Trigrahi Yoga: കുംഭ രാശിയിൽ ത്രിഗ്രഹ യോഗം; ഈ രാശിക്കാർക്കിനി വച്ചടി വച്ചടി കയറ്റം!
ജ്യോതിഷം അനുസരിച്ച് മാർച്ച് മാസത്തെ വളരെ സവിശേഷമായിട്ടാണ് കണക്കാക്കുന്നത്. കാരണം ജ്യോതിഷ കണക്കുകൂട്ടലുകൾ അനുസരിച്ച് പല ഗ്രഹങ്ങളും മാർച്ച് മാസത്തിൽ അവരുടെ ചലനങ്ങൾ മാറ്റും. മാർച്ച് മാസത്തിൽ കുംഭം രാശിയിൽ ത്രിഗ്രഹ യോഗം രൂപപ്പെടുകയാണ്. ജ്യോതിഷികളുടെ അഭിപ്രായത്തിൽ ശനി ദേവൻ കുംഭം രാശിയിലുണ്ട്. ശുക്രൻ മാർച്ച് 7 നും ചൊവ്വ മാർച്ച് 15 നും കുംഭ രാശിയിൽ പ്രവേശിക്കും.
കുംഭത്തിൽ ചൊവ്വയുടെ പ്രവേശനം മൂലം ത്രിഗ്രഹ യോഗം രൂപപ്പെടും. ത്രിഗ്രഹി യോഗയുടെ രൂപീകരണം എല്ലാ രാശികളെയും ബാധിക്കും. എങ്കിലും ചില രാശിക്കാരുടെ ഭാഗ്യം തെളിയും. ശനിയുടെ കുംഭ രാശിയിൽ ത്രിഗ്രഹ യോഗം രൂപപ്പെടുന്നതിനാൽ ഏത് രാശിക്കാരുടെ ഭാഗ്യമാണ് തെളിയുന്നതെന്ന് നോക്കാം...
മേടം (Aries): മേട രാശിക്കാർക്ക് ത്രിഗ്രഹ യോഗം വളരെ ശുഭകരമാണ്. ഈ കാലയളവിൽ ഇവർക്ക് പെട്ടെന്ന് സാമ്പത്തിക നേട്ടം ഉണ്ടാകാം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ബിസിനസുകാരായവർക്ക് നല്ല ഡീൽ ലഭിക്കും. കർമ്മരംഗത്ത് വിപുലീകരണത്തിന് സാധ്യത. ജോലി തേടി അലയുന്നവർക്ക് ഈ യോഗം നല്ലതാണ്.
ഇടവം (Taurus): ശനിയുടെ രാശിയായ കുംഭത്തിൽ ചൊവ്വ, ശനി, ശുക്രൻ എന്നിവ ചേരുന്നത് ഇടവ രാശിക്കാർക്ക് അനുകൂലമായിരിക്കും. ബിസിനസ് രംഗത്ത് ഒരു കരിയർ ഉണ്ടാക്കാൻ ചിന്തിക്കുന്നവർക്ക് നേട്ടമുണ്ടാകും. കൂടാതെ ഈ ദിവസം ബിസിനസുകാർക്ക് വളരെ അനുകൂലമായിരിക്കും. രാഷ്‌ട്രീയരംഗത്ത് ഇവർക്ക് നല്ല സമയമാണ്. ഈ യോഗം ഭാവിയിൽ ശുഭകരമായിരിക്കും.
കർക്കടകം (Karkidakam): കർക്കടക രാശിയുള്ളവർക്ക് ത്രിഗ്രഹ യോഗം അനുകൂലമാണ്. ബിസിനസ് ചെയ്യുന്ന ആളുകൾക്ക് ബമ്പർ ലാഭം ലഭിക്കും. വരുമാനത്തിൽ വർദ്ധനവിന് സാധ്യത. കൂടാതെ പഠിക്കുന്നവർക്ക് നല്ല വാർത്തകൾ ലഭിക്കും. എല്ലാ ജോലികളിലും കുടുംബാംഗങ്ങളുടെ പിന്തുണയുണ്ടാകും.
കുംഭം (Aquarius): ജ്യോതിഷത്തിൽ ശനി, ശുക്രൻ, ചൊവ്വ എന്നിവയുടെ സംയോഗം ഈ രാശിക്കാർക്ക് ഗുണം ചെയ്യും. മുടങ്ങിക്കിടക്കുന്ന പണികൾ വളരെ വേഗം പൂർത്തിയാകും. പൂർവിക സ്വത്തുക്കളിൽ നിന്ന് സാമ്പത്തിക നേട്ടമുണ്ടാകും. പിതാവിൽ നിന്ന് നല്ല വാർത്തകൾ ലഭിച്ചേക്കാം.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)