രശംസ നേടുകയും ചെയ്യും. പ്രൊമോഷൻ-ഇൻക്രിമെൻ്റ് ലഭിക്കാനും സാധ്യതയുണ്ട്.

ചിങ്ങം രാശിക്കാർക്ക് വലിയ നേട്ടങ്ങൾ ഉണ്ടാക്കും. ജോലിയിൽ വിജയം കണ്ടു തുടങ്ങും. പങ്കാളിത്ത ബിസിനസ്സിന് നല്ല ലാഭം ലഭി

കുംഭം രാശിക്കാർക്ക് മാർച്ച് മാസത്തിൽ  കാത്തിരുന്ന സുവർണാവസരം ലഭിച്ചേക്കാം. ബിസിനസ്സുകാർക്ക് സമയം അനുകൂലമാണ്. ജോലി ചെയ്യുന്നവർക്ക് നല്ല വരുമാനം ഉണ്ടാകും. നിങ്ങളുടെ പ്രശസ്തി വർദ്ധിക്കും. 

(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായതാണ് ഇത് സീ ന്യൂസ് സ്ഥിരീകരിക്കുന്നില്ല

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link