Union Budget 2021: അറിയാം Nirmala Sitharaman അവതരിപ്പിക്കാൻ പോകുന്ന Budget ന്റെ പിന്നിലെ ടീം

ഇന്ത്യ ഇനി ഏറ്റവും കാത്തിരിക്കുന്നത് നിർമല സീതരാമന്റെ Union Budget 2021 ആണ്. നിലവിലെ പ്രതിസന്ധ ഘട്ടത്തിൽ നിന്ന് ഉയർത്തെഴുന്നേൽക്കാൻ കേന്ദ്ര ധനകാര്യ വകുപ്പ് എന്ത് മാജിക്കാണ് കൊണ്ടുവരുന്നതാണ് എല്ലാവരും കരുതിയിരിക്കുന്നത്.
ഫെബ്രുവരി 1ന് ധനകാര്യ വകുപ്പ് നിർമല സീതരാമൻ അവതരിപ്പിക്കുന്നു ബജറ്റിന്റെ പിന്നിലെ പ്രധാന ബുദ്ധി കേന്ദ്രങ്ങളെ പരിച്ചയപ്പെടാം

ടി വി സോമനാഥൻ
1987 തമിഴ്നാട് കേഡറിൽ നിന്നുള്ള ഉദ്യോഗസ്ഥൻ, നിലവിൽ ടി വി സോമനാഥൻ Expenditure Secretaryയായ പ്രവർത്തിക്കുന്നു. നേരത്തെ 2015-2017 വർഷങ്ങളിൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ പ്രവർത്തിച്ചിരുന്നു.

തുഹിൻ കാന്താ പാണ്ഡെ 1987 പഞ്ചാബ് കേഡ്രറിൽ നിന്നുള്ള ഇദ്ദേഹം നിക്ഷേപം വിഭാഗത്തിന്റെയും പൊതുമേഖല സ്ഥാപനങ്ങളുടെ സെക്രട്ടറിയായി പ്രവർത്തിക്കുന്നു. BPCL, Air India തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുന്നതുമാായി തുടർ പ്രവർത്തനങ്ങൾ പാണ്ഡെയുടെ കീഴിലുള്ള ഡിപ്പാർട്ട്മെന്റാണ് കൈകാര്യം ചെയ്യുന്നത്.
തരുൺ ബജാജ്
ധനകാര്യ വകുപ്പ് സെക്രട്ടറിയായ തരുൺ ബജാജാണ് നിർമല സിതരാമന്റെ ബജറ്റ് പ്രസംഗം ചിട്ടപ്പെടുത്തുന്നത്. 1988 ബാച്ചിലുള്ള ഹരിയാൻ കേഡ്രറിൽ നിന്നുള്ള ഉദ്യാഗസ്ഥനാണ് ഇദ്ദേഹം
കൃഷ്ണമൂർത്തി സുബ്രഹ്മണ്യം
ബജറ്റിനായി അവശ്യമുള്ള ഡേറ്റകൾക്കായി സർവെ നടത്തിയത് കൃഷ്ണമൂർത്തി സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. ലോക്ഡൗൺ നിയന്ത്രങ്ങൾ പിൻവലിച്ചു കഴിഞ്ഞാൽ ഇന്ത്യ സമ്പത്തിക മേഖല വി ആകൃതിയിൽ ഉയരുമന്ന് സുബ്രഹ്മണ്യം പ്രവചിച്ചിരുന്നു.
IIT IIM നിന്ന് പഠിച്ചിറങ്ങിയ സുബ്രഹ്മണ്യം ചിക്കാഗോ യൂണിവേഴ്സിറ്റിൽ നിന്ന എംബിഎ നേടിയിരുന്നു. തുടർന്ന് ഹൈദരാബാദിൽ ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനെസിൽ പ്രൊഫസറായി പ്രവർത്തിച്ചിട്ടുണ്ട്.
ദേബാഷിഷ് പാണ്ഡാ
ചിത്രത്തിൽ ഇടത് ഭാഗത്തുള്ള ഇദ്ദേഹവും 1987 ബാച്ച് യുപി കേഡറിൽ നിന്നുള്ളതാണ്. Financial Service വിഭാഗത്തിന്റെ മേധാവിയായ ഇദ്ദേഹം ബജറ്റിൽ ആർബിഐയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ദേബാഷിഷ് ഇടപെടലായിരിക്കും.
അജയ് ഭൂഷൻ പാണ്ഡെ
ആധാറുമായി ബന്ധപ്പെട്ട വിഭാഗമായ യുഡായിയുടെ സിഇഒ ഇദ്ദേഹം 1984 ബാച്ച് മഹരാഷ്ട്ര കേഡ്രിൽ നിന്നുള്ള ഉദ്യോഗസ്ഥനാണ്. ടാക്സകൾ സംബന്ധിച്ചുള്ള വിലയിരുത്തുകൾ ഇദ്ദേഹമാണ് കൈകാര്യം ചെയ്യുന്നത്.