ടിവി, ഫ്രിഡ്ജ്, എസി, വാഷിംഗ് മെഷീൻ എന്നിവയുടെ വിലകൂടുന്നു, അറിയൂ എപ്പോൾ, എത്ര?

Mon, 07 Dec 2020-4:22 pm,

ന്യുഡൽഹി: ടിവി, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ അല്ലെങ്കിൽ മൈക്രോവേവ് ഓവൻ എന്നിവ വാങ്ങാൻ നിങ്ങൾ പദ്ധതിയിടുകയാണെങ്കിൽ ഉടൻ തന്നെ വാങ്ങുക കാരണം ഇവയുടെ വില വർധിക്കാൻ പോകുന്നു. വൈറ്റ് goods നിർമ്മിക്കുന്ന കമ്പനികൾ ഈ മാസം ഇത്തിന്റെയൊക്കെ വില ഉയർത്താൻ തീരുമാനിച്ചേക്കാമെന്നാണ് റിപ്പോർട്ട്. 

ടിവി, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, എയർകണ്ടീഷണർ, മൈക്രോവേവ് തുടങ്ങിയവയുടെ വില 20 ശതമാനത്തോളം വർധിപ്പിക്കാൻ കമ്പനികൾ ഉടനെ തീരുമാനിക്കും.  ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ അസംസ്കൃത വസ്തുക്കളായ കോപ്പർ, സിങ്ക്, സ്റ്റീൽ, പ്ലാസ്റ്റിക്, അലുമിനിയം എന്നിവയുടെ വിലകൾ കൂടുന്നു മാത്രമല്ല കടൽ മാർഗ്ഗത്തിലൂടെ കൊണ്ടുവരുന്ന ചരക്കുകളുടെ ചാർജ്ജും 40-50% വരെ വർധിച്ചിട്ടുണ്ട്.  

ലോകമെമ്പാടുമുള്ള ടിവി പാനലുകളുടെ കുറവ് കാരണം അതിന്റെ വില 30 മുതൽ 100 ശതമാനം വരെ വർധിച്ചിട്ടുണ്ട്.  അതിന്റെ ഫലം ഇന്ത്യൻ  വിപണികളിൽ ഉടനെ തന്നെ കനാൻ കഴിയും.   ഇത്തരത്തിലുള്ള വിലവർദ്ധനവ് അടുത്ത പാദത്തിലെ വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന് കമ്പനികൾ വിലയിരുത്തുന്നുണ്ട്.  പക്ഷേ ഇൻപുട്ട് ചെലവിലെ ഈ വർധന അവർക്ക് താങ്ങാനാവില്ല. ഉത്സവങ്ങളെത്തുടർന്ന് കമ്പനികൾ സെപ്റ്റംബറിൽ വില വർദ്ധനവ് ഒഴിവാക്കിയിരുന്നു. 

എല്ലാ ഉൽപ്പന്നങ്ങളുടെയും വില അതിവേഗം ഉയർന്നതായി ഗോദ്‌റെജ് അപ്ലയൻസസിന്റെ  (Godrej Appliances)ബിസിനസ് മേധാവി കമൽ നന്ദി പറയുന്നു. ഉത്സവ സീസൺ സ്റ്റോക്കുകൾ അവസാനിച്ചതിനുശേഷം, കമ്പനികൾ വർദ്ധിച്ച വിലയുടെ ഭാരം ഉപഭോക്താവിന്റെ മേൽ ചുമത്താൻ തയ്യാറാവുകയാണ്. ഈ മാസാവസാനം അല്ലെങ്കിൽ അടുത്ത മാസം ആദ്യം വിലകൾ വർധനവ്  ആരംഭിക്കും. 

വാഷിംഗ് മെഷീന്റെയും എസിയുടെയും വില 8 മുതൽ10% വർദ്ധിച്ചേക്കാം. Fridge ന്റെ  വില 12 മുതൽ 15% വരെ വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടിവിയുടെ വില വലിപ്പമനുസരിച്ച് 7മുതൽ 20% വരെ വർധിക്കാം.  നിരവധി വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് വിലകൾ ഇത്രയധികം വർധിക്കുന്നത്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link