Unhealthy Breakfast: `നോ` പറയാം ഇവയോട്! രാവിലെ ഒരിക്കലും കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ
കേക്ക്, ബേക്കറി വിഭവങ്ങള്‍ തുടങ്ങിയ മധുരപലഹാരങ്ങൾ രാവിലെ കഴിക്കുന്നത് ഒഴിവാക്കാം. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടന്ന് വര്‍ദ്ധിക്കാൻ കാരണമാകുന്നു.
പാക്ക് ചെയ്ത് ലഭിക്കുന്ന പാന്‍കേക്ക്, ഡോനട്ട് എന്നിവയും പ്രാതലായി കഴിക്കരുത്. ഇവ പഞ്ചസാരയോ തേനോ ഉപയോഗിച്ച് പൊതിയപ്പെട്ടവയാകും. ഇത് ആരോഗ്യകരമായവയല്ല.
കോൺഫ്ലേക്സ് പോലുള്ള സിറിയലുകൾ രാവിലെ കഴിക്കരുത്. ഇതിൽ അടങ്ങിയിരിക്കുന്ന മധുരവും റിഫൈൻ ചെയ്ത കാർബോയും ശരീരത്തിന് നല്ലതല്ല.
രാവിലെ ഫ്രൂട്ട് ജ്യൂസുകൾ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതിന് കാരണമാകുന്നു.
പ്രോസസ്ഡ് ഭക്ഷണങ്ങൾ അഥവാ സംസ്കരിച്ച ഭക്ഷണങ്ങൾ രാവിലെ കഴിക്കുന്നത് ഒഴിവാക്കുക.
ചീസ്, പനീർ അടങ്ങിയ ഭക്ഷണങ്ങളും രാവിലെ കഴിക്കുന്നത് ഒഴിവാക്കാം. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)