Ultraviolette F77: അൾട്രാവയലറ്റ് എഫ് 77; ഫീച്ചറുകളെക്കുറിച്ച് വിശദമായി അറിയാം
അൾട്രാവയലറ്റ് F77 കഴിഞ്ഞ വർഷം ഇന്ത്യയിൽ അവതരിപ്പിച്ചത് റിജിനൽ, റീക്കോൺ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ്. എക്‌സ് ഷോറൂം വില 3.80 ലക്ഷം രൂപ മുതൽ 4.55 ലക്ഷം രൂപ വരെയാണ്.
രാജ്യത്തെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് മോട്ടോർസൈക്കിളാണ് അൾട്രാവയലറ്റ് എഫ്77.
അൾട്രാവയലറ്റ് F77-ന്റെ മാസ്-ഫോർവേഡ് ഡിസൈൻ ഇതിന് വ്യത്യസ്തത നൽകുന്നു.
അൾട്രാവയലറ്റ് F77-ൽ വിങ്ലെറ്റുകൾ ഉപയോഗിച്ചിട്ടുണ്ട്. F77 ന് 17 ഇഞ്ച് അലോയ് വീലുകൾ ലഭിക്കുന്നു.
അൾട്രാവയലറ്റ് F77-ൽ ഗ്ലൈഡ്, കോംബാറ്റ്, ബാലിസ്റ്റിക് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളുണ്ട്.
പാർക്കിംഗ് മോഡ്, 5 ഇഞ്ച് ടിഎഫ്ടി സ്‌ക്രീൻ, സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റി എന്നിങ്ങനെ നിരവധി ഓപ്ഷനുകൾ അൾട്രാവയലറ്റ് F77-ൽ ഒരുക്കിയിരിക്കുന്നു.