Tips to increase Productivity: സ്ട്രെസ് കുറയ്ക്കാം, പ്രൊഡക്ടിവിറ്റി കൂട്ടാം; ഈ ടിപ്സുകൾ ഒന്ന് പരീക്ഷിച്ച് നോക്കൂ!
ജോലിക്കായി നമ്മൾ ഇരിക്കുന്ന രീതി അല്ലെങ്കിൽ പോസ്ച്ചർ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. കഴുത്തിനും നടുവിനുമൊന്നും വേദന വരാതിരിക്കാൻ അതിന് പറ്റുന്ന രീതിയിലുള്ള കസേരയും മേശയും ഉപയോഗിക്കുക. പുറം, കഴുത്ത്, കൈത്തണ്ട എന്നിവയുടെ ആയാസം കുറയ്ക്കുന്നതിന് അതിനനുസരിച്ചുള്ള വർക്ക്സ്റ്റേഷൻ ക്രമീകരിക്കുക. ഒരു ഫുട്‌റെസ്റ്റ് അല്ലെങ്കിൽ അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കുന്ന മോണിറ്റർ തുടങ്ങിയവ ഉപയോഗിക്കാം.
ജോലിക്കിടയിൽ ചെറിയ ഇടവേളകൾ എടുക്കുക. ഇടയ്ക്ക് കുറച്ച് നേരം എഴുന്നേറ്റു നിൽക്കുക. ഓരോ 20 മിനിറ്റിലും സ്ട്രെച്ച് ചെയ്യുകയോ ഓരോ മണിക്കൂറിലും ഒരു ചെറിയ നടത്തം ശീലിക്കുകയോ ചെയ്യുക. ഇത് സ്ട്രെസ് കുറയ്ക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കുന്നു. കൂടാതെ ഇത് ശ്രദ്ധയും ഉൽപ്പാദനക്ഷമതയും വർദ്ധിപ്പിക്കുന്നു.
ശ്വസന വ്യായാമങ്ങൾ പരിശീലിക്കുക. ഇത് സമ്മർദ്ദവും വേദനയും കുറയ്ക്കാൻ സഹായിക്കും.
നിർജ്ജലീകരണവും പോഷകാഹാരക്കുറവും വേദനയും ക്ഷീണവും വർധിപ്പിക്കും. ജോലിക്കിരിക്കുമ്പോൾ എപ്പോഴും ഒരു കുപ്പി വെള്ളം കരുതുക. ദിവസം മുഴുവൻ നിങ്ങളുടെ ഊർജ്ജം നില നിലനിർത്താൻ ആരോഗ്യകരമായ ലഘുഭക്ഷണങ്ങളോ പഴങ്ങളോ തിരഞ്ഞെടുക്കുക.
നിങ്ങളുടെ ആവശ്യങ്ങൾ നിങ്ങളുടെ സൂപ്പർവൈസർ അല്ലെങ്കിൽ സഹപ്രവർത്തകരെ അറിയിക്കാൻ മടിക്കരുത്. സമയപരിധി ക്രമീകരിക്കുന്ന കാര്യത്തിലായാലും മറ്റ് ജോലി സംബന്ധമായ കാര്യങ്ങളിലായാലും തുറന്ന ആശയവിനിമയം നല്ല തൊഴിൽ അന്തരീക്ഷം വളർത്തിയെടുക്കാൻ സഹായിക്കും.