Trigrahi Yoga: ത്രിഗ്രഹിയോഗം; 5 ദിവസത്തിനുള്ളിൽ ഈ രാശിക്കാർക്ക് ലഭിക്കും അത്യപൂർവ്വ നേട്ടങ്ങൾ!
ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സ്ഥാനവും അവയുടെ പ്രഭാവങ്ങളും വിശദീകരിച്ചിട്ടുണ്ട്. ഗ്രഹങ്ങൾ കാലാകാലങ്ങളിൽ അവരുടെ രാശിചിഹ്നങ്ങൾ മാറും. ഇത് 12 രാശിക്കാരിലും ശുഭ-അശുഭ ഫലങ്ങൾ നൽകും. ഒക്ടോബർ 1 ന് മൂന്ന് പ്രധാന ഗ്രഹങ്ങൾ സൂര്യൻ, ചൊവ്വ, ബുധൻ എന്നിവ കന്നി രാശിയിൽ ഒരുമിക്കും.
മൂന്ന് ഗ്രഹങ്ങൾ ഒരേ രാശിയിൽ വരുമ്പോൾ ത്രിഗ്രഹിയോഗം രൂപപ്പെടും. മൂന്നോ അതിലധികമോ ഗ്രഹങ്ങൾ ഒരേ രാശിയിലായിരിക്കുമ്പോൾ അത് എല്ലാ രാശിക്കാരിലും ആഴത്തിലുള്ള സ്വാധീനവും ചെലുത്തും. ഈ ത്രിഗ്രഹി യോഗയുടെ പ്രഭാവം പ്രധാനമായും മിഥുനം, ചിങ്ങം, ധനു രാശികൾക്ക് ആണ് ഉണ്ടാകുക.
മിഥുനം (Gemini): മിഥുനം രാശിക്കാർക്ക് ഈ യോഗം വളരെ ശുഭകരമായിരിക്കും. ഈ സമയം ഇവർക്ക് ഭൗതിക സുഖങ്ങൾ വർധിക്കും. ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റത്തിന് സാധ്യത, പൂർവിക സ്വത്തിൽ നിന്ന് നേട്ടം, വിവാഹത്തിനായി ഏറെ നാളായി കാത്തിരിക്കുന്നവർക്ക് വളരെ നല്ല സമയം.
ചിങ്ങം (Leo): ഈ രാശിക്കാർക്ക് ഈ യോഗം വളരെയധികം നേട്ടങ്ങൾ നൽകും. സമ്പത്തിന്റെയും ആദരവിന്റെയും അളവ് കൂടും. ജോലി ചെയ്യുന്നവർക്ക് പുതിയ ജോലിയോ സ്ഥാനക്കയറ്റമോ പ്രതീക്ഷിക്കാം. വരുമാനത്തിൽ നല്ല വർധനവും ബിസിനസ്സിൽ പുരോഗതിയും ഉണ്ടാകും. കുടുംബത്തോടൊപ്പം ദൂരയാത്ര പോകാനുള്ള സാധ്യതയുണ്ട്.
ധനു (Sagittarius): ധനു രാശിക്കാർക്ക് ത്രിഗ്രഹിയോഗം വളരെ അനുകൂല ഫലങ്ങൾ നൽകും. ബിസിനസ്സിൽ നിങ്ങൾക്ക് വിജയം ലഭിക്കും, ജോലി ചെയ്യുന്നവരുടെ ശമ്പളത്തിൽ വർദ്ധനവുണ്ടാകും, കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും നിങ്ങൾക്ക് പിന്തുണ ലഭിക്കും. വിദ്യാർത്ഥികൾക്ക് തൊഴിൽപരമായ കാര്യങ്ങളിൽ വിജയം ലഭിക്കും. കുടുംബത്തിൽ നല്ല വാർത്തകൾ ലഭിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)