Trisha: അതിസുന്ദരിയായി തൃഷ; പ്രായം റിവേഴ്സ് ഗിയറിൽ, ചിത്രങ്ങൾ കാണാം

Fri, 31 Mar 2023-4:12 pm,

അടുത്തിടെ പുറത്തിറങ്ങിയ മണിരത്‌നം ചിത്രം 'പൊന്നിയിന്‍ സെല്‍വനി'ൽ തൃഷ പ്രധാന കഥാപാത്രമായെത്തിയിരുന്നു. ചിത്രത്തിലെ തൃഷയുടെ വേറിട്ട ലുക്ക് ശ്രദ്ധേയമായി. 

മണിരത്നം ചിത്രത്തിൽ കുന്ദവൈ എന്ന രാജകുമാരി ആയാണ് തൃഷ അഭിനയിച്ചത്. തൃഷയുടെ പ്രകടനം വലിയ കയ്യടി നേടിയിരുന്നു.

പൊന്നിയിൻ സെൽവൻറെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന ചിത്രത്തിൻറെ ഓഡിയോ, ട്രെയ്ലർ ലോഞ്ച് ചടങ്ങിൽ പങ്കെടുക്കാൻ തൃഷ എത്തിയിരുന്നു. 

അതിസുന്ദരിയായാണ് തൃഷ ചടങ്ങിനെത്തിയത്. ചടങ്ങിലെ ചിത്രങ്ങൾ തൃഷ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. 

പ്രായം 40ലേയ്ക്ക് അടുക്കുമ്പോഴും അന്നും ഇന്നും തൃഷയുടെ ലുക്കിൽ കാര്യമായ മാറ്റങ്ങൾ സംഭവിച്ചിട്ടില്ല. ഇതുവരെ തൃഷ വിവാഹം കഴിച്ചിട്ടില്ല.

പേരിന് വേണ്ടി ഒരു വിവാഹം കഴിക്കാനും പിന്നീട് വിവാഹമോചനം നേടാനും താത്പ്പര്യമില്ലെന്നാണ് തൃഷയുടെ നിലപാട്. അനുയോജ്യനായ വ്യക്തിയെ കണ്ടുമുട്ടിയാൽ വിവാഹം കഴിക്കുമെന്നും താരം പറഞ്ഞിരുന്നു. 

തൃഷയുടെ പ്രണയങ്ങളും പ്രണയത്തകർച്ചകളും എന്നും ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം വാർത്തയായിരുന്നു. ഇതാണ് താരം വിവാഹത്തിൽ നിന്ന് അകന്ന് നിൽക്കാൻ കാരണമെന്ന രീതിയിലുള്ള അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link