May Releasing Malayalam Movies: അമ്പമ്പോ...! മെയ് മാസവും മലയാള സിനിമ തൂക്കും; റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രങ്ങളിതെല്ലാം

Fri, 26 Apr 2024-3:16 pm,

മഞ്ഞുമ്മൽ ബോയ്സ്, ആടുജീവിതം, പ്രേമലു തുടങ്ങിയ ചിത്രങ്ങളെല്ലാം കേരളത്തിന് പുറത്തും വമ്പൻ ഹിറ്റായിരുന്നു. ഈ സാഹചര്യത്തിൽ മെയ് മാസത്തിൽ റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം. 

 

മലയാളി ഫ്രം ഇന്ത്യ: നിവിൻ പോളിയും ധ്യാൻ ശ്രീനിവാസനും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന മലയാളി ഫ്രം ഇന്ത്യയുടെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം മെയ് ഒന്നിന് തിയറ്ററുകളിൽ എത്തും. രാമചന്ദ്രൻ ബോസ് ആൻഡ് കോയ്ക്ക് ശേഷം നിവിൻ പോളിയുടേതായി തിയറ്ററുകളിൽ എത്തുന്ന ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ.

നടികർ തിലകം: അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിന് ശേഷം ടൊവിനോ തോമസ് നായകനായി റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് നടികര്‍ തിലകം. സൂപ്പര്‍ സ്റ്റാര്‍ ഡേവിഡ് പടിക്കല്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ടൊവിനോ എത്തുന്നത്. 

 

മാരിവില്ലിൻ ​ഗോപുരങ്ങൾ: ഇന്ദ്രജിത്ത്, ശ്രുതി രാമചന്ദ്രൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അരുൺ ബോസ് ഒരുക്കുന്ന ചിത്രമാണ് മാരിവില്ലിൻ ​ഗോപുരങ്ങൾ. ചിത്രം മെയ്യിൽ റിലീസ് ചെയ്യും. 

 

പൃഥ്വിരാജ്-ബേസിൽ ജോസഫ് കൂട്ടുകെട്ടിൽ ആദ്യമായി ഒരുങ്ങുന്ന ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ. ഗുരുവായൂരിൽ വെച്ച് നടക്കുന്ന ഒരു കല്യാണത്തെ അസ്പദമാക്കി ഒരുക്കുന്ന ചിത്രം മെയിൽ റിലീസ് ചെയ്യും. 

 

ബിജു മേനോനും സുരാജ് വെഞ്ഞാറമ്മൂടും കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രമാണ് നടന്ന സംഭവം. വിഷ്‍ണു നാരായണ്‍ സംവിധാനം ചെയ്യുന്ന ചിത്രം മെയ്യിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link