Boris Johnson Wedding: കോവിഡ് കാലത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്‍റെ രഹസ്യ വിവാഹം

Mon, 31 May 2021-8:43 pm,

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും കാമുകി കാരി സിമൺസും  വിവാഹിതരായി.  ശനിയാഴ്ച ഉച്ചയോടെ  വെസ്റ്റ്മിൻസ്റ്റർ കത്തീഡ്രലില്‍ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു ഇരുവരും വിവാഹിതരായത്.

56കാരനായ  ബോറിസ് ജോൺസണും 33കാരിയായ കാരി സിമൺസും തമ്മിലുള്ള വിവാഹനിശ്ചയം 2019 ഫെബ്രുവരിയിലാണ് നടന്നത്. പരിസ്ഥിതി അഭിഭാഷകയാണ് കാരി സിമണ്ട്സ്

 

കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ  30 പേർക്ക് മാത്രമാണ് വിവാഹത്തിൽ പങ്കെടുക്കാൻ അനുമതിയുള്ളത്. 2022 ജൂൺ 30ന്  അതി വിപുലമായ വിവാഹാഘോഷങ്ങൾ നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

 

ജോൺസന്റെ മൂന്നാമത്തെ വിവാഹമാണിത്.  അലീഗ്ര ഒവനാണ് ആദ്യ ഭാര്യ. 1987ൽ വിവാഹിതരായ ഇരുവരും 1993 ൽ വേർപിരിഞ്ഞു. പിന്നീട് അതേ വർഷം തന്നെ ഇന്ത്യൻ വേരുകളുള്ള മറീന വീലറെ വിവാഹം ചെയ്തെങ്കിലും ആ ബന്ധവും അധികകാലം  നീണ്ടു നിന്നില്ല.   

 

അതിവിപുലമായി വിവാഹ നിശ്ചയം നടത്തിയെങ്കിലും കോവിഡ് മൂലം വിവാഹം നീണ്ടു പോകുകയായിരുന്നു. ഇതിനിടെ ഒരുവർഷം മുമ്പ് ഇരുവർക്കും  ഒരു ആണ്‍കുഞ്ഞ്  പിറന്നിരുന്നു. വിൽഫ്രഡ് എന്നാണ് കുഞ്ഞിന്‍റെ പേര്.   കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായ തന്നെ  ചികിൽസിച്ച ഡോക്ടറുടെ  പേരാണ് അദ്ദേഹം  കുഞ്ഞിന് നല്‍കിയത്.

സങ്കീര്‍ണമായ സ്വകാര്യ ജീവിതത്തെ തുടര്‍ന്ന് 'ബോങ്കിങ് ജോണ്‍സണ്‍' എന്ന അപരനാമധേയം കൂടി ബോറിസ് ജോണ്‍സന് ഉണ്ട്                        

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link