April Horoscope: ഏപ്രില്‍ മാസം ഈ രാശിക്കാര്‍ സൂക്ഷിക്കണം, സമയം ഏറെ മോശം

Mon, 03 Apr 2023-12:46 pm,

ഏപ്രില്‍ മാസം പിറന്നു. ജ്യോതിഷം അനുസരിച്ച്  2023-ലെ ഏറ്റവും മികച്ച മാസങ്ങളില്‍ ഒന്നാണ് ഏപ്രില്‍. ഈ മാസം ഒട്ടുമിക്ക രാശിക്കാര്‍ക്കും അനുകൂല സമയമാണ്. എന്നാല്‍, 12 രാശിക്കാരില്‍ ചില രാശിക്കാര്‍ക്ക് ഈ മാസം ചില  പ്രതികൂല സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നു. അതായത്, ഈ രാശിക്കാര്‍ക്ക് ഏപ്രില്‍ മാസത്തിന്‍റെ പകുതി മുതല്‍ മോശം സമയം ആരംഭിക്കുന്നു. 

ജ്യോതിഷം അനുസരിച്ച് ചില രാശിക്കാര്‍ക്ക് ഏപ്രില്‍ മാസം സമയം അല്പം മോശമാണ്. അവര്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടിയിരിയ്ക്കുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഏപ്രില്‍ മാസം മോശമായി ഭവിക്കുക എന്ന് നോക്കാം.  

കന്നി രാശി 

ജ്യോതിഷ പ്രകാരം 2023 ല്‍ ഫെബ്രുവരി, ഏപ്രില്‍, ഒക്ടോബര്‍  എന്നീ മാസങ്ങള്‍ കന്നിരാശിക്കാര്‍ക്ക് വളരെ മോശം സമയമാണ്. ഈ സമയം ഈ  രാശിക്കാരെ സംബന്ധി ച്ചിടത്തോളം വളരെ ര്‍ഭാഗ്യകരമായ സമയമായാണ് കണക്കാക്കുന്നത്. അതായത്, ഈ സമയം, ഇവരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന പല സംഭവങ്ങളും ഉണ്ടാകാം. ഈ രാശിക്കാര്‍ക്ക് തൊഴില്‍ മേഖലയിലും വ്യക്തിപരമായ മേഖലയിലും പ്രതികൂല സാഹചര്യം ഉണ്ടാകാം. അതായത്, നിങ്ങളുടെ ബന്ധങ്ങള്‍ പലപ്പോഴും പ്രശ്‌നത്തിലേക്ക് മാറുന്നു. വിവാഹത്തിന്‍റെ കാര്യത്തില്‍ സൂക്ഷിച്ച് തീരുമാനം എടുക്കുക. കരിയറില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാവുന്ന മാസമാണ് ഏപ്രില്‍ മാസം. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധയോടെ വേണം കാര്യങ്ങള്‍ ചെയ്യുവാന്‍ ശ്രദ്ധിക്കുക. 

ഇടവം രാശി   ജ്യോതിഷം അനുസരിച്ച് ഇടവം രാശിക്കാര്‍ക്ക് ഏപ്രില്‍ സമ്മിശ്രഫലമാണ് നല്‍കുന്നത്. ഇടവം രാശിക്കാരുടെ കരിയറില്‍ ഈ മാസം  അനുകൂല പ്രതികൂല മാറ്റങ്ങള്‍ ഒരു പോലെ വന്നു ചേരുന്നു.  . ജീവിത വിജയം പല വിധത്തിലാണ് ഈ രാശിക്കാരെ തേടിയെത്തുന്നത്, എന്നാല്‍, പലപ്പോഴും അത്  വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്താന്‍ ഈ രാശിക്കാര്‍ ശ്രദ്ധിക്കാറില്ല. ഈ രാശിക്കാര്‍ നേരിടുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാനുള്ള പ്രത്യേക സമയമാണ് ഇത്. ഈ രാശിക്കാര്‍ ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നുവെങ്കില്‍ അതിനെ നിസാരമായി കാണരുത്. എപ്പോഴും   സുരക്ഷിതമായിരിക്കുന്നതിനും എല്ലാ കാര്യങ്ങളും ശ്രദ്ധയോടെ ചെയ്യാനും ശ്രദ്ധിക്കണം.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link