Shani Surya Budh Yuti 2023: 3 ഗ്രഹങ്ങളുടെ സംയോഗം സൃഷ്ടിക്കും ത്രിഗ്രഹ യോഗം; 3 രാശിക്കാർക്ക് ധനവർഷവും അത്ഭുത നേട്ടവും!
ജനുവരി 17 നാണ് ശനി കുംഭത്തിലേക്ക് പ്രവേശിച്ചത്. ഫെബ്രുവരി 14 ന് ശനിയുടെ കൂടെ കുംഭത്തിൽ സൂര്യന്റെ സാന്നിധ്യമുനടയി. ഇപ്പോഴിതാ ഫെബ്രുവരി 27 ന് ബുധനും സംക്രമിച്ച് കുംഭത്തിലെത്തി. ഇതുമൂലം കുംഭരാശിയിൽ ശനി, സൂര്യൻ, ബുധൻ എന്നീ ഗ്രഹങ്ങൾ ചേർന്ന് ത്രിഗ്രഹ യോഗം രൂപപ്പെട്ടു. ഇതിലൂടെ ഏതൊക്കെ രാശിക്കാർക്കാണ് ഏറെ ശുഭകരമെന്ന് നമുക്ക് നോക്കാം.
ഇടവം (Taurus): ഇടവം രാശിക്കാർക്ക് കുംഭത്തിൽ ത്രിഗ്രഹയോഗം രൂപപ്പെടുന്നതിന്റെ ശുഭഫലം ലഭിക്കും. ധനലാഭം, ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ, പുതിയ ജോലി എന്നിവ ലഭിക്കും. തൊഴിലന്വേഷകർക്ക് ഏറ്റവും നല്ല സമയമാണ്. പ്രമോഷൻ-ഇൻക്രിമെന്റ് എന്നിവ ലഭിക്കും. ബിസിനസ്സിൽ പുതിയ പ്ലാനുകളിൽ പ്രവർത്തിക്കുന്നത് പ്രയോജനമുണ്ടാകും. സമൂഹത്തിൽ ആദരവ് വർദ്ധിക്കും.
മിഥുനം (Gemini): ശനി, ബുധൻ, സൂര്യൻ എന്നിവയുടെ സംയോഗം മിഥുനരാശിക്കാർക്ക് ഏറെ ഗുണം ചെയ്യും. ഈ സമയം ഇവർക്ക് വൻ വിജയം, ജോലിയിൽ മാറ്റത്തിന് സാധ്യത, നിങ്ങൾ ചെയ്യുന്ന ഏത് ജോലിയിലും വിജയം, വിദേശയാത്രകൾ എന്നിവ ഉണ്ടാകാം. ബിസിനസുകാർക്ക് അവരുടെ ബിസിനസ്സ് വർദ്ധിപ്പിക്കാൻ കഴിയും. സാമ്പത്തിക പുരോഗതിയ്ക്ക് വഴി തെളിയും. ബാങ്ക് ബാലൻസ് വർദ്ധിക്കും.
വൃശ്ചികം (Scorpio): ശനി, സൂര്യൻ, ബുധൻ എന്നിവ ചേർന്നുണ്ടാകുന്ന ത്രിഗ്രഹയോഗം വൃശ്ചിക രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. പുതിയ വാഹനമോ വീടോ വാങ്ങാം. ഈ സമയം ബിസിനസുകാർക്ക് പ്രത്യേകിച്ച് അനുകൂലമായിരിക്കും. ഇത്തരക്കാർക്ക് നല്ല ലാഭം ലഭിക്കും. ധന ഗുണം ഉണ്ടാകും. ആരോഗ്യം ശ്രദ്ധിക്കുക.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)