Hair Growth: മുടി പനങ്കുല പോലെ വളരണോ? ഈ ഭക്ഷണങ്ങൾ സൂപ്പർ!
ബയോട്ടിൻ മുടിയുടെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന ബയോട്ടിൻ അടങ്ങിയ ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് അറിയാം.
കൊളാജൻ ഉത്പാദനം വർധിപ്പിക്കുന്നതിനും രോമകൂപങ്ങളെ ശക്തിപ്പെടുത്തുന്നതിനും തക്കാളി മികച്ചതാണ്.
മുടിയുടെ വളർച്ചയ്ക്ക് ചീര ഉത്തമമാണ്. ഇതിൽ ഇരുമ്പ്, ഫോളേറ്റ്, വിറ്റാമിനുകളായ എ,സി എന്നിവ അടങ്ങിയിരിക്കുന്നു.
മുടിയുടെ വളർച്ചയ്ക്ക് ഉത്തമമായ പ്രകൃതിദത്ത ഉത്പന്നമാണ് ഉള്ളി. ഇവയിൽ സൾഫർ അടങ്ങിയിരിക്കുന്നു. ഇത് കൊളാജൻ ഉത്പാദനം വർധിപ്പിക്കുകയും മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന സംയുക്തങ്ങൾ മുട്ടയിൽ അടങ്ങിയിരിക്കുന്നു. ഇത് മുടി തിളക്കമുള്ളതായും നിലനിർത്തുന്നു.
മുടി വളർച്ച മികച്ചതാക്കുന്നതിന് ബദാം നല്ലതാണ്. ഇവയിൽ മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്ന വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്. (Disclaimer: ഇക്കാര്യങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധൻറെ ഉപദേശത്തിന് പകരമല്ല.)