UGC NET: അപേക്ഷിക്കേണ്ടത് എങ്ങിനെ? എങ്ങിനെ പഠിക്കാം? പരീക്ഷ എപ്പോൾ?

Wed, 03 Feb 2021-2:49 pm,

അസി. പ്രൊഫസര്‍, ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് എന്നിവയ്ക്കുള്ള ദേശിയ യോഗ്യത നിർണയ പരീക്ഷയാണ് നെറ്റ്(നാഷണൽ എലിജിബിലിറ്റി ടെസ്റ്റ്).കൃത്യമായി പഠിച്ച് പരീക്ഷ എഴുതിയാൽ നെറ്റ് ഒരു ബാലികേറാമല ഒന്നുമല്ല. എല്ലാവർക്കും യോ​ഗ്യത നേടാം.പരീക്ഷാ ഏജന്‍സിയായ നാഷണല്‍ ടെസ്റ്റിങ് എജന്‍സി (എന്‍.ടി.എ)യാണ് ഇത്തവണ നെറ്റ് പരീക്ഷ നടത്തുന്നത്. 

ഫെബ്രുവരി രണ്ടുമുതല്‍ മാര്‍ച്ച്‌ രണ്ടുവരെ നെറ്റിന് ഒാൺലൈനായി അപേക്ഷിക്കാം. ഫെബ്രുവരി രണ്ടുമുതല്‍ മാര്‍ച്ച്‌ രണ്ടുവരെ നെറ്റിന് ഒാൺലൈനായി അപേക്ഷിക്കാം. മെയ് രണ്ടുമുതല്‍ 17 വരെയാണ്  പരീക്ഷ നടക്കുക 2,3,4,5,6,7,10,11,12,14,17 തീയതികളിലാണ് രാജ്യത്ത് പരീക്ഷ. പരീക്ഷയും പൂർണമായി ഒാൺലൈൻ തന്നെ. വെബ്സൈറ്റ്-ugcnet.nta.nic.in

 

തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലാണ് ഓണ്‍ലൈന്‍ അധിഷ്ഠിത പരീക്ഷ നടക്കുക.റോള്‍നമ്പറിനനുസരിച്ചായിരിക്കും പരീക്ഷാകേന്ദ്രത്തില്‍ കംപ്യൂട്ടറുകള്‍ സജ്ജീകരിക്കുക. ലോഗിന്‍ സ്‌ക്രീനില്‍ പരീക്ഷാര്‍ഥിയുടെ ഫോട്ടോയും സബ്ജക്ടും പ്രദര്‍ശിപ്പിക്കും. യൂസര്‍ ഐഡിയും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം.

 സ്‌ക്രീനില്‍ തെളിയുന്ന നിര്‍ദേശങ്ങള്‍ ശ്രദ്ധയോടെ വായിക്കുക. പേപ്പര്‍ ഒന്നില്‍ (ജനറല്‍ പേപ്പര്‍) 50 ചോദ്യങ്ങളിലായി 100 മാര്‍ക്കിനായിരിക്കും പരീക്ഷ. ഒരു ചോദ്യത്തിന് രണ്ട് മാര്‍ക്ക്. ഒരു മണിക്കൂറായിരിക്കും പരീക്ഷ .പേപ്പര്‍ രണ്ടില്‍ (വിഷയാധിഷ്ഠിതം) 100 ചോദ്യങ്ങളിലായി 200 മാര്‍ക്കിനാണ് പരീക്ഷ. പരീക്ഷ അവസാനിക്കുന്ന സമയംവരെ തിരഞ്ഞെടുത്ത ഉത്തരങ്ങളില്‍ മാറ്റം വരുത്താന്‍ സാധിക്കും. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link