Trigrahi Yoga: മകരം രാശിയില്‍ ത്രിഗ്രഹിയോഗം: ഈ രാശിക്കാർക്ക് സർവ്വസൗഭാഗ്യം തെളിയും
മൂന്നു ഗ്രഹങ്ങളുടെ സംയോഗമാണ് ത്രിഗ്രഹിയോഗം. ഇവിടെ ബുധൻ, ശുക്രൻ, ശനി എന്നീ ഗ്രഹങ്ങൾ മകരത്തിൽ കൂടിച്ചേരുന്നു.
മേടം : ത്രിഗ്രഹി യോഗത്താൽ മേടം രാശിക്കാർക്ക് നല്ല ഫലങ്ങൾ ഉണ്ടാകും. ഇവർക്ക് ഈ സമയം കരിയറിൽ വലിയ നേട്ടങ്ങൾ, പുതിയ ബിസിനസ്, ജോലി ചെയ്യുന്നവർക്ക് പ്രമോഷൻ, പൂർവിക സ്വത്തുക്കളിൽ നിന്ന് നേട്ടങ്ങൾ എന്നിവ ലഭിക്കും. നിക്ഷേപത്തിനും നല്ല സമയമാണ്. സാമ്പത്തിക സ്ഥിതി ശക്തമാകും.
മിഥുനം : ത്രിഗ്രഹി യോഗത്തിന്റെ ശുഭഫലം മിഥുന രാശിക്കാർക്ക് നിസാരമല്ല. ജീവിതത്തിൽ പുതിയ മാറ്റം ഉണ്ടാകും. സാമ്പത്തിക നേട്ടം മൂലം സാമ്പത്തിക സ്ഥിതി പഴയതിനേക്കാൾ മെച്ചമാകും. ജോലിയിൽ സ്ഥാനക്കയറ്റത്തോടൊപ്പം, നിങ്ങൾക്ക് ആവശ്യമുള്ള സ്ഥലത്ത് നിയമനവും ലഭിക്കും. വ്യാപാരികൾക്ക് ധനലാഭമുണ്ടാകും.
മകരം: മകരം രാശിക്കാർക്ക് ത്രിഗ്രഹ യോഗം മികച്ച മാറ്റങ്ങൾ നൽകും. ബിസിനസിലും ജോലിയിലും പുരോഗതിക്ക് സാധ്യത. ജോലിയിൽ സ്ഥാനക്കയറ്റത്തിനും ശമ്പള വർദ്ധനവും ഉണ്ടാകും. ഭാഗ്യത്തിന്റെ പിന്തുണയോടെ ധനലാഭത്തിനുള്ള അവസരങ്ങൾ ഉയർന്നുവരും. ജീവിതത്തിൽ ശരിക്കും മാറ്റങ്ങൾ ഉണ്ടാവുന്ന ഒരു സമയം കൂടിയാണിത്.
മീനം: മീന രാശിക്കാർക്ക് ത്രിഗ്രഹിയോഗം ധാരാളം മാറ്റനാഗ്ല കൊണ്ടുവരും. പുതിയ തൊഴിൽ, ബിസിനസ്സിൽ ഉയർച്ച, കട ബാധ്യതയിൽ നിന്നും മോചനം, ജീവിതത്തിൽ സന്തോഷം, എന്നിവ ഈ സമയത്ത് ഉണ്ടാകും. വീട്, കുടുംബ സന്തോഷം, ഐശ്വര്യം എന്നിവ നിലനിൽക്കും. ആരോഗ്യം നന്നായിരിക്കും,
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)