Health Tips: മധുരം കഴിക്കുന്നത് നിയന്ത്രിക്കാൻ പറ്റുന്നില്ലേ? ഇത് ശീലിച്ച് നോക്കൂ
ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്താൻ മധുരപാനീയങ്ങൾക്ക് പകരം ധാരാളം വെള്ളം കുടിക്കുക. ജലാംശം നഷ്ടപ്പെടുമ്പോൾ നിങ്ങൾക്ക് വിശപ്പ് വർധിക്കും. മാത്രമല്ല, ധാരാളം വെള്ളം കുടിക്കുന്നത് വഴി ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തുന്നു.
ധാരാളം നാരുകളും പ്രോട്ടീനുമടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക. ബെറീസ്, ആപ്പിൾ, വാഴപ്പഴം, ഇലക്കറികൾ, മുട്ട, മത്സ്യം തുടങ്ങിയവ കഴിക്കുന്നത് മധുരാസക്തി കുറയ്ക്കാൻ സഹായിക്കും.
ശരിയായ ഉറക്കം ലഭിക്കാൻ ശ്രദ്ധിക്കുക. ടെൻഷൻ കോർട്ടിസോളിന്റെ അളവ് വർധിപ്പിച്ച് വിശപ്പിനെയും മധുരാസക്തിയേയും ഉത്തേജിപ്പിക്കുന്നു. അതുകൊണ്ട് അനാവശ്യമായ സമ്മർദ്ദങ്ങൾ കുറയ്ക്കുന്നത് മധുരാസക്തി കുറയ്ക്കാൻ സഹായിക്കുന്നു.
ബേക്കറി, മധുരപലഹാരങ്ങൾ എന്നിവ വീട്ടിലേക്ക് വാങ്ങുന്നത് നിർത്തുക. കഫീൻ, മദ്യം എന്നിവ കൂടിയ അളവിൽ ഉപയോഗിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂട്ടും. ഇവയുടെ ഉപയോഗം കുറയ്ക്കുക.
വ്യായാമം ശീലമാക്കുക. വ്യായാമം ചെയ്യുമ്പോൾ ശരീരം എൻഡോർഫിൻ എന്ന ഹാപ്പി ഹോർമോണിനെ പുറത്തുവിടുന്നു. ഇത് ശീലമായാൽ മധുരത്തോടുള്ള അമിതാസക്തി കുറയും.